റേഞ്ച് റോവർ സ്പോർട് ഓട്ടോബയോഗ്രഫി സ്വന്തമാക്കി നടൻ ജയസൂര്യ. മകന് വണ്ടി സ്നേഹസമ്മാനം നല്കിയതാണെന്നാണ് പുതിയ വീഡിയോ കണ്ട ആരാധകർ പറയുന്നത്. വണ്ടി വാങ്ങുന്നതിന്റെ ദൃശ്യങ്ങളിൽ നിന്നും മകൻ ആണ് വാഹനത്തിന്റെ താക്കോൽ ആദ്യമായി വാങ്ങുന്നത്. ഇതിൽ നിന്നുമാണ് മകനുവേണ്ടി ജയസൂര്യയും ഭാര്യ സരിതയും ചേർന്നുനല്കുന്ന സമ്മാനം ആണിതെന്ന് സംസാരം ഉണ്ടായത്.
റേഞ്ച് റോവർ സ്പോർട്ടിന്റെ ഉയർന്ന വേരിയന്റാണ് ഓട്ടോബയോഗ്രഫി. 1.83 കോടി രൂപ എക്സ്ഷോറൂം വില വരുന്ന വാഹനത്തിന്റെ ഓൺറോഡ് വില 2.37 കോടി രൂപയാണ്. 3 ലീറ്റർ ഡീസൽ മോഡലാണ് ജയസൂര്യ വാങ്ങിയത്.വലിയ ചിലവ് വരുന്ന ഈ എസ്‌യുവിയുടെ ക്ലാസ്-ലീഡിംഗ് റൈഡിംഗ് നിലവാരവും പ്രീമിയം ഫീച്ചറുകളും വിശാലമായ ഇൻ്റീരിയറും ആണ് മികച്ച ആകർഷണം. നിരവധി ഇന്ത്യൻ സെലിബ്രിറ്റികൾ ആണ് എസ്‌യുവി റേഞ്ച് റോവറിനോടുള്ള തങ്ങളുടെ ഇഷ്ടം കാരണം ഈ വാഹനം സ്വന്തമാക്കിയത്
ലാൻഡ് റോവറിന്റെ ഏറ്റവും ഉയർന്ന മോഡലായ റേഞ്ച് റോവർ ഓട്ടോബയോഗ്രഫിയുടെ 3 ലീറ്റർ ഡീസൽ മോഡലാണ് ജയസൂര്യയുടെ സ്വന്തമാക്കിയത്. മൈൽഡ് ഹൈബ്രിഡ് എൻജിൻ ഉപയോഗിക്കുന്ന വാഹനത്തിന് 350 ബിഎച്ച്പി കരുത്തും 700 എൻഎം ടോർക്കുമുണ്ട്. ഉയർന്ന വേഗം 234 കിലോമീറ്റർ. ഡീസൽ മോഡലിനെ കൂടാതെ 3 ലീറ്റർ പെട്രോൾ മോഡലും വാഹനത്തിനുണ്ട്. പെട്രോൾ മോഡലിന് 395 ബിഎച്ച്പി കരുത്തും 550 എൻഎം ടോർക്കുമുണ്ട്.
The post മകനുള്ള സ്നേഹ സമ്മാനം, 2.37 കോടി രൂപയുടെ റേഞ്ച് റോവർ ഓട്ടോബയോഗ്രഫി സ്വന്തമാക്കി ജയസൂര്യ appeared first on Viral Max Media.
from Mallu Articles https://ift.tt/O7j0ZaG
via IFTTT