മലയാളി പ്രേക്ഷകരുടെ ഇഷ്ടം നേടിയെടുത്ത അവതാരകയാണ് അശ്വതി ശ്രീകാന്ത്. അവതാരകയിൽ നിന്ന് അഭിനേത്രിയായി എത്തിയപ്പോഴും ആ പ്രേക്ഷകപ്രിയം കാത്തുസൂക്ഷിക്കാൻ അശ്വതിക്കായി. രണ്ടാമത് ഗർഭിണിയാപ്പോൾ അശ്വതി അഭിനയത്തിൽ നിന്നും ഇടവേള എടുത്തിരുന്നു. നീണ്ട പത്തുവർഷത്തെ പ്രണയത്തിന് ശേഷമാണ് അശ്വതിയും ശ്രീകാന്തും വിവാഹിതരാകുന്നത്.
ഇപ്പോഴിതാ തനിക്ക് അശ്ലീല സന്ദേശം അയച്ചയാള്‍ക്ക് അശ്വതി നല്‍കിയ മറുപടി ശ്രദ്ധ നേടുകയാണ്. കഴിഞ്ഞ ദിവസം അശ്വതി സോഷ്യല്‍ മീഡിയയിലൂടെ ആരാധകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കിയിരുന്നു. ഇതിനിടെ ഒരാള്‍ അശ്ലീല പരാമര്‍ശവുമായി എത്തുകയായിരുന്നു. താരത്തിന്റെ മാറിടത്തെക്കുറിച്ചായിരുന്നു അയാളുടെ പരാമര്‍ശം. ഇതിന് അശ്വതി നല്‍കിയ മറുപടിയാണ് ശ്രദ്ധ നേടുന്നത്.
പാവം തലച്ചോറ് കാലിനിടയില്‍ ആയിപ്പോയി. സഹതാപമുണ്ട്. കുട്ടികള്‍ ഫോളോ ചെയ്യുന്നതിനാല്‍ ആ വാക്കുകള്‍ മറച്ചു വെക്കുന്നുവെന്നാണ് അശ്വതി നല്‍കിയ മറുപടി. തനിക്ക് മോശം സന്ദേശം അയച്ച വ്യക്തിയുടെ അക്കൗണ്ടും താരം പങ്കുവച്ചിട്ടുണ്ട്. അതേസമയം രസകരമായ ചോദ്യങ്ങള്‍ക്കും അശ്വതി മറുപടി പറയുന്നുണ്ട്. നിങ്ങളുടെ ആശയങ്ങള്‍ക്ക് വിപരീതമാണ് ചക്കപ്പഴത്തിലെ കഥാപാത്രം എന്ന് തോന്നിയിട്ടുണ്ടെന്ന് ഒരാള്‍ പറഞ്ഞപ്പോള്‍ അതൊരു കഥാപാത്രം മാത്രമാണ്. ഞാനല്ല എന്നാണ് അശ്വതി പറഞ്ഞത്.
The post പാവം തലച്ചോറ് കാലിനിടയിൽ ആയിപ്പോയി, സഹതാപമുണ്ട്, കുട്ടികൾ ഫോളോ ചെയ്യുന്നതിനാൽ ആ വാക്കുകൾ മറച്ചു വെക്കുന്നു, മോശം കമന്റിട്ടയാൾക്ക് മറുപടി നൽകി അശ്വതി appeared first on Mallu Talks.
from Mallu Articles https://ift.tt/OpQHt7e
via IFTTT