വ്യത്യസ്ത ഔട്ട്ഫിറ്റുകളിലെത്തി ഫാഷൻ ലോകത്തിന്റെ ശ്രദ്ധ കവരാറുണ്ട് തെന്നിന്ത്യൻ നടി സാമന്ത. ഏതു ഔട്ട്ഫിറ്റും താരത്തിന് ഇണങ്ങും. മുംബൈയിൽ നടന്ന പ്രൈം വീഡിയോ പരിപാടിയിൽ പങ്കെടുക്കാനും സ്‌റ്റൈലിഷ് ലുക്കിലാണ് താരം എത്തിയത്. ‘സിറ്റാഡൽ: ഹണി ബണ്ണി’ എന്ന പുതിയ വെബ് സീരീസിന്റെ പ്രൊമോഷൻ ചടങ്ങിൽ പങ്കെടുക്കാനാണ് സാമന്ത ഗ്ലാമർ ലുക്കിൽ എത്തിയത്. സോഷ്യൽ മീഡിയയിൽ സജീവമായ താരം ഓരോ വിശേഷവും ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്.
സിൽവർ, ബ്ലാക്ക് നിറത്തിലുള്ള ഔട്ട്ഫിറ്റാണ് സാമന്ത തിരഞ്ഞെടുത്തത്. സാമന്ത ധരിച്ച സിൽവർ മെറ്റാലിക് കോർസെറ്റ് ടോപ്പാണ് ഫാഷൻ പ്രേമികളുടെ ശ്രദ്ധ കവർന്നത്. സ്‌റ്റൈലിഷ് ഹാൾട്ടർ നെക്ലൈനായിരുന്നു ടോപ്പിന്റെ പ്രത്യേകത.
ചിറകുകൾ പോലെ തോന്നുന്ന രീതിയിൽ മെറ്റൽ പീസുകൾ കൊണ്ടുള്ള ഡിസൈൻ ടോപ്പിന്റെ മറ്റൊരു സവിശേഷതയായിരുന്നു. ബ്ലാക്ക് ഫ്‌ലോർ-ലെങ്ത് പാന്റ്‌സാണ് ടോപ്പിനൊപ്പം സാമന്ത തിരഞ്ഞെടുത്തത്. സീരിസിലെ കേന്ദ്ര കഥാപാത്രമായ വരുൺ ധവാനും പരിപാടിയിൽ സാമന്തയ്‌ക്കൊപ്പം പങ്കെടുത്തിരുന്നു.
സമാന്ത ഇരുഭാഷകളിലുമായി നിരവധി സിനിമകളിൽ നായികയായി അഭിനയിച്ചു കഴിഞ്ഞു. ആദ്യ സിനിമയിലെ നായകനായ നാഗ ചൈതന്യയുമായി ഡേറ്റിംഗിൽ ആയിരുന്ന സമാന്ത 2017-ൽ വിവാഹിതയായി. എന്നാൽ പിന്നീട് ഇരുവരും വേർപിരിയുകയായിരുന്നു
The post കോർസെറ്റ് ടോപ്പ് ധരിച്ച് ഹോട്ട് ലുക്കിൽ സാമന്ത, കിടിലൻ ചിത്രങ്ങൾ കാണാം appeared first on Viral Max Media.
from Mallu Articles https://ift.tt/zloQ381
via IFTTT