ആറുവർഷം കാത്തിരുന്നു കിട്ടിയ അവസരം, ഞാൻ കരഞ്ഞു മെഴുകിയിട്ടില്ല!!! റോക്കിക്ക് വൻ വരവേൽപ്പ്

ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യുന്ന ബിഗ് ബോസ് റിയാലിറ്റി ഷോയിലൂടെ പ്രേക്ഷകശ്രദ്ധ നേടിയ അസി റോക്കിയെ വരവേറ്റ് കേരളം. സിജോയുമായി വാക്കേറ്റം നടന്നതിനെ തുടർന്നായിരുന്നു റോക്കിയെ ഷോയിൽ നിന്നും പുറത്താക്കിയത്. എയർപോർട്ടിൽ എത്തിയ റോക്കിയെ കാണാൻ ജനസാഗരമായിരുന്നു ഉണ്ടായിരുന്നത്.

റോക്കിയും സിജോയും തമ്മിൽ വാക്കുതർക്കം ഉണ്ടാവുകയും പരസ്പരം ദേഹോപദ്രവം ചെയ്തതൊടു കൂടിയായിരുന്നു പ്രശ്നം വഷളായത്. തുടർന്ന് ബിഗ് ബോസ് ഹൗസിലെ നിയമലംഘനത്തിന് ആയിരുന്നു പുറത്താക്കിയത്. പിന്നീട് രണ്ടര മണിക്കൂറിൽ അധികം കൺസഷൻ റൂമിൽ ഇരുന്ന് കരയുന്ന റോക്കയുടെ വീഡിയോയും പുറത്തുവന്നിരുന്നു. എന്നാൽ താൻ ഒരിക്കലും കരഞ്ഞു മെഴുകിയിട്ടില്ലെന്നും സിജോയെയും സിജോയുടെ വീട്ടുകാരെ ഓർത്താണ് കരഞ്ഞത്. 7വർഷം പരിശ്രമിച്ച ബിഗ് ബോസ് ഹൗസ് നെ കുറിച്ച് ഓർത്തായിരുന്നു താൻ കരഞ്ഞതെന്ന് റോക്കി മാധ്യമങ്ങളോട് പ്രതികരിക്കുന്നു.

റോക്കിയുടെ വാക്കുകൾ: തനിക്ക് പേടിയില്ല കരഞ്ഞു എന്നൊക്കെയുള്ള സംഭവങ്ങൾ പലയിടത്തും കണ്ടു. ഇത്രയും വർഷം ആഗ്രഹിച്ചു കിട്ടിയ ഒരു പ്ലാറ്റ്ഫോം ആയിരുന്നു. നഷ്ടപ്പെട്ടതോർത്താണ് ഞാൻ കരഞ്ഞത് എന്നായിരുന്നു റോക്കി പറഞ്ഞത്

The post ആറുവർഷം കാത്തിരുന്നു കിട്ടിയ അവസരം, ഞാൻ കരഞ്ഞു മെഴുകിയിട്ടില്ല!!! റോക്കിക്ക് വൻ വരവേൽപ്പ് appeared first on Viral Max Media.



from Mallu Articles https://ift.tt/MdJVlQu
via IFTTT
Previous Post Next Post