നുണക്കുഴിയിൽ ആരാധകരെ മയക്കി ശ്രുതി രാമചന്ദ്രൻ, സൽവാറിലുള്ള ചിത്രങ്ങൾ കാണാം

ക്യാമറയ്ക്ക് മുന്നിലും പിന്നിലും പ്രവർത്തിക്കുന്ന നിരവധി ടെക്നീഷ്യന്മാർ മലയാള സിനിമയിൽ ഉണ്ട്. ക്യാമറയ്ക്ക് പിന്നീലൂടെ വന്ന് പിന്നീട് നായിക നായകന്മാരായ താരങ്ങളാണ് അവരിൽ പലരും. ഇന്ന് മലയാളത്തിലെ മികച്ച പലതാരങ്ങളും അത്തരത്തിൽ സിനിമയിലേക്ക് എത്തിയവരാണ്. എന്നാൽ അതിൽ വളരെക്കുറച്ച് പേർ മാത്രമാണ് നായികയായി വന്ന് ക്യാമറയ്ക്ക് പിന്നിൽ പ്രവർത്തിക്കാറുള്ളത്.

അഭിനയത്രി എന്ന നിലയിലും എഴുത്തുകാരിയായും തിളങ്ങി നിൽക്കുന്ന നടിയാണ് ശ്രുതി രാമചന്ദ്രൻ. നായികയായാണ് താരത്തെ കൂടുതലായും മലയാളികൾക്ക് പരിചയം. മികച്ച അഭിനയം കൈമുതലായുള്ള നടിയുടെ അഭിനയം സ്ക്രീനിൽ കാണാൻ ആരാധകരേറെയാണ്. സൽവാറിൽ അതീവ സുന്ദരിയായാണ് നടി വന്നിരിക്കുന്നത്. ആരാധകരും സെലിബ്രിറ്റികളും നടിയുടെ കലക്കൻ ലുക്കിന് ലൈക്കും കമന്റുമായി സജീവമാണ്. സിംപിൾ ലുക്കിൽ ഹൃദയം കീഴടക്കുകയാണ് ശ്രുതി.

ജുഗൽബന്ധി എന്ന ക്ലോത്തിങ്ങ് ബ്രാന്റാണ് നടിയുടെ ഔട്ട്ഫിറ്റിന് പിന്നിൽ. സപ്ന ബാബുവാണ് നടിക്ക് മേക്കപ്പ് ചെയ്തിരിക്കുന്നത്. സ്മിജിയാണ് സ്റ്റൈലിങ്ങ്. പ്ലാൻ ബി ആർട്ട്സിന് വേണ്ടി ജിബിൻ സോമചന്ദ്രനാണ് ചിത്രങ്ങൾ പകർത്തിയത്.

സിംപിൾ ലുക്കിൽ വന്ന് ആരാധക ഹൃദയം കീഴക്കുന്ന ചുരുക്കം മോളിവുഡ് നായികനാരിലൊരാളാണ് ശ്രുതി.നടിയുടെ പുതിയ ചിത്രങ്ങൾ നിമിഷനേരം കൊണ്ടാണ് മലയാളികൾ ഏറ്റെടുത്തത്. ട്രെഡീഷണൽ-മോഡേൺ പാറ്റേണിലാണ് ചിത്രങ്ങളെല്ലാം തന്നെ.

മലയാളത്തിൽ ചെറിയ വേഷങ്ങൾ ചെയ്താണ് താരം അരങ്ങേറ്റം കുറിക്കുന്നത്. നടിയെ മലയാളികൾക്കിടയിൽ അറിയപ്പെടാൻ തുടങ്ങിയത് പ്രേതം എന്ന ചിത്രത്തിലൂടെയാണ്. അഭിനയത്തിനൊപ്പം മോഡലിങ്ങിലും താരം സജീവമാണ്. മധുരമാണ് നടിക്ക് മലയാളത്തിൽ വലിയൊരു ബ്രേക്ക് നൽകിയ ചിത്രം. സിനിമയിലെ ചിത്ര എന്ന കഥാപാത്രം നടിയുടെ കരിയർ ബെസ്റ്റാണ്. മലയാളത്തിൽ ചെറുതും വലുതുമായ അനവധി സിനിമകളിൽ താരം അഭിനയിച്ചുകഴിഞ്ഞു.

 

The post നുണക്കുഴിയിൽ ആരാധകരെ മയക്കി ശ്രുതി രാമചന്ദ്രൻ, സൽവാറിലുള്ള ചിത്രങ്ങൾ കാണാം appeared first on Viral Max Media.



from Mallu Articles https://ift.tt/YHjpIRS
via IFTTT
Previous Post Next Post