ഒരു വെയിറ്റും ഇല്ലാത്ത മനുഷ്യനാ അച്ഛൻ, ധർമജൻ ബോൾഗാട്ടിയെ കയ്യിൽ എടുത്ത് മകൾ

നർമരസം കലർന്ന കഥാപാത്രങ്ങളിലൂടെ എന്നും പ്രേക്ഷകറേ ചിരിപ്പിക്കുന്ന താരമാണ് ധർമജൻ ബോൾഗാട്ടി. ഇപ്പോഴിതാ തന്റെ മകൾ തന്നെ എടുത്തു കൊണ്ട് നിൽക്കുന്ന ചിത്രം പങ്കിട്ടിരിക്കുകയാണ് താരം.

വേദികളിൽ നിന്ന് തുടങ്ങി സിനിമയിൽ തിളങ്ങിയ താരമാണ് ധര്‍മ്മജന്‍ ബോള്‍ഗാട്ടി. 10 വര്‍ഷത്തില്‍ കൂടുതലായി മലയാള സിനിമയില്‍ ഹാസ്യ നടനായി ധര്‍മ്മജന്‍ ഉണ്ട്. സിനിമ തിരക്കുകള്‍ കഴിഞ്ഞാല്‍ കുടുംബത്തിനൊപ്പം സമയം ചെലവഴിക്കാന്‍ ഇഷ്ടമുള്ള ആളാണ് നടന്‍. വൈഗ, വേദ എന്നീ രണ്ട് പെണ്മക്കളാണ് ധര്‍മ്മജന്. അനുജയാണ് ഭാര്യ. താരത്തിന്റെ ഏറ്റവുമടുത്ത സുഹൃത്തായ രമേശ് പിഷാരടിയാണ് ധര്‍മജന്റെ മക്കള്‍ക്ക് പേരിട്ടത്.

മകള്‍ വേദ അച്ഛന്‍ ഒപ്പം സിനിമയില്‍ അഭിനയിച്ചിട്ടുമുണ്ട്. ഇപ്പോഴിതാ അച്ഛനെ മകൾ എടുത്തു കൊണ്ട് നിൽക്കുന്ന ചിത്രമാണ് താരം പങ്കിട്ടിരിക്കുന്നത്. “എന്റെ അച്ഛൻ ഒരു വെയിറ്റും ഇല്ലാത്ത മനുഷ്യനാ…” എന്ന ക്യാപ്ഷൻ നൽകിയാണ് താരം ചിത്രം പങ്കിട്ടിരിക്കുന്നത്.

2010ല്‍ പുറത്തിറങ്ങിയ ദിലീപ് ചിത്രം പാപ്പി അപ്പച്ചയിലെ ശ്രദ്ധേയമായ കഥാപാത്രം അവതരിപ്പിച്ചുകൊണ്ടാണ് ധർമ്മജൻ ചലച്ചിത്രമേഖലയിൽ കാലെടുത്തുവയ്ക്കുന്നത്. പിന്നീട് നിരവധി വിജയ ചിത്രങ്ങളിലും ധർമ്മജൻ ഭാഗമായി. ഭാര്യ അനൂജയ്ക്കും മക്കളായ വേദയ്ക്കും വൈഗയ്ക്കും ഒപ്പം ഇടക്കിടെ താരം ചിത്രങ്ങൾ പങ്കുവയ്ക്കാറുണ്ട്.

കഴിഞ്ഞ ദിവസം ലോക്സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന കോൺഗ്രസ് സ്ഥാനാർത്ഥി ഹൈബി ഈഡന് വേണ്ടി പരസ്യ പ്രചരണം നടത്തിയ ധർമജന്റെ ചിത്രങ്ങളും ശ്രദ്ധിക്കപ്പെട്ടിരുന്നു. 2021 നിയമസഭ തിരഞ്ഞെടുപ്പിൽ കോണ്‍ഗ്രസിനായി മത്സരിച്ചിട്ടുള്ള സ്ഥാനാർത്ഥി കൂടിയായിരുന്നു ധർമ്മജൻ.

The post ഒരു വെയിറ്റും ഇല്ലാത്ത മനുഷ്യനാ അച്ഛൻ, ധർമജൻ ബോൾഗാട്ടിയെ കയ്യിൽ എടുത്ത് മകൾ appeared first on Viral Max Media.



from Mallu Articles https://ift.tt/xbt8UyH
via IFTTT
Previous Post Next Post