തൃശൂരിനെക്കുറിച്ച് അനവധി സ്വപ്നങ്ങളുണ്ട്, അത് യാഥാർത്ഥ്യമാക്കാൻ കൂടെ നിൽക്കണം, നിങ്ങളുടെ അനുവാദത്തോടെ ഞാൻ ഇറങ്ങുകയാണ്, പ്രചരണ തിരക്കുകളിലേക്ക് സുരേഷ് ​ഗോപി

തൃശൂരിൽ ഔദ്യോഗിക തെരഞ്ഞെടുപ്പ് പ്രചാരണം ആരംഭിച്ച് സുരേഷ് ഗോപി. എല്ലാവരുടെയും അനുഗ്രഹം വേണമെന്നും വമ്പിച്ച ഭൂരിപക്ഷത്തിൽ തന്നെ ജയിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു.പ്രിയ മലയാളികളെ…ലോകം മുഴുവൻ ഉള്ള മലയാളീ സഹോദരങ്ങളേ ഞാൻ ഇന്ന് തിരഞ്ഞെടുപ്പിനായി തൃശ്ശൂരിൽ തയ്യാറാക്കപ്പെട്ടിട്ടുള്ള മത്സര ഗോദായിലേക്ക് ഇറങ്ങുകയാണ്. യുദ്ധതിനും ഗുസ്തിക്കും ഒന്നും അല്ല…മത്സരത്തിന്..ആരോഗ്യപരമായ മത്സരത്തിന് ഇറങ്ങുകയാണ്. ത്രിശ്ശൂരിൽ മത്സരത്തിനിറങ്ങുബോൾ എല്ലാ മത്സരർത്ഥികളെയും സ്ഥാനാർത്ഥികൾ മാത്രമായി ആണ് കാണുന്നത്. അവരുടെ കൂടെ നടന്നു,

മുന്പിലോ പിന്നിലോ നടന്നു ജനങ്ങളുമായി തൃശൂരിന്റെ സ്വപ്നങ്ങൾ,അതിൽ എത്ര മാത്രം അവരുടെ അഭികാമ്യത ഉണ്ട്, അവരുടെ ഇഷ്ടങ്ങൾ ഉണ്ട്, അവരുടെ ഉന്നങ്ങൾ ഉണ്ട് എന്ന് പറയുന്ന ഒരു ചർച്ച അവരുടെ ഹൃദയങ്ങളിൽ നടത്താൻ പാകത്തിൽ വാഗ്ദാനങ്ങളുമായല്ല, പകരം സ്വപനം പങ്കുവെക്കലുമായാണ് ഞാൻ മുന്നോട്ടു പോകാൻ ഉദ്ദേശിക്കുന്നത്. ആ സ്വപ്നങ്ങൾ പങ്കുവെക്കാനും യാഥാർത്ഥ്യം ആക്കാനും അവസരം ഉണ്ടാക്കി തരണേ എന്ന പ്രാർഥന മാത്രമാണ് ഉള്ളത്.

വരുംവഴിയേ, കൂടുതൽ അംശങ്ങൾ നിങ്ങളെ പ്രചോദിപ്പിക്കാനും നിങ്ങൾക്കു ഉറപ്പ് നൽകുന്ന അവസരങ്ങൾ എനിക് ഒരുക്കത്തരണേ എന്നു ജഗദീശ്വരനോടും നിങ്ങൾ ഏവരോടും പ്രാർത്ഥിക്കുകയാണ്. നിങ്ങളുടെ അനുഗ്രഹവും ആശീർവാദവും എന്നും ഉണ്ടാവണമെന്നും വിജയം അരുളണമെന്നും ലോകം എമ്പാടുമുള്ള മലയാളികയോട് ഞാൻ പ്രാർത്ഥിക്കുകയാണ്. ആ പ്രാർഥന തൃശ്ശൂരിനെ ശക്തമായി വമ്പിച്ച ഭൂരിപക്ഷതോടെ എന്നോടൊപ്പം ചേർത്തു നിർത്തും എന്നു പറയുന്ന ആത്മവിശ്വാസത്തോടെ ഞാൻ ഇതാ നിങ്ങളുടെ അനുവാദത്തോടെ

The post തൃശൂരിനെക്കുറിച്ച് അനവധി സ്വപ്നങ്ങളുണ്ട്, അത് യാഥാർത്ഥ്യമാക്കാൻ കൂടെ നിൽക്കണം, നിങ്ങളുടെ അനുവാദത്തോടെ ഞാൻ ഇറങ്ങുകയാണ്, പ്രചരണ തിരക്കുകളിലേക്ക് സുരേഷ് ​ഗോപി appeared first on Viral Max Media.



from Mallu Articles https://ift.tt/rqVjAde
via IFTTT
Previous Post Next Post