തെന്നിന്ത്യൻ സിനിമ പ്രേമികളുടെ പ്രിയ താരമാണ് തമന്ന ഭാട്ടിയ. തെന്നിന്ത്യൻ സിനിമകളിലും ബോളിവുഡ് ചിത്രങ്ങളിലും ഇന്ന് ഒരുപോലെ തിളങ്ങി നിൽക്കുന്ന താരം കൂടിയാണ് തമന്ന. എന്നും ആരാധകർക്കിടയിൽ തരംഗം സൃഷ്ടിക്കാൻ താരത്തിനു കഴിയാറുണ്ട്.
സമൂഹ മാധ്യമങ്ങളിൽ താരത്തിന്റെ പോസ്റ്റുകൾ എന്നും വൈറലാകാറുണ്ട്. ഇരുപത് വർഷത്തിന് അടുത്ത് സിനിമയിൽ സജീവമായി നിൽക്കുന്ന തമന്ന ഇന്ന് തെന്നിന്ത്യയിലെ ഏറ്റവും താരമൂല്യമുളള നടിമാരിൽ ഒരാളാണ്.
ഇപ്പോഴിതാ വാരാണസി കാശിയിൽ ശിവ ക്ഷേത്രത്തിൽ ദർശനം നടത്തിയതിന്റെ ഫോട്ടോസ് ആരാധകരുമായി പങ്കുവച്ചിരിക്കുകയാണ താരം. ”ഹർ ഹർ മഹാദേവ്” എന്ന ക്യാപ്ഷൻ എഴുതിയാണ് അവിടെ നിന്നുള്ള ചിത്രങ്ങൾ പോസ്റ്റ് ചെയ്തത്. പ്രതേക പൂജകൾ തമന്ന ക്ഷേത്രത്തിൽ എത്തി നടത്തുകയും ചെയ്തു.സിംപിൾ ലുക്കിലായിരുന്നു തമന്നയുടെ ക്ഷേത്രദർശനം.
ഇരുപത് വർഷത്തിന് ഇടയിൽ ആദ്യമായി മലയാളത്തിൽ അഭിനയിച്ച ബാന്ദ്രയാണ് തമന്നയുടെ അവസാനമായി തിയേറ്ററുകളിൽ എത്തിയത്. അരൺമനൈ 4 എന്ന തമിഴ് ചിത്രമാണ് ഇനി തമന്നയുടെ വരാനുള്ളത്. ഇത് കൂടാതെ ഹിന്ദിയിൽ സ്ത്രീ 2, വേദ എന്നീ സിനിമകളും ഇറങ്ങാനുണ്ട്.
The post ഭക്തിസാന്ദ്രമായ നിമിഷത്തിലൂടെ തമന്ന, കാശി വിശ്വനാഥ ക്ഷേത്രത്തിൽ ദർശനം നടത്തി appeared first on Viral Max Media.
from Mallu Articles https://ift.tt/kpxcI5t
via IFTTT