വിഷു ആഘോഷിച്ച് ഇന്ദ്രജിത്തും കുടുംബവും, ചിത്രങ്ങളേറ്റെടുത്ത് സോഷ്യൽ മീഡിയ

ആരാധകർക്ക് പ്രിയപ്പെട്ട താര ദമ്പതികളാണ് ഇന്ദ്രജിത്തും പൂർണിമയും. 2002 ലാണ് ഇരുവരും വിവാഹിതരാകുന്നത്. പ്രണയ വിവാഹമായിരുന്നു. പ്രാർത്ഥന, നക്ഷത്ര എന്നീ മക്കളും താര ദമ്പതികളും ദമ്പതികൾക്ക് പിറന്നു. വിവാഹ ശേഷം സിനിമാ തിരക്കുകളിൽ നിന്നും മാറി നിന്ന പൂർണിമ പിന്നീട് ഫാഷൻ ഡിസൈനിം​ഗിലേക്കും കടന്നു. അതേസമയം പൂർണിമ വീണ്ടും അഭിനയ രം​ഗത്ത് സജീവ സാന്നിധ്യമാവുകയാണ്.

ഇപ്പോഴിതാ താരകുടുംബം ഒരുമിച്ച് വിഷു ആഘോഷിച്ചതിന്റെ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ചിരിക്കുകയാണ്. വിഷു ആശംസകൾ എന്ന് എഴുതികൊണ്ടാണ് ഇന്ദ്രജിത്ത് ചിത്രങ്ങൾ പങ്കുവച്ചത്. ഇതിൽ പൂർണിമയും പ്രാർത്ഥനയും നക്ഷത്രയും കൂടാതെ വേറെയും രണ്ട് കുട്ടികളെ കാണാൻ കഴിയും. അതാരാണെന്ന് പോസ്റ്റിൽ താരം സൂചിപ്പിച്ചിട്ടില്ല.

അതേ സമയം ഇന്ദ്രജിത്ത് സുകുമാരനും പൂർണിമയും ആദ്യമായി നായിക നായകന്മാരാവുന്ന ചിത്രം ഒരുങ്ങുന്നു. രഘുനാഥ് പാലേരി തിരക്കഥ എഴുതുന്ന ‘ഒരു കട്ടിൽ ഒരു മുറി’ എന്ന ചിത്രത്തിലാണ് ഇരുവരും ഭാര്യ ഭർത്താക്കന്മാരായി അഭിനയിക്കുന്നത്.

നേരത്തെ വൈറസ്, തുറമുഖം എന്നീ ചിത്രങ്ങളിൽ ഒരുമിച്ച് അഭിനയിച്ചിരുന്നെങ്കിലും ഇരുവരും നായിക നായകന്മാരായിരുന്നില്ല. ‘കിസ്മത്ത്’, ‘തൊട്ടപ്പൻ’ എന്നീ സിനിമകൾക്ക് ശേഷം ഷാനവാസ് കെ ബാവക്കുട്ടി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ഹക്കിം ഷാ, പ്രിയംവദ കൃഷ്ണൻ, എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

The post വിഷു ആഘോഷിച്ച് ഇന്ദ്രജിത്തും കുടുംബവും, ചിത്രങ്ങളേറ്റെടുത്ത് സോഷ്യൽ മീഡിയ appeared first on Viral Max Media.



from Mallu Articles https://ift.tt/O9YloXZ
via IFTTT
Previous Post Next Post