വശ്യമനോഹരി, ​ഗ്ലാമറസ് ലുക്കിൽ നന്ദന വർമ്മ, കിടിലൻ ചിത്രങ്ങൾ കാണാം

അയാളും ഞാനും തമ്മിൽ, ഗപ്പി തുടങ്ങിയ ചിത്രങ്ങളിലൂടെ ബാലതാരമായി എത്തി ശ്രദ്ധ നേടിയ താരമാണ് നന്ദന വർമ. ഗപ്പി സിനിമയിലെ ആമിന എന്ന കഥാപാത്രം പ്രേക്ഷകരുടെ മനസ്സിൽ ആഴത്തിൽ ഇടം പിടിച്ചു. സമൂഹ മാധ്യമങ്ങളിൽ വളരെ സജീവമായി നിൽക്കുന്ന ഒരാളാണ് നന്ദന. നന്ദന വർമയുടെ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ഇപ്പോൾ വൈറലാകുന്നത്.

അൽപ്പം ഗ്ലാമറസായിട്ടാണ് ചിത്രങ്ങളിൽ നന്ദനയെ കാണാൻ സാധിക്കുന്നത്. ദീപക് പോർക്കതിരാവൻ എന്ന തമിഴ് ഫോട്ടോഗ്രാഫർ എടുത്ത ചിത്രങ്ങളാണ് ഇവ. ദീപക് തന്നെയാണ് ചിത്രങ്ങൾ തന്റെ ഇൻസ്റ്റാഗ്രാമിലൂടെ പങ്കുവച്ചിട്ടുളളത്. ഇത്രയും ഹോട്ടായി നന്ദനയെ ഇതിന് മുമ്പ് കണ്ടിട്ടില്ലെന്ന് ചിലർ കമന്റുകളും ഇട്ടിട്ടുണ്ട്.

ബാലതാരമായി സിനിമയിൽ എത്തിയ നന്ദന ശ്രദ്ധേയമായ ഒരുപാട് വേഷങ്ങൾ കൈകാര്യം ചെയ്തിട്ടുണ്ട്. സൂപ്പർഹിറ്റ് ചിത്രമായ അഞ്ചാം പാതിരയിലും ശ്രദ്ധേയമായ വേഷം അവതരിപ്പിച്ചു.

1983, റിംഗ് മാസ്റ്റർ, ലൈഫ് ഓഫ് ജോസൂട്ടി, മിലി, സൺഡേ ഹോളിഡേ, അഞ്ചാം പാതിരാ, വാങ്ക് എന്നിവയാണ് മറ്റു സിനിമകൾ. ഭ്രമം എന്ന സിനിമയാണ് നന്ദനയുടെ അവസാനം റിലീസായത്

The post വശ്യമനോഹരി, ​ഗ്ലാമറസ് ലുക്കിൽ നന്ദന വർമ്മ, കിടിലൻ ചിത്രങ്ങൾ കാണാം appeared first on Viral Max Media.



from Mallu Articles https://ift.tt/4dGUExH
via IFTTT
Previous Post Next Post