ആലപ്പുഴയിലെ എല്ലാരും ശോഭ ചേച്ചിക്ക് വോട്ട് ചെയ്ത് വിജയിപ്പിക്കു, നല്ല ഒരു വികസനം ആലപ്പുഴയിൽ കൊണ്ട് വരാൻ സാധിക്കട്ടെ- വിവേക് ​ഗോപൻ

ആലപ്പുഴ ബിജെപി സ്ഥാനാര്‍ഥി ശോഭാ സുരേന്ദ്രന് വേണ്ടി വോട്ട് അപേക്ഷിച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് നടനും ബിജെപി അനുഭാവിയുമായ വിവേക് ​ഗോപൻ. കഴിഞ്ഞ ദിവസം കരുനാഗപ്പള്ളിയില്‍ നടന്ന റോഡ് ഷോയുടെ ഭാഗമാകുകയും ചെയ്തിരുന്നു. ഇന്നലെ കരുനാഗപ്പള്ളിയില്‍ നടന്ന ലോകസഭ തിരഞ്ഞെടുപ്പ് സ്ഥാനാര്‍ഥി പര്യടനത്തില്‍ ആലപ്പുഴ സ്റ്റാനാര്‍ഥി ശ്രീ ശോഭ ചേച്ചിയുടെ കൂടെ പങ്കെടുക്കാന്‍ സാധിച്ചു പ്രിയ സുഹൃത്തും നടനുമായ നിതില്‍ ജേക്ക് ജോസഫും കൂടെ ഉണ്ടായിരുന്നു. ഒത്തിരി നന്മകള്‍ ഉണ്ടാകട്ടെ ശോഭ ചേച്ചി ജയിച്ചു വരാന്‍ ആലപ്പുഴയിലെ എല്ലാരും ചേച്ചിക്ക് വോട്ട് ചെയ്ത് വിജയിപ്പിച്ചു നല്ല ഒരു വികസനം ആലപ്പുഴയില്‍ കൊണ്ട് വരാന്‍ ചേച്ചിക്ക് സാധിക്കട്ടെ.

എല്ലാവരും ബിജെപിക്ക് വേണ്ടി വോട്ട് ചെയ്യുക എന്നും വിവേക് കുറിച്ചു, അതുപോലെ അദ്ദേഹം സുരേഷ് ഗോപിയെയും പിന്തുണച്ച് രംഗത്ത് വന്നിരുന്നു, വിവേക് ഗോപന്റെ വാക്കുകള്‍ ഇങ്ങനെ, സുരേഷേട്ടന് സപ്പോര്‍ട്ട് ഇല്ലെങ്കില്‍ നമ്മള്‍ ആരെയാ സപ്പോര്‍ട്ട് ചെയ്യണ്ടേ. തീര്‍ച്ചയായിട്ടും ഉണ്ടാകും. പിന്നെ ബാക്കി കഴിയുന്നത് പോലെ എല്ലാ സ്ഥലത്തും പോയി എല്ലാവരെയും സപ്പോര്‍ട്ട് ചെയ്യാനുള്ള പ്ലാനും മനസിലുണ്ട്.

ഇനി സമയം കൊണ്ട് അങ്ങനെയുള്ള പരിപാടികളില്‍ ചില വ്യത്യാസം വരുന്നുണ്ടെങ്കിലേയുള്ളു. എന്നാലും കഴിയുന്നിടത്തോളം എല്ലായിടത്തും പോയി സപ്പോര്‍ട്ട് ചെയ്യണം എന്ന പ്രതീക്ഷയിലാണ് ഉള്ളത്. പാര്‍ലമെന്റ് ഇലക്ഷന് ഞാന്‍ എന്തായാലും ഗോദയിലേക്ക് ഇല്ല. പിന്നില്‍ നിന്നും പ്രവര്‍ത്തിക്കാനുള്ള തീരുമാനമാണ്. പക്ഷെ ഈ വരുന്ന നിയമസഭാ ഇലക്ഷനില്‍ താല്‍പര്യമുണ്ട്.

The post ആലപ്പുഴയിലെ എല്ലാരും ശോഭ ചേച്ചിക്ക് വോട്ട് ചെയ്ത് വിജയിപ്പിക്കു, നല്ല ഒരു വികസനം ആലപ്പുഴയിൽ കൊണ്ട് വരാൻ സാധിക്കട്ടെ- വിവേക് ​ഗോപൻ appeared first on Viral Max Media.



from Mallu Articles https://ift.tt/78ouMaO
via IFTTT
Previous Post Next Post