സീരിയൽ രം​ഗത്ത് തിരക്കേറുന്നു,സോപ്പ് നിര്‍മാണം നിര്‍ത്തുന്നു, നയാപൈസ ഇനി കളയില്ല- ഐശ്വര്യ ഭാസ്‌കരൻ

സിനിമാ, സീരിയല്‍ രംഗത്ത് സുപരിചിതയാണ് നടി ഐശ്വര്യ ഭാസ്‌കരൻ. നടി ലക്ഷ്മിയുടെ മകളാണ് ഐശ്വര്യ. ആദ്യ ഭർത്താവിലാണ് ലക്ഷ്മിക്ക് ഐശ്വര്യ പിറന്നത്. ലക്ഷ്മിയെയും ഐശ്വര്യയെയും കുറിച്ച്‌ നിരവധി വാർത്തകള്‍ നേരത്തെ വന്നിട്ടുണ്ട്. ഐശ്വര്യയും അമ്മ ലക്ഷ്മിയും തമ്മില്‍ അകല്‍ച്ചയിലാണെന്ന് വാർത്തകള്‍ വന്നു. ഏറെ നാളായി അമ്മയ്‌ക്കൊപ്പമല്ല ഐശ്വര്യ കഴിയുന്നത്.

ലക്ഷ്മിയെ കുറ്റപ്പെടുത്തിക്കൊണ്ട് ഒരു അഭിമുഖത്തില്‍ ഐശ്വര്യ സംസാരിക്കുകയുമുണ്ടായി. എന്നാല്‍ അടുത്തിടെ നല്‍കിയ അഭിമുഖത്തില്‍ അമ്മയും താനും തമ്മില്‍ പ്രശ്‌നങ്ങള്‍ ഒന്നുമില്ലെന്ന് ഐശ്വര്യ വ്യക്തമാക്കി. അമ്മയെക്കുറിച്ച്‌ മോശമായി സംസാരിച്ചത് തെറ്റായിപ്പോയി. അമ്മയെ കാണാറുണ്ടെന്നും ഐശ്വര്യ വ്യക്തമാക്കി. ലക്ഷ്മിയെ പോലെ കരിയറില്‍ ഉയർച്ച ഐശ്വര്യക്കുണ്ടായിട്ടില്ല.

സിനിമകളില്‍ അവസരം കുറഞ്ഞപ്പോള്‍ സീരിയലുകളിലും ഐശ്വര്യ സാന്നിധ്യം അറിയിച്ചു. ഒരു ഘട്ടത്തില്‍ നടി വീട്ടില്‍ സോപ്പ് നിർമാണത്തിലേക്ക് കടന്നത് വാർത്തയായിരുന്നു. തനിക്ക് സിനിമകളില്ലെന്നും സോപ്പ് വില്‍പ്പനയാണ് ഇപ്പോഴത്തെ ജോലിയെന്നും ഐശ്വര്യ തുറന്ന് പറഞ്ഞു. തനിക്ക് വേണ്ടി ചെലവഴിച്ചോ മദ്യപിച്ചോ അല്ലെ തന്റെ പണം പോയത്. കുടുംബത്തിന് വേണ്ടിയാണ് ചെലവിട്ടത്.

കരിയറില്‍ മൂന്ന് വർഷം മാത്രമാണ് നായികയായി നിന്നത്. ഇപ്പോള്‍ അവസരത്തിന് വേണ്ടി കാത്തിരിക്കുകയാണ്. സിനിമകള്‍ ലഭിച്ചില്ലെങ്കില്‍ ഏത് ജോലി ചെയ്യാനും തയ്യാറാണ്. ടോയ്‌ലെറ്റ് ക്ലീൻ ചെയ്യുന്ന ജോലി വരെ താൻ ചെയ്യാൻ തയ്യാറാണെന്ന് ഐശ്വര്യ പറഞ്ഞിരുന്നു. സോപ്പ് നിർമാണത്തിലേക്ക് കടന്ന ഐശ്വര്യക്ക് സോഷ്യല്‍ മീഡിയയിലൂടെ ചെറിയ തോതില്‍ ബിസിനസ് വളർത്താനായി.

ഏറെ നാളായി തുടരുന്ന ബിസിനസ് നിർത്തുകയാണിപ്പോള്‍ ഐശ്വര്യ. തന്റെ യൂട്യൂബ് ചാനലിലൂടെയാണ് ഐശ്വര്യ ഇക്കാര്യം അറിയിച്ചത്. പണത്തിന് വേണ്ടിയല്ല ബിസിനസ് ആരംഭിച്ചതെന്നാണ് ഇപ്പോള്‍ ഐശ്വര്യ പറയുന്നത്. പക്ഷെ അത്യന്തികമായി ഇതൊരു ബിനിനസ് ആയതിനാല്‍ മുടക്കുന്ന പണമെങ്കിലും ലഭിക്കണം. അല്ലെങ്കില്‍ ഇതിനുള്ള മെറ്റീരിയല്‍ വാങ്ങാനാകില്ല.

ഇനിയെനിക്ക് ഈ ബിസിനസ് നടത്താൻ പറ്റില്ല. അഞ്ച് ബക്കറ്റുകളൊക്കെ ചുമന്ന് എന്റെ കൈയും വേദനിക്കുന്നു. ഡിസംബറോട് ബിസിനസ് ക്ലോസ് ചെയ്യുന്നു. ആരോഗ്യത്തിനൊഴിച്ച്‌ ഇനി നയാപ്പൈസ ഒന്നിനും താൻ കളയില്ലെന്നും ഐശ്വര്യ ഭാസ്‌കരൻ വ്യക്തമാക്കി. സീരിയല്‍ രംഗത്ത് ഐശ്വര്യക്കിപ്പോള്‍ തിരക്കേറുന്നുണ്ട്. ഈ സാഹചര്യത്തില്‍ കൂടിയാണ് ബിസിനസില്‍ നിന്നുള്ള പിന്മാറ്റം.

കാര്യങ്ങള്‍ തുറന്നടിച്ച്‌ സംസാരിക്കുന്ന പ്രകൃതക്കാരിയാണ് ഐശ്വര്യ. മുമ്ബൊരിക്കല്‍ തനിക്ക് നേരെ വന്ന വിമർശനങ്ങള്‍ക്കെതിരെ രൂക്ഷ ഭാഷയില്‍ ഐശ്വര്യ സംസാരിക്കുകയുണ്ടായി. ഐശ്വര്യയെക്കുറിച്ച്‌ അമ്മ ലക്ഷ്മി അഭിമുഖങ്ങളിലൊന്നും സംസാരിക്കാറില്ല. മക്കളെ ഒരു പ്രായം കഴിഞ്ഞാല്‍ അവരുടെ വഴിക്ക് വിടണമെന്നും അവരെ ആശ്രയിച്ചല്ല മാതാപിതാക്കള്‍ കഴിയേണ്ടതെന്നും ലക്ഷ്മി ഒരു അഭിമുഖത്തില്‍ വ്യക്തമാക്കുകയുണ്ടായി.

The post സീരിയൽ രം​ഗത്ത് തിരക്കേറുന്നു,സോപ്പ് നിര്‍മാണം നിര്‍ത്തുന്നു, നയാപൈസ ഇനി കളയില്ല- ഐശ്വര്യ ഭാസ്‌കരൻ appeared first on Viral Max Media.



from Mallu Articles https://ift.tt/9lzq7iy
via IFTTT
Previous Post Next Post