തിങ്കൾക്കലമാൻ, ശ്യാമാംബരം തുടങ്ങിയ സീരിയലുകളിലൂടെ ശ്രദ്ധേയയായ നടിയാണ് ഹരിത ജി നായർ. നടിയുടെ വിവാഹ വിശേഷം എല്ലാം ആരാധകർ ആഘോഷമാക്കിയിരുന്നു. നവംബർ 9 ന് ആണ് ഹരിത ജി നായർ വിവാഹിത ആയത്. സിനിമാ എഡിറ്ററായ വിനായക് ആണ് ഹരിതയെ വിവാഹം ചെയ്തത്.
ഇപ്പോഴിതാ ഹരിത തൻറെ ഇൻസ്റ്റഗ്രാം പേജിൽ പങ്കുവെക്കുന്ന ചിത്രങ്ങളാണ് വൈറലായിക്കൊണ്ടിരിക്കുന്നത്. ഗോവൻ ട്രിപ്പിലാണ് താരം. കസിൻസിനൊപ്പമാണ് യാത്രയെന്ന് സൂചിപ്പിക്കുന്ന ഹാഷ്ടാഗുകളാണ് താരം ചിത്രങ്ങൾക്കും വീഡിയോകൾക്കും നൽകിയിരിക്കുന്നത്.
ഗോവൻ ട്രിപ്പിൻറെ ആദ്യ രണ്ട് ദിവസത്തെ യാത്രയുടെ ചിത്രങ്ങൾ ആണ് ഹരിത പങ്കുവെച്ചത്. ഇതു കണ്ടതോടെ ഒറ്റക്കാണോ പോയതെന്നായിരുന്നു ആരാധകരുടെ സംശയം. തുടർന്നാണ് കസിൻസിനൊപ്പമുള്ള റീൽ വീഡിയോ നടി പങ്കുവെച്ചത്.
യഥാർത്ഥ ജീവിതത്തിൽ വളരെ ആക്ടീവും എപ്പോഴും സന്തോഷവതിയുമാണ് ഹരിത. സീരിയലിൽ നിന്ന് തീർത്തും വ്യത്യസ്തയാണ് അതുകൊണ്ട് തന്നെ ആരാധകരെ സംബന്ധിച്ച് റീൽസിലുള്ള ഹരിതയെ കാണുമ്പോൾ വലിയ അത്ഭുതമാണ്. ഇനി ഇങ്ങനെ കരഞ്ഞ് കാണരുതെന്നാണ് താരത്തോട് ആരാധകർ പറയുന്നത്.
The post ഗോവൻ ട്രിപ്പ് അടിച്ചുപൊളിച്ച് ഹരിത ജി നായർ, ഒറ്റക്കാണോ ട്രിപ്പ് എന്ന് ആരാധകർ, താരത്തിന്റെ മറുപടി ഇങ്ങനെ appeared first on Viral Max Media.
from Mallu Articles https://ift.tt/MBYloaR
via IFTTT