എല്ലാം വളരെ പെട്ടെന്നായിരുന്നു.. ഞാൻ വീണ്ടും വിവാഹം കഴിക്കാൻ പോവുന്നു… എന്റെ കുറ്റങ്ങൾ കണ്ടുപിടിച്ച് അതിന്റെ പുറകെ കടിച്ചു തൂങ്ങുന്ന കൊടിച്ചി പട്ടികളോട് ഒന്നു മാത്രം നിങ്ങൾ അതു തുടരുക- ദയ അച്ചു

ബിഗ് ബോസിന്റെ രണ്ടാം സീസണില്‍ പങ്കെടുത്തതോട് കൂടിയാണ് ദയ അച്ചു പ്രശസ്തിയിലെത്തുന്നത്. അതുവരെ സോഷ്യല്‍ മീഡിയയില്‍ വിവാദപരമായ പോസ്റ്റുകള്‍ ഇട്ടിട്ടാണ് ദയ ശ്രദ്ധേയായത്. സിനിമകളില്‍ ജൂനിയര്‍ ആര്‍ട്ടിസ്റ്റായിട്ടും മറ്റും അഭിനയിച്ചിട്ടുള്ള ദയ അതിന് പുറമേ മേക്കപ്പ് ആര്‍ട്ടിസ്റ്റ് കൂടിയാണ്. വിദേശത്ത് ജോലി ചെയ്തിരുന്ന താരം ഫേസ്ബുക്കില്‍ സജീവമാണ്.

ഇടക്കാലത്ത് വ്യക്തി ജീവിതത്തിലെ സംഭവങ്ങളെ പറ്റി ദയ പറഞ്ഞിട്ടുള്ള കാര്യങ്ങളും മറ്റുമൊക്കെ വലിയ വാര്‍ത്തയായിരുന്നു. ഇപ്പോഴിതാ താന്‍ രണ്ടാമതും വിവാഹിതയാവാന്‍ പോവുകയാണെന്ന് വെളിപ്പെടുത്തി എത്തിയിരിക്കുകയാണ് താരം. ഫേസ്ബുക്കിലൂടെ പങ്കുവെച്ച കുറിപ്പിലൂടെയാണ് വൈകാതെ വിവാഹമുണ്ടാവുമെന്നും കെട്ടാന്‍ പോകുന്നയാള്‍ പോലീസുകാരനാണെന്നും നടി പറഞ്ഞിരിക്കുന്നത്.

‘എല്ലാം വളരെ പെട്ടെന്നായിരുന്നു. ഞാന്‍ വീണ്ടും വിവാഹം കഴിക്കാന്‍ പോവുന്നു. വയസ്സ് 41. എറണാകുളം പോലീസ് ഡിപ്പാര്‍ട്ട്‌മെന്റില്‍ ജോലി ചെയ്യുന്നു. അദ്ദേഹത്തിന്റേയും രണ്ടാം വിവാഹമാണ്. കാണാനും കൊച്ചുസുന്ദരന്‍. ഞങ്ങള്‍ രണ്ടു പേരും കാര്യങ്ങള്‍ എല്ലാം പരസ്പരം സംസാരിച്ചു ഇഷ്ട്ടമായി. വിവാഹം ഉടന്‍ ഉണ്ടാവും. ഞാന്‍ കുറച്ചു തിരക്കിലാണ്. സോറി, ഞങ്ങള്‍ കുറച്ചു തിരക്കിലാണ്. വിവാഹം ഉടന്‍ ഉണ്ടാവും, ഞാന്‍ അറിയിക്കുന്നതായിരിക്കും. അതുകൊണ്ട് തന്നെ ഫേസബുക്കില്‍ ഇനി മുതല്‍ പോസ്റ്റും റീല്‍സും ലൈവും കുറവായിരിക്കും. അദ്ദേഹത്തിന് അത് ഇഷ്ട്ടമല്ല. അദ്ദേഹത്തിന് ഇഷ്ട്ടമല്ലാത്തതൊന്നും എനിക്കും ഇഷ്ട്ടമല്ല.

എന്റെ കുറ്റങ്ങള്‍ കണ്ടുപിടിച്ച് അതിന്റെ പുറകെ കടിച്ചു തൂങ്ങുന്ന കൊടിച്ചി പട്ടികളോട് ഒന്നു മാത്രം നിങ്ങള്‍ അതു തുടരുക. ഞങ്ങള്‍ ഞങ്ങളുടെ ജീവിതം ജീവിച്ചു തുടങ്ങട്ടെ. ഞാന്‍ എന്ന വാക്കില്‍ നിന്നും ഞങ്ങള്‍ എന്ന വാക്കില്‍ എത്താന്‍ നിങ്ങളുടെ എല്ലാവരുടേയും പ്രാര്‍ത്ഥനയും അനുഗ്രഹവും ഉണ്ടാവുമെന്ന പ്രതീക്ഷയോടെ എന്നെ ഇഷ്ട്ടപെടുന്നവരോട് മാത്രം തല്‍ക്കാലം ഫേസ്ബുക്കില്‍ നിന്നും വിട.. ദയ അച്ചു…’ എന്നും പറഞ്ഞാണ് കുറിപ്പ് അവസാനിപ്പിക്കുന്നത്.

The post എല്ലാം വളരെ പെട്ടെന്നായിരുന്നു.. ഞാൻ വീണ്ടും വിവാഹം കഴിക്കാൻ പോവുന്നു… എന്റെ കുറ്റങ്ങൾ കണ്ടുപിടിച്ച് അതിന്റെ പുറകെ കടിച്ചു തൂങ്ങുന്ന കൊടിച്ചി പട്ടികളോട് ഒന്നു മാത്രം നിങ്ങൾ അതു തുടരുക- ദയ അച്ചു appeared first on Viral Max Media.



from Mallu Articles https://ift.tt/PERAyt2
via IFTTT
Previous Post Next Post