ഹണിമൂൺ അവസാനിച്ചില്ലേ!!! ജിപിയുടെ കൂടെ കൂടിയപ്പോൾ ഗോപികയും സ്റ്റൈലായി:  ചിത്രങ്ങൾ വൈറൽ

മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട താര ജോർഡുകൾ ആണ് ഗോവിന്ദ് പത്മസൂര്യയും ഭാര്യ ഗോപിക അനിലും.  ഇരുവരുടെയും വിവാഹം ജനുവരിയിൽ ആയിരുന്നു നടന്നത്. വലിയ സർപ്രൈസ് ഓടുകൂടിയായിരുന്നു ഇരുവരുടെയും വിവാഹവാർത്ത പങ്കുവെച്ചത്. സോഷ്യൽ മീഡിയയിൽ ഉൾപ്പെടെ സജീവമായ താരങ്ങൾ യാത്രകൾ നടത്തുന്നതിന്റെയും ഹണിമൂൺ വിശേഷങ്ങളും ഒക്കെ പങ്കുവെക്കാറുണ്ട്. യാത്രകളും കുടുംബത്തോടും സുഹൃത്തുക്കൾക്കും ഉള്ള ഗെറ്റുഗദർ ഒക്കെ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിട്ടുണ്ട്. ആഘോഷമാക്കി കൊണ്ടു പോകുന്ന വിവാഹജീവിതം പ്രേക്ഷകർക്കും മുന്നിലും യൂട്യൂബിലും താരങ്ങൾ വെളിപ്പെടുത്തുന്നുണ്ട്. ഓരോ അപ്ഡേറ്റുകൾ കാണാൻ പ്രേക്ഷകരും കാത്തിരിക്കുകയാണ്. ഇപ്പോഴത്തെ താരങ്ങളുടെ ഏറ്റവും പുതിയ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയുടെ ശ്രദ്ധ നേടുന്നത്.

ജിപിയിടെ കൂടെക്കൂടി ഗോപിക ഇപ്പോൾ വളരെ സ്റ്റൈലിഷ് ആയി എന്നാണ് ആരാധകർ പലരും കമന്റുകൾ നൽകിയിരിക്കുന്നത്. സാന്ത്വനത്തിലെ അഞ്ജലിയെ അവതരിപ്പിച്ചുകൊണ്ടിരുന്നപ്പോൾ തന്നെ ഗോപിക മലയാളികളുടെ ഇഷ്ടം പിടിച്ചു പറ്റിയിരുന്നു. ഒരു നാടൻ പെൺകുട്ടിയുടെ ഇമേജ് ആയിരുന്നു താരത്തിന് ഉണ്ടായിരുന്നത്.യാത്ര ചിത്രങ്ങളിൽ മറ്റും ഇപ്പോൾ മോഡേൺ ഔട്ട്ഫിറ്റുമായാണ് ഗോപിക എത്തുന്നത് പ്രേക്ഷകർക്കിത് കാണുമ്പോൾ വളരെ വേറിട്ട ഒരു കാഴ്ചയാണ്.

എന്തായാലും ഗോപികയ്ക്ക് ഈ വസ്ത്രങ്ങളൊക്കെ ചേരുന്നുണ്ട് എന്നും ഗോപികയെ മോഡേൺ ഗേൾ ലുക്കിൽ കാണാൻ തങ്ങൾക്ക് ഇഷ്ടമാണെന്നും ആരാധകർ കമൻറുകൾ നൽകുന്നു

The post ഹണിമൂൺ അവസാനിച്ചില്ലേ!!! ജിപിയുടെ കൂടെ കൂടിയപ്പോൾ ഗോപികയും സ്റ്റൈലായി:  ചിത്രങ്ങൾ വൈറൽ appeared first on Viral Max Media.



from Mallu Articles https://ift.tt/Dkp4vHe
via IFTTT
Previous Post Next Post