ബന്ധാനി സാരി ധരിച്ച് തലയിൽ മുല്ലപ്പൂവൊക്കെ വച്ച് അതി സുന്ദരിയായി മമിത ബൈജു, ചിത്രങ്ങൾ കാണാം

പ്രേമലു, സൂപ്പർ ശരണ്യ തുടങ്ങി ചുരുക്കം ചിത്രങ്ങളിലൂടെ മലയാളികളുടെ മനസിൽ ഇടംനേടിയ നടിയാണ് മമിത ബൈജു. പ്രേമലുവിന്റെ വിജയം കേരളത്തിന് പുറത്തും മമിതയെ പ്രശസ്തയാക്കി. മമിതയുടെ പുതിയ ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളുടെ ശ്രദ്ധ കവരുന്നത്.

ബന്ധാനി സാരിയിലുള്ള ചിത്രങ്ങളാണ് മമിത പങ്കുവച്ചിരിക്കുന്നത്. ഗുജറാത്തിലെ ഖാത്രി വിഭാഗമാണ് ബന്ധാനി സാരി നിർമാണത്തില്‍ പേരുകേട്ടവര്‍. വൈവിധ്യമാര്‍ന്ന നിറങ്ങളും ആകര്‍ഷകമായ പാറ്റേണുകളും കൊണ്ട് സമ്പന്നമായ ബന്ധാനി സാരികൾ ഫാഷൻ ലോകത്ത് തരംഗമായി മാറിയിരിക്കുകയാണ്. തലയില്‍ മുല്ലപ്പൂവൊക്കെ വച്ച് പുതിയ ലുക്കിലാണ് മമിത.

എന്തായാലും മമിതയുടെ ചിത്രങ്ങൾ ഇതിനകം തന്നെ വൈറലായി കഴിഞ്ഞു. താരത്തോടുള്ള സ്‌നേഹവും ആരാധനയും അറിയിച്ച് തെലുങ്ക് ആരാധകര്‍ തന്നെയാണ് കമന്റ് ബോക്‌സില്‍ നിറയുന്നത്.

തമിഴ് നടൻ സൂര്യക്കൊപ്പം മമിത അഭിനയിക്കുന്നു എന്ന വാർത്തകൾ അടുത്തിടെ പുറത്തുവന്നിരുന്നു. സംവിധായകൻ ബാലയുടെ ‘വണങ്കാൻ’ എന്ന ചിത്രത്തിലായിരുന്നു ഇരുവരും അഭിനയിക്കാൻ തീരുമാനിച്ചിരുന്നത്. എന്നാല്‍ പിന്നീട് ഈ സിനിമയില്‍നിന്നും സൂര്യ പിന്മാറി.

ഇതിനു പിന്നാലെ മമിതയും പിന്മാറുകയായിരുന്നു. നാല്‍പത് ദിവസത്തോളം ഷൂട്ട് ചെയ്ത സിനിമയുടെ ചിത്രീകരണം ആദ്യം മുതല്‍ ആരംഭിക്കേണ്ടി വന്നതോടെയാണ് മമിത പിന്മാറിയത്.

The post ബന്ധാനി സാരി ധരിച്ച് തലയിൽ മുല്ലപ്പൂവൊക്കെ വച്ച് അതി സുന്ദരിയായി മമിത ബൈജു, ചിത്രങ്ങൾ കാണാം appeared first on Viral Max Media.



from Mallu Articles https://ift.tt/qnb2Z83
via IFTTT
Previous Post Next Post