സോഷ്യൽ മീഡിയയിലെ താരങ്ങളായ ടിടി കുടുംബത്തിലെ ഷെമിയ്ക്കും ഷെഫിക്കും ആരാധകരേറെയാണ്. ഇരുവരും തമ്മിലുള്ള പ്രായ വിത്യാസത്തിന്റെപേരിൽ നിരവധി ബോഡി ഷെയിമിങ്ങുകളും സൈബര്‍ അറ്റാക്കുകളും കുടുംബം നേരിടാറുണ്ട്. എന്നാല്‍ ഇതൊന്നും തന്നെ വലയി കാര്യമാക്കാതെ നിശ്ചയദാര്‍ഢ്യത്തോടെ മുന്നോട്ട് പോകുകയാണ് ഇവര്‍. പ്രായമോ പരിഹാസമോ ഒന്നും തങ്ങളുടെ കുടുംബ ജീവിതത്തിന് വെല്ലുവിളിയാവില്ലെന്ന് ഇവര്‍ പറയുന്നു. വിവാഹം ചെയ്യുമ്പോള്‍ ഷെമിയേക്കാള്‍ ചെറുപ്പമാണ് ഷെഫി.
വിവാഹത്തില്‍ നിന്നും ഷെഫിയെ പിന്തിരിപ്പിക്കാന്‍ കുടുംബക്കാര്‍ ഒത്തിരി ശ്രമിച്ചുവെങ്കിലും നടന്നില്ല. ഒടുവില്‍ സുഹൃത്തുക്കള്‍ വരെ ഒറ്റപ്പെടുത്തിയപ്പോള്‍ തളരാതെ പിടിച്ചുനില്‍ക്കുകയായിരുന്നു ഷെഫി. മൂന്നുവര്‍ഷങ്ങള്‍ക്ക് മുമ്പായിരുന്നു ഇവരുടെ വിവാഹം.
രണ്ട് പെണ്മക്കളുടെ അമ്മയും ഡിവോഴ്‌സിയുമായിരുന്നു അന്ന് ഷെമി. ഇടക്കിടക്ക് കാണാറുണ്ടായിരുന്നുവെന്നും ഡിവോഴ്‌സിയാണെന്ന ഒരു കാരണവും മാത്രമാണ് വിവാഹത്തിലേക്ക് എത്തിയതെന്ന് ഷെഫി പറയുന്നു. ഷെമിയെ കുറിച്ച് അമ്മയാണോ സഹോദരിയാണോ എന്നിങ്ങനെ ഒത്തിരി കമന്റുകള്‍ വരാറുണ്ടെന്നും എന്റെ ഭാര്യയും കുഞ്ഞിന്റെ അമ്മയുമാണ് ഇന്നിവളെന്ന് ഷെഫി പറയുന്നു.
എന്റെ അമ്മയും അല്ല എന്റെ സഹോദരിയും അല്ല,. എന്റെ ഭാര്യയും കുഞ്ഞിന്റെ അമ്മയുമാണ് ഇവൾ എന്ന് അഭിമാനത്തോടെയാണ് ഷെഫി പറയുന്നത്. കുഞ്ഞു കുഞ്ഞു ഇണക്കങ്ങളും പിണക്കങ്ങളും ഉണ്ടെങ്കിലും തങ്ങൾ നല്ല ഹാപ്പി ആയി പോകുന്നുവെന്നും, നല്ല പ്രായ വ്യത്യാസം ഉണ്ടെങ്കിലും ഒരിക്കൽ പോലും തങ്ങൾക്ക് അത് ഫീൽ ചെയ്തിട്ടില്ല എന്നുമാണ് ഇരുവർക്കും പറയാനുള്ളത്.
The post പ്രായംഒരു നമ്പർ മാത്രമാണ്. തങ്ങൾക്ക് ഒരിക്കൽ പോലും അത് ബാധിച്ചിട്ടില്ല, ഡിവോഴ്സിയായ ഒരു യുവതിയെ വിവാഹം കഴിച്ചാൽ എന്താണ് പ്രശ്നം appeared first on Viral Max Media.
from Mallu Articles https://ift.tt/5FOWCnR
via IFTTT