ഉയിരോട് ചേർന്ന് പൈതൽ, നക്ഷത്രങ്ങൾക്കിടയിൽ നിന്നും ഭൂമിയിലേക്ക് ഇറങ്ങി വന്ന ഒരുവൾ, മെറ്റേണിറ്റി ഷൂട്ട് ചിത്രങ്ങൾ വൈറൽ

കുഞ്ഞിനെ താലോലിക്കാനായി കാത്തിരിക്കുന്ന മാതൃത്വത്തിന്റെ നിരവധി ചിത്രങ്ങൾ സമൂഹ മാദ്ധ്യമങ്ങളിൽ വൈറലാകാറുണ്ട്. വ്യത്യസ്തങ്ങളായ മെറ്റേണിറ്റി ഷൂട്ടിന്റെ ചിത്രങ്ങൾ സർവ്വസാധാരണമാണ്. വ്യത്യസ്തമായ ഒരു മറ്റേണിറ്റ് ചിത്രമാണ് കഴിഞ്ഞ ദിവസം മുതൽ സമൂഹ മാദ്ധ്യമങ്ങളിൽ വൈറലാകുന്നത്. വയനാട്ടിലെ ഗോത്ര വിഭാഗമായ ‘പണിയ’ സമുദായത്തിൽ നിന്നുള്ള ശരണ്യയാണ് ഈ ചിത്രത്തിലെ അമ്മ. ഫോട്ടോഗ്രാഫറായ ആതിര ജോയിയാണ് ശരണ്യയുടെ ജീവിതത്തിലെ ഏറ്റവും സുന്ദരമായ നിമിഷങ്ങൾ പകർത്തിയത്. ഈ ചിത്രങ്ങൾ ആതിര തന്നെയാണ് സമൂഹ മാദ്ധ്യമങ്ങളിൽ പങ്കുവച്ചത്.

‘നക്ഷത്രങ്ങൾക്കിടയിൽ നിന്നും ഭൂമിയിലേക്ക് ഇറങ്ങി വന്ന ഒരുവൾ. ഉയിരോട് ചേർന്ന് പൈതൽ. പൊള്ളുന്ന യഥാർഥ്യങ്ങൾക്കിടയിലെ ചില അടയാളപ്പെടുത്തല് വേനലിൽ പൂക്കുന്ന ഗുൽമോഹർ പോലെ മനോഹരമായിരിക്കും… വയനാട്ടിലെ ഗോത്ര വിഭാഗമായ ‘പണിയ’ സമുദായത്തിൽ നിന്നുള്ള ശരണ്യയാണ് ചിത്രത്തിന്റെ മോഡൽ.

ഇവരെ introduce ചെയ്യാൻ കഴിഞ്ഞതിൽ സന്തോഷമെന്നാണ് ചിത്രങ്ങൾ പങ്കുവച്ചുകൊണ്ട് ആതിര കുറിച്ചത്. വളരെ വേ​ഗം തന്നെ ചിത്രം സൈബറിടത്തിൽ വൈറലായി മാറി. ഇതുവരെ കാണാത്ത മനോഹരമായ ഒരു ഫോട്ടോഷൂട്ട് എന്നാണ് സോഷ്യൽ മീഡിയയുടെ അഭിപ്രായം.

The post ഉയിരോട് ചേർന്ന് പൈതൽ, നക്ഷത്രങ്ങൾക്കിടയിൽ നിന്നും ഭൂമിയിലേക്ക് ഇറങ്ങി വന്ന ഒരുവൾ, മെറ്റേണിറ്റി ഷൂട്ട് ചിത്രങ്ങൾ വൈറൽ appeared first on Viral Max Media.



from Mallu Articles https://ift.tt/xK2d9UN
via IFTTT
Previous Post Next Post