മാതൃ ദിനത്തിൽ അമ്മയോടൊപ്പമുള്ള ഒരു അപൂർവ ചിത്രം പങ്കുവച്ച് മോഹൻലാൽ. അമ്മ ശാന്തകുമാരിക്കൊപ്പമുള്ള ഒരു ബാല്യകാല ചിത്രമാണ് മോഹൻലാൽ പങ്കുവച്ചത്. മാതൃദിനശംസകൾ നേർന്നുകൊണ്ടാണ് ഫേസ്ബുക്കിൽ ചിത്രം പോസ്റ്റുചെയ്തത്. മലയാളികളുടെ സ്വന്തം ലാലേട്ടന്റെയും അമ്മയുടേയും അധികമാരും കണ്ടിട്ടില്ലാത്ത ചിത്രം കണ്ട ആവേശത്തിലാണ് ആരാധകർ.
സെലിബ്രിറ്റികളടക്കം നിരവധിപേരാണ് ചിത്രത്തിൽ ആശംസകൾ നേർന്ന് കമന്റുകൾ കുറിക്കുന്നത്. മോഹൻലാൽ പങ്കുവയക്കുന്ന ഏതൊരു ചിത്രവും ഏറ്റെടുക്കുന്ന ആരാധകർ ഈ ചിത്രവും ഏറ്റെടുത്ത് കഴിഞ്ഞു.
സൗദി വെള്ളക്കയ്ക്ക് ശേഷം തരുൺ മൂർത്തി സംവിധാനംചെയ്യുന്ന പേരിടാത്ത ചിത്രത്തിലാണ് നിലവിൽ മോഹൻലാൽ അഭിനയിക്കുന്നത്. മലയാളത്തിന്റെ എക്കാലത്തെയും ഹിറ്റ് ജോഡികളായ മോഹൻലാൽ ശോഭന കോമ്പോ വർഷങ്ങൾക്കു ശേഷം ഒരുമിക്കുന്ന ചിത്രമാണിത്. മോഹൻലാലിന്റെ 360മത്തെ ചിത്രവും, ശോഭനയും മോഹൻലാലും ഒരുമിക്കുന്ന 56-ാമത്തെ ചിത്രവുമാണിത്.
മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്യുന്ന ‘ബറോസ്’ ഈ വർഷം സെപ്റ്റംബറിൽ തിയേറ്ററിലെത്തുമെന്ന് അടുത്തിടെ താരം പ്രേക്ഷകരുമായി പങ്കുവച്ചിരുന്നു. നടനായും നിർമ്മാതാവായും മുമ്പ് കണ്ടിട്ടുണ്ടെങ്കിലും ഒരു സംവിധായകന്റെ റോളിൽ മോഹൻലാൽ എങ്ങനെ തിളങ്ങുമെന്നറിയാൻ ആകാംക്ഷയിലാണ് മലയാളികൾ.
The post മാതൃദിനത്തില്‍ അമ്മയ്ക്കൊപ്പമുള്ള അപൂർവ ചിത്രവുമായി മോഹന്‍ലാല്‍, പുത്തൻ ചിത്രം കണ്ടതോടെ സ്നേഹം കൊണ്ട് മൂടി ആരാധകർ appeared first on Viral Max Media.
from Mallu Articles https://ift.tt/CtjSOBR
via IFTTT