ജിത്തു മാധവൻ സംവിധാനം ചെയ്ത് ഫഹദ് ഫാസിൽ പ്രധാന കഥാപാത്രമായി എത്തിയ ആവേശം തീയറ്ററിൽ നിന്ന് പോയെങ്കിലും ഓളം ഇതുവരെ കെട്ടടങ്ങിയിട്ടില്ല. ഫഹദിന്റെ കരിയറിലെ ആദ്യ നൂറുകോടി ക്ലബ്ബ് ചിത്രമായി മാറിയ ആവേശം ബോക്സ് ഓഫീസിൽ നിന്നും 150 കോടിയോളം കളക്റ്റ് ചെയ്തിരുന്നു. ചിത്രം ഒടിടിയിൽ സ്ട്രീമിംഗ് തുടരുകയാണിപ്പോൾ.
സോഷ്യൽ മീഡിയയിലും ആവേശം എഫക്ടിന് ഒട്ടും കുറവില്ല. എവിടെ തിരിഞ്ഞ് നോക്കിയാലും രംഗണ്ണനും കരിങ്കാളി റീലും വൈറലാണ്. ഇപ്പോഴിതാ ‘കരിങ്കാളി’ റീലുമായി എത്തിയിരിക്കുകയാണ് നടി നവ്യ നായർ. സോഷ്യൽ മീഡിയയിൽ സജീവമായ താരം ഇപ്പോള്‍ പങ്കുവച്ച റീലാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. എൻ്റെ സമീപകാലത്തെ പ്രിയപ്പെട്ടത് എന്ന ക്യാപ്ഷനോടെയാണ് ‘കരിങ്കാളി’ റീല് താരം പങ്കുവച്ചത്.
‘അങ്ങനെ അങ് വിട്ട് കളയാൻ പറ്റുമോ, ശ്രദ്ധിച്ചൂടെ അമ്പാനേ ?? ഇനി ശ്രദ്ധിക്കാം അണ്ണാ’ എത്ര തളർത്താൻ ശ്രമിച്ചാലും ഞാൻ നന്നാവൂല്ല, അതിനുവേണ്ടി കമന്റ് ഇടേണ്ട’. എന്നും താരം പോസ്റ്റില്‍ കുറിച്ചിട്ടുണ്ട്. റീല് വൈറലായതോടെ നിരവധി പേരാണ് കമന്റുമായി എത്തുന്നത്. എന്താ അമ്പാനേ ഇതൊക്കെ ശ്രദ്ധിച്ചൂടെയെന്നാണ് ആരാധകർ ചോദിക്കുന്നത്.
View this post on Instagram
The post എൻ്റെ സമീപകാലത്തെ പ്രിയപ്പെട്ടത്, കരിങ്കാളി റീലുമായി നവ്യ നായർ, എന്താ അമ്പാനേ ഇതൊക്കെ ശ്രദ്ധിച്ചൂടെയെന്നാണ് ആരാധകർ appeared first on Viral Max Media.
from Mallu Articles https://ift.tt/xRaLZKj
via IFTTT