‘നിങ്ങളുടെ വീട്ടുകാർ നിങ്ങളെ ഇങ്ങനെ ഇറക്കി വിട്ടേക്കുവാണോ? വഴക്ക് പറയൂലേ എന്ന് ചോദ്യം? വയസ് 30 ആകാൻ ഇനി 4 വർഷം കൂടിയെ ഒള്ളൂ എന്ന് മറുപടി കൊടുത്ത് താരപുത്രി

ജീവിതം സ്വന്തം ഇഷ്‌ടപ്രകാരം, സ്വാതന്ത്ര്യത്തോടെ ജീവിക്കാൻ ആഗ്രഹിക്കുന്ന വ്യക്തിയാണ് ദിയാ കൃഷ്ണ കൂട്ടുകാരൻ അശ്വിൻ ഗണേഷ് കുറച്ചു കാലമായി ദിയ കൃഷ്ണയുടെ യാത്രകളിൽ കൂടെയുണ്ടാകാറുണ്ട്. ഇരുവരും ചേർന്ന് വിദേശ യാത്രകൾ മുതൽ ഇൻസ്റ്റഗ്രാം റീൽസിൽ പോലും ഒത്തുകൂടാറുണ്ട്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ദിയയും അശ്വിനും മൂന്നാറിലുണ്ട്

അഭിനയ കുടുംബമാണെങ്കിലും, ദിയാ കൃഷ്ണയുടെ രംഗം ബിസിനസാണ്. തിരുവനന്തപുരം കേന്ദ്രീകരിച്ച് ആഭരണകച്ചവടമാണ് ദിയയുടെ മേഖല. ‘ഒ ബൈ ഓസി’ എന്ന ബ്രാൻഡ് സോഷ്യൽ മീഡിയ, വെബ്‌സൈറ്റ് വഴിയാണ് വില്പനക്കാരിലേക്കെത്തുക. എന്നാൽ ദിയ വിമർശനങ്ങൾ ഏറെ കേൾക്കാറുണ്ട്. ഫോട്ടോകളിലും വീഡിയോകളിലും ഫിൽറ്റർ ഉണ്ടെങ്കിലും, ജീവിതം ഫിൽറ്റർ ഇല്ലാതെ പോസ്റ്റ് ചെയ്യാൻ ദിയ കൃഷ്ണ ശ്രദ്ധിക്കാറുണ്ട്. അത് തന്നെയാണ് വിമർശനത്തിന്റെ പ്രധാന കാരണവും

ഗ്ലാമറസ് വേഷങ്ങൾ ധരിക്കാനെങ്കിലോ, കൂട്ടുകാരനെ ചേർത്ത് പിടിച്ചു ഒരു ചിത്രമോ വീഡിയോയോ പബ്ലിക് ആയി പോസ്റ്റ് ചെയ്യാനെങ്കിലോ ദിയ മറ്റാരെയും കാത്തിരിക്കാറില്ല. തന്റെ അഭിപ്രായങ്ങൾ ഉച്ചത്തിൽ വിളിച്ചു പറഞ്ഞാൽ തകർന്നു പോകുന്ന കോട്ടകളെയും ദിയക്ക് ഭയമില്ല

ഇപ്പോൾ താൻ ഏറ്റവും കൂടുതൽ കേൾക്കേണ്ടിവന്ന പഴിക്ക് ദിയ കൃഷ്ണ മറുപടി കൊടുക്കുന്നു. ‘നിങ്ങളുടെ വീട്ടുകാർ നിങ്ങളെ ഇങ്ങനെ ഇറക്കി വിട്ടേക്കുവാണോ? വഴക്ക് പറയൂലേ’ എന്നാണ് ചോദ്യം. . ‘എനിക്ക് എത്ര വയസുണ്ട് എന്നാണ് നിങ്ങളുടെ വിചാരം? അടുത്ത നാല് കൊല്ലം കൂടിക്കഴിഞ്ഞാൽ എനിക്ക് 30 വയസാകും’ എന്നാണ് ദിയയുടെ മറുപടി.

The post ‘നിങ്ങളുടെ വീട്ടുകാർ നിങ്ങളെ ഇങ്ങനെ ഇറക്കി വിട്ടേക്കുവാണോ? വഴക്ക് പറയൂലേ എന്ന് ചോദ്യം? വയസ് 30 ആകാൻ ഇനി 4 വർഷം കൂടിയെ ഒള്ളൂ എന്ന് മറുപടി കൊടുത്ത് താരപുത്രി appeared first on Viral Max Media.



from Mallu Articles https://ift.tt/uJ1Z2ex
via IFTTT
Previous Post Next Post