നീയില്ലാതെ ജീവിതം വേണ്ടാ പൊന്നേ വേണ്ടാ, അകാലത്തില്‍ വിട പറഞ്ഞ ഭാര്യയുടെ ജന്മദിനത്തില്‍ കുറിപ്പുമായി ബിജിപാല്‍

പ്രേക്ഷകര്‍ക്കേറെ സുപരിചിതനാണ് ബിജിപാല്‍. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ അദ്ദേഹം പങ്കുവെയ്ക്കാറുള്ള വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. ഇപ്പോഴിതാ അകാലത്തില്‍ വിട പറഞ്ഞ പ്രിയതമ ശാന്തിയുടെ ജന്മദിനത്തില്‍ ശാന്തിയ്ക്കായി പാട്ടു പാടുന്ന ബിജിബാലിന്റെ വീഡിയോയാണ് വൈറലാകുന്നത്. ‘ഠമാര്‍ പടാര്‍’ എന്ന ചിത്രത്തിനു വേണ്ടി റഫീഖ് അഹമ്മദ് എഴുതി ബിജിബാല്‍ തന്നെ ഈണമിട്ട ‘നീയില്ലാതെ ജീവിതം വേണ്ടാ പൊന്നേ വേണ്ടാ’ എന്ന ഗാനമാണ് അദ്ദേഹം ശാന്തിക്കായി ആലപിച്ചത്.

ശാന്തിയുടെ മനോഹരമായ ചിത്രങ്ങള്‍ ഉള്‍പ്പെടുത്തി തയാറാക്കിയ വിഡിയോ സമൂഹമാധ്യമത്തില്‍ ബിജിബാല്‍ പങ്കുവയ്ക്കുകയും ചെയ്തു. ഹൃദയസ്പര്‍ശിയായ കമന്റുകളാണ് ബിജിബാലിന്റെ വിഡിയോയ്ക്ക് ആരാധകരില്‍ നിന്നു ലഭിക്കുന്നത്. ‘ബിജിയേട്ടാ… നിങ്ങളോടു ബഹുമാനം തോന്നുന്നു’ എന്നാണ് ഒരാളുടെ കമന്റ്. ബിജിബാലിന്റെ സംഗീതത്തിലൂടെ ശാന്തി ഇന്നും ജീവിക്കുകയാണെന്ന് ആരാധകര്‍ പറയുന്നു.

അതേസമയം, ഇത്രയും സ്‌നേഹിക്കുന്ന ഒരാളുടെ വിയോഗം എങ്ങനെ സഹിക്കുന്നു മാഷെ എന്ന ചോദ്യമാണ് മറ്റു ചിലര്‍ ആരാധകര്‍ ഉന്നയിക്കുന്നത്. ഓര്‍മയിലെന്നും നിറഞ്ഞു നില്‍ക്കുന്ന ശാന്തിക്ക് നിരവധി പേര്‍ ജന്മദിനാശംസകള്‍ പങ്കുവച്ചു.

വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും ഒരേ മനസ്സോടെ ഇപ്പോഴും ഹൃദയത്തില്‍ കൊണ്ട് നടക്കുന്നുണ്ടെങ്കില്‍ അവരുടെ പ്രണയം അതിന്റെ മൂര്‍ദ്ധന്യത്തില്‍ ആയിരുന്നിരിക്കണം എന്നാണ് ഒരു കമന്റ്. ഇത്രയും സ്‌നേഹിക്കാന്‍ എന്ത് പുണ്യം ആവും അവര്‍ ചെയ്തുന്റുണ്ടാവുക. സ്വര്‍ഗത്തില്‍ ഒരു പിറന്നാള്‍ ആശംസ. ത്യങ്ങള്‍ അംഗീകരിക്കാന്‍ ശക്തി ഉണ്ടാവട്ടെ.

പ്രാണന്‍ പകുത്തു നല്‍കിയ സ്‌നേഹത്തിനു എന്തെ ആയുസ്സ് കുറവായി പോകുന്നത് എന്നാണ് ഒരാള്‍ എഴുതിയത്. നേരത്തെ എ ഐയുടെ സഹായത്തോടെ ശാന്തിയുടെ ശബ്ദത്തിലുള്ള ഗാനം ബിജിബാല്‍ പങ്കുവെച്ചിരുന്നു, എന്റെ പൊന്നോണം, പൂങ്കാവ്, പൂവനം എന്ന അടിക്കുറിപ്പോടെയാണ് ബിജിബാല്‍ ഈ വീഡിയോ പങ്കുവെച്ചത്.

The post നീയില്ലാതെ ജീവിതം വേണ്ടാ പൊന്നേ വേണ്ടാ, അകാലത്തില്‍ വിട പറഞ്ഞ ഭാര്യയുടെ ജന്മദിനത്തില്‍ കുറിപ്പുമായി ബിജിപാല്‍ appeared first on Viral Max Media.



from Mallu Articles https://ift.tt/Mq7bQtZ
via IFTTT
Previous Post Next Post