പുതിയ കാലത്ത് മാനസിക സമ്മര്‍ദ്ദം കുറയ്ക്കാനും ആരോഗ്യം മെച്ചപ്പെടുത്താനും ആളുകള്‍ യോഗ പരിശീലിക്കുന്നു. 2015ലാണ് യോഗ ദിനം ആദ്യമായി ആചരിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ആഹ്വാനം ചെയ്തത്.
തിരക്കേറിയ ജീവിത രീതികള്‍ക്കിടയില്‍ യോഗയ്ക്കായി കുറച്ച് സമയം മാറ്റിവെക്കാറുണ്ട് നടി ശിവദ. യോഗ ദിനത്തില്‍ നടി ശിവദ താന്‍ യോഗ ചെയ്യുന്ന ചിത്രങ്ങള്‍ പങ്കുവെച്ചു. 2015 ഡിസംബര്‍ 14നായിരുന്നു നടി ശിവദ നായര്‍ വിവാഹിതയായത്. ഭര്‍ത്താവ് മുരളി കൃഷ്ണന്‍.അരുന്ധതി എന്നാണ് മകളുടെ പേര്.
2016ല്‍ പുറത്തിറങ്ങിയ ‘പ്രണയം വിതുമ്പുന്നു’ എന്ന ആല്‍ബത്തിലൂടെയാണ് നടി ശിവദ നായര്‍ ശ്രദ്ധേയയായത്. ഫാസില്‍ സംവിധാനം ചെയ്ത ലിവിങ് ടുഗെതര്‍ എന്ന ചിത്രത്തിലൂടെയാണ് ശിവദ നായികയായി അരങ്ങേറിയത്. സുസു സുധി വാത്മീകം എന്ന ചിത്രത്തിലൂടെ വലിയൊരു കരിയര്‍ ബ്രേക്ക് കിട്ടി. അതിന് ശേഷം ശിവദയ്ക്ക് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല
മലയാളത്തിനു പുറമേ തമിഴിലും ശിവദ തന്റെ പ്രതിഭ തെളിയിച്ചിട്ടുണ്ട്. സിനിമയില്‍ നിന്നും ചെറിയ ഇടവേളയെടുത്തിരിക്കുന്ന നടി വീണ്ടും സിനിമ തിരക്കുകളിലേക്ക് തിരിച്ചെത്തുകയാണ്. അതുകൊണ്ടുതന്നെ ഫിറ്റ്‌നസിന് ഏറെ ശ്രദ്ധ നല്‍കുകയാണ് താരം.
The post ഫിറ്റ്നസ് കാര്യത്തിൽ അതീവ ശ്രദ്ധാലു, യോഗാഭ്യാസവുമായി ശിവദ, ചിത്രം ഏറ്റെടുത്ത് സോഷ്യൽ മീഡിയ appeared first on Viral Max Media.
from Mallu Articles https://ift.tt/m8JRt4x
via IFTTT