കൊച്ചു കുട്ടികൾക്ക് മുതൽ പ്രായമായവർക്ക് വരെ മോഹൻലാൽ ലാലേട്ടനാണ്. തന്റെ ആരാധകരെ അദ്ദേഹം എന്നും ചേർത്തുപിടിക്കാറുമുണ്ട്. അത്തരത്തിൽ ഒരു വയോധികയായ അമ്മയെ ചേർത്തുപിടിച്ച് മോഹൻലാൽ കുശലാന്വേഷണം നടത്തുന്ന വീഡിയോയാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്.
തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന എൽ 360 യുടെ ചിത്രീകരണ വേളയിൽ നിന്നുള്ളതാണ് വീഡിയോ. ഷൂട്ടിംഗ് കഴിഞ്ഞുവെന്ന് മോഹൻലാൽ പറയുമ്പോൾ ‘ഇന്ന് പോകുവാണോ..’ എന്ന് ആരാധിക തിരികെ ചോദിക്കുന്നു. ഉടൻ ‘എന്താ ഞങ്ങളെ പറഞ്ഞയക്കാൻ ധൃതിയായോ?’ എന്ന് മോഹൻലാൽ തമാശ രൂപേണ തിരികെ ചോദിക്കുന്നുമുണ്ട്.
ശേഷം തന്നെ വീട്ടിലേക്ക് ക്ഷണിച്ച ആരാധിക, താറാവ് കറി ഉണ്ടാക്കിത്തരാമെന്ന് പറഞ്ഞുവെന്നും മോഹൻലാൽ പറയുന്നുണ്ട്. വീണ്ടും കാണാം എന്ന് പറഞ്ഞുകൊണ്ടാണ് തന്റെ പ്രിയ ആരാധികയോട് മോഹൻലാൽ യാത്ര ചോദിക്കുന്നത്. വിവിധ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലായി വൈറലായ വീഡിയോ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു.
അതേസമയം എൽ 360 പുരോഗമിക്കുകയാണ്. മോഹൻലാലും ശോഭനയും 15 വർഷങ്ങൾക്ക് ശേഷം ഒന്നിക്കുന്ന ചിത്രം കൂടിയാണ് ഇത്. ചിത്രത്തിന് തിരക്കഥയൊരുക്കുന്നത് തരുണും കെ ആർ സുനിലും ചേർന്നാണ്. നിരവധി അന്താരാഷ്ട്ര ആർട്ട് ഫെസ്റ്റിവലുകളിൽ ഫോട്ടോഗ്രാഫിക് ഷോ അവതരിപ്പിച്ച ആർട്ടിസ്റ്റായ കെ ആർ സുനിൽ പ്രമുഖ ദിനപത്രങ്ങളിലും ആനുകാലികങ്ങളും എഴുതാറുമുണ്ട്.
L#Mohanlal @Mohanlal pic.twitter.com/2Ig0r4ZHbS
— Devil’s IFTTT