ഐശ്വര്യ അർജുൻ വിവാഹിതയാകുന്നു, ഹൽദി ആഘോഷ ചിത്രങ്ങൾ വൈറൽ

നടൻ അർജുൻ സർജയുടെ മകളും നടിയുമായ ഐശ്വര്യ അർജുൻ വിവാ​ഹിതയാകുന്നു. നടൻ ഉമാപതി രാമയ്യ ആണ് ഐശ്വര്യയുടെ ജീവിത പങ്കാളി. ഇപ്പോഴിതാ വിവാഹത്തിന് മുന്നോടിയായുള്ള ഹൽദി ആഘോഷങ്ങളുടെ ചിത്രങ്ങൾ പുറത്തു വന്നിരിക്കുകയാണ്. വളരെ അടുത്ത ബന്ധുക്കളെയും സുഹൃത്തുക്കളേയും ഉൾക്കൊള്ളിച്ച് നടന്റെ ചെന്നൈയിലെ വീട്ടിൽ‌ വച്ചായിരുന്നു ചടങ്ങുകൾ.

നടനും സംവിധായകനുമായ ഉമാപതി രാമയ്യയുടെ മകനാണ് ഉമാപതി. കുടുംബത്തോടൊപ്പമുള്ള ഐശ്വര്യയുടെ ഹൽദി ആഘോഷ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്.

കഴിഞ്ഞ ദിവസം സുഹൃത്തുക്കൾക്കൊപ്പമുള്ള ബാച്ച്ലർ പാർട്ടിയുടെ ചിത്രങ്ങൾ ഐശ്വര്യയുടെ സഹോദരി അഞ്ജന പങ്കുവച്ചിരുന്നു. കഴിഞ്ഞ വർഷമായിരുന്നു ഇരുവരുടേയും വിവാ​ഹ നിശ്ചയം നടന്നത്.

അർജുൻ സർജ അവതാരകനായെത്തിയ സർവൈവർ എന്ന റിയാലിറ്റി ഷോയിൽ വച്ചാണ് ഐശ്വര്യയും ഉമാപതിയും തമ്മിൽ കണ്ടുമുട്ടുന്നത്. തെലുങ്ക് സിനിമ അരങ്ങേറ്റത്തിനുള്ള തയ്യാറെടുപ്പിലാണ് ഐശ്വര്യ. രാജകിളി എന്ന ചിത്രത്തിലൂടെ സംവിധായകനായി അരങ്ങേറ്റം കുറിച്ച ഉമാപതി ഇപ്പോൾ തൻ്റെ രണ്ടാമത്തെ ചിത്രം സംവിധാനം ചെയ്യാനുള്ള ഒരുക്കത്തിലാണ്.

The post ഐശ്വര്യ അർജുൻ വിവാഹിതയാകുന്നു, ഹൽദി ആഘോഷ ചിത്രങ്ങൾ വൈറൽ appeared first on Viral Max Media.



from Mallu Articles https://ift.tt/sq9imvr
via IFTTT
Previous Post Next Post