അധികാരം എന്ന അപ്പകഷണത്തിന് വേണ്ടി തമ്മിൽ തല്ലി, കൂടെയുള്ളവരെ ചവിട്ടി മെതിച്ചു മുന്നേറുന്നവരും കുലം കുത്തികളും കണ്ട് പഠിക്കേണ്ടത് ഇതൊക്കെ, കേന്ദ്ര സഹമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ജോർജ് കുര്യനെ പ്രശംസിച്ച് മാധ്യമ പ്രവർത്തക

കോട്ടയം കാണക്കാരിക്ക് സമീപം വെമ്പള്ളിയിലെ വീട് സന്തോഷത്തിന്റെയും ആ​ഹ്ലാദത്തിന്റെയും നിറവിലാണ്. ജോർജ് കുര്യൻ അപ്രതീക്ഷിതമായാണ് മൂന്നാം മോദി സർക്കാരിന്റെ മന്ത്രിസഭയിൽ ഇടം പിടിച്ചത്. നിരവധി ആളുകളാണ് മന്ത്രി ജോർജ് കുര്യനെ പ്രശംസിച്ചെത്തുന്നത്. നാൽപതിലേറെ വർഷങ്ങൾക്ക് മുമ്പ് ഭാരതീയ ജനത പാർട്ടിയിൽ പ്രവർത്തിക്കാൻ മനസ്സ് കൊണ്ട് ഇറങ്ങി പുറപ്പെട്ട കോട്ടയത്തുകാരനായ കത്തോലിക്കാ സഭയിലെ വിശ്വാസി. കേരളീയ പൊതു സമൂഹം ഈ അടുത്ത കാലം വരേയ്ക്കും ഹിന്ദുത്വപ്പാർട്ടി എന്ന് ബ്രാൻഡ് ചെയ്ത് മാറ്റി നിറുത്തിയ ഈ പാർട്ടിയിൽ അന്നത്തെ കാലത്ത് ഇറങ്ങി പ്രവർത്തിക്കണമെങ്കിൽ അത് ഒരു ചില്ലറ കാര്യം ആയിരിക്കില്ല.

ഈ നാൽപത്തിലധികം വർഷവും അദ്ദേഹം ഈ പാർട്ടിയിൽ ഉറച്ചു വിശ്വസിച്ചു ഓരോ പടിയായി ചവിട്ടിക്കയറി, അതായത് താഴത്തെ പടിയിൽ നിന്നും തുടങ്ങി ദേ ഇവിടെ വരെയെത്തി. സ്വാർത്ഥ താല്പര്യം ഇല്ലാതെയുള്ള നാല്പത് കൊല്ലത്തെ പൊതുപ്രവർത്തനം. പദവികൾ ഒന്നും ഒന്നും ആഗ്രഹിക്കാത്ത ജനസേവനമെന്ന് പറയുകയാണ് മാധ്യമ പ്രവർത്തക അഞ്ജു പാർവതി പ്രഭീഷ്

കുറിപ്പിങ്ങനെ

അധികാരം കൈപ്പിടിയിൽ എത്തുമ്പോൾ പാർട്ടിക്കായി ജീവനും ജീവിതത്തിന്റെ നല്ലൊരു പങ്കും ഉഴിഞ്ഞു വച്ച ,ഓരത്ത് മാറി നിന്ന് രാഷ്ട്ര നിർമ്മാണത്തിൽ പങ്ക് വഹിക്കുന്നവരെ പൊതുവേ തഴയുകയാണ് രാഷ്ട്രീയ പാർട്ടികളുടെ പതിവ്. അവിടെയാണ് ഭാരതീയ ജനത പാർട്ടി വേറിട്ട് നില്ക്കുന്നത്. മറ്റ് രാഷ്ട്രീയ പാർട്ടികൾ കണ്ട് പഠിക്കേണ്ടത്, മാതൃകയാക്കേണ്ടത് ഇതൊക്കെയാണ്.

ഒരുപക്ഷേ കേരളത്തിലെ പരിവാർ -ബിജെപി ഇടങ്ങളിലും അണികൾക്കും ഇദ്ദേഹം പരിചിതൻ ആയിരുന്നിരിക്കാം, പക്ഷേ കേരളം ഉടനീളം അറിയപ്പെടുന്ന ഒരാൾ ആയിരുന്നില്ല. അങ്ങനൊരാൾക്ക് കേന്ദ്ര മന്ത്രി സ്ഥാനം എന്ന് കേട്ടപ്പോൾ അത്ഭുതം തോന്നി. ഒപ്പം ആദരവും. നാൽപതിലേറെ വർഷങ്ങൾക്ക് മുമ്പ് ഭാരതീയ ജനത പാർട്ടിയിൽ പ്രവർത്തിക്കാൻ മനസ്സ് കൊണ്ട് ഇറങ്ങി പുറപ്പെട്ട കോട്ടയത്തുകാരനായ കത്തോലിക്കാ സഭയിലെ വിശ്വാസി. കേരളീയ പൊതു സമൂഹം ഈ അടുത്ത കാലം വരേയ്ക്കും ഹിന്ദുത്വപ്പാർട്ടി എന്ന് ബ്രാൻഡ് ചെയ്ത് മാറ്റി നിറുത്തിയ ഈ പാർട്ടിയിൽ അന്നത്തെ കാലത്ത് ഇറങ്ങി പ്രവർത്തിക്കണമെങ്കിൽ അത് ഒരു ചില്ലറ കാര്യം ആയിരിക്കില്ല.

ഈ നാൽപത്തിലധികം വർഷവും അദ്ദേഹം ഈ പാർട്ടിയിൽ ഉറച്ചു വിശ്വസിച്ചു ഓരോ പടിയായി ചവിട്ടിക്കയറി, അതായത് താഴത്തെ പടിയിൽ നിന്നും തുടങ്ങി ദേ ഇവിടെ വരെയെത്തി. സ്വാർത്ഥ താല്പര്യം ഇല്ലാതെയുള്ള നാല്പത് കൊല്ലത്തെ പൊതുപ്രവർത്തനം. പദവികൾ ഒന്നും ഒന്നും ആഗ്രഹിക്കാത്ത ജനസേവനം.

ഇതിൽ കയ്യടി നൽകേണ്ടത് ഇത്തരം മനുഷ്യർക്ക് അർഹിക്കുന്ന സ്ഥാനം നല്കുന്ന രാഷ്ട്രീയപ്പാർട്ടിയെയാണ്. അധികാരം എന്ന അപ്പകഷണത്തിന് വേണ്ടി തമ്മിൽ തല്ലി, കൂടെയുള്ളവരെ ചവിട്ടി മെതിച്ചു മുന്നേറുന്നവരും കുലം കുത്തികളും കണ്ട് പഠിക്കേണ്ടത് ഇതൊക്കെയാണ്. തോറ്റാൽ ഉടൻ തോൽ‌വിയിൽ മനം നൊന്ത് പൊതു പ്രവർത്തനം നിറുത്തുന്നവരും നിറുത്തുന്നേ എന്ന് അലമുറ ഇടുന്നവരും കണ്ട് പഠിക്കേണ്ടത് ശ്രീ ജോർജ്ജ് കുര്യനെ പോലുള്ളവരെയാണ്. അതേ പോലെ Nepotic kids ഉണ്ടെങ്കിൽ മാത്രമേ പാർട്ടി വളരൂ എന്ന് കരുതി മക്കൾക്ക് സീറ്റ് ഒപ്പിക്കാൻ വേണ്ടി നിസ്വാർത്ഥ സേവനം നടത്തുന്ന മനുഷ്യരെ കണ്ടില്ലെന്ന് നടിക്കുന്ന മുത്തശ്ശി പാർട്ടികളും കണ്ട് പഠിക്കണം കൂടെ നടക്കുന്നവരെ എങ്ങനെ ചേർത്തുപ്പിടിക്കണം എന്ന്

The post അധികാരം എന്ന അപ്പകഷണത്തിന് വേണ്ടി തമ്മിൽ തല്ലി, കൂടെയുള്ളവരെ ചവിട്ടി മെതിച്ചു മുന്നേറുന്നവരും കുലം കുത്തികളും കണ്ട് പഠിക്കേണ്ടത് ഇതൊക്കെ, കേന്ദ്ര സഹമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ജോർജ് കുര്യനെ പ്രശംസിച്ച് മാധ്യമ പ്രവർത്തക appeared first on Viral Max Media.



from Mallu Articles https://ift.tt/u3YyoZc
via IFTTT
Previous Post Next Post