നടന്നതൊക്കെ നല്ലതിന് വേണ്ടി, അശ്രദ്ധമായി കാർ ഓടിച്ചതിന് പൊലീസ് കസ്റ്റഡിയിലായ കാമുകന് ധൈര്യം പകര്‍ന്ന് നടി ശാലിന്‍ സോയ

അപകടകരമായി വാഹനം ഓടിച്ചതിന് പൊലീസ് കസ്റ്റഡിയിലെടുത്ത തന്റെ പ്രിയതമന് പിന്തുണയുമായി നടി ശാലിൻ സോയ. തമിഴ് യൂട്യൂബറും ബൈക്ക് സ്റ്റണ്ടറുമായ വാസനെയാണ് മൊബൈലിൽ സംസാരിച്ച് അശ്രദ്ധമായി കാർ ഓടിച്ചതിന് മധുര പൊലീസ് കസ്റ്റഡിയിലെടുത്തത്. പ്രതിസന്ധികളിൽ തളരരുതെന്നും എന്ത് പ്രയാസകരമായ സാഹചര്യങ്ങളിലും താൻ ഒപ്പമുണ്ടാവുമെന്നും ശാലിൻ സോയ കുറിച്ചു. ഇൻസ്റ്റഗ്രാമിൽ വാസന്റെ കൈ പിടിച്ചു കൊണ്ടുള്ള ചിത്രവും ശാലിൻ പങ്കുവച്ചിട്ടുണ്ട്.

” ഞാൻ എന്നും നിനക്കൊപ്പമുണ്ടായിരിക്കും. ധൈര്യമായിരിക്കുക, ഇപ്പോൾ നടന്നതിലൊന്നും നീ ഉത്തരവാദിയല്ലെന്ന് എനിക്കറിയാം. എനിക്കറിയാവുന്നതിൽ വച്ച് ഏറ്റവും നല്ല വ്യക്തിയാണ്. നീ എപ്പോഴും പറയാറുള്ളതു പോലെ ഇപ്പോൾ ഞാൻ നിന്നോട് പറയുന്നു’ നടപ്പതെല്ലാം നന്മയ്‌ക്ക്, വിട് പാത്തുക്കലാം’,- ശാലിൻ കുറിച്ചു.

നാൽപത് ലക്ഷം പേർ പിന്തുടരുന്ന യൂട്യൂബറാണ് വാസൻ. ഫോണിൽ സംസാരിച്ച് അശ്രദ്ധമായി വാഹനമോടിക്കുന്നതിന്റെ വീഡിയോ താരം തന്നെ പങ്കുവച്ചതോടെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇതിന് മുമ്പും വാസന്റെ വീഡിയോകൾ സമൂഹമാദ്ധ്യമങ്ങളിൽ ചർച്ചയായിരുന്നു. നടു റോഡിലെ ബൈക്ക് അഭ്യാസ പ്രകടനത്തിനിടെ വീണ് പരിക്കേറ്റ് വാസന്റെ ലൈസൻസ് ആർടിഒ 10 വർഷത്തേക്ക് റദ്ദാക്കിയിരുന്നു. മഞ്ചൾ വീരൻ എന്ന സിനിമയിൽ നായകനാകാൻ ഒരുങ്ങുന്നതിനിടെയാണ് താരം പൊലീസ് കസ്റ്റഡിയിലാവുന്നത്.

കണ്ണകി എന്ന ചിത്രത്തിലൂടെ നിരവധി ആരാധകരെ സ്വന്തമാക്കിയ നടിയാണ് ശാലിൻ സോയ. തമിഴിലെ പാചക റിയാലിറ്റി ഷോയായ ‘കുക്ക് വിത്ത് കോമാളി’ യിലും പങ്കെടുക്കുന്നുണ്ട്. വാസനുമായുള്ള തന്റെ പ്രണയം ഈ അടുത്ത കാലത്താണ് നടി തുറന്നുപറഞ്ഞത്.

The post നടന്നതൊക്കെ നല്ലതിന് വേണ്ടി, അശ്രദ്ധമായി കാർ ഓടിച്ചതിന് പൊലീസ് കസ്റ്റഡിയിലായ കാമുകന് ധൈര്യം പകര്‍ന്ന് നടി ശാലിന്‍ സോയ appeared first on Viral Max Media.



from Mallu Articles https://ift.tt/mXc3TZJ
via IFTTT
Previous Post Next Post