തല എന്ന മഹേന്ദ്രസിംഗ് ധോണി ആരാധകർക്കെന്നും പ്രിയപ്പെട്ടതാണ്. ഇന്ത്യൻ ക്രിക്കറ്റിലെ ക്യാപ്റ്റൻ കൂളിനെ നേരിട്ട് കണ്ടതിന്റെ സന്തോഷത്തിലാണ് സംവിധായകനും ബിഗ് ബോസ് താരവുമായ അഖിൽ മാരാർ. ലണ്ടനിൽ വച്ച് പരസ്യ ചിത്രീകരണത്തിനിടെയാണ് സംഭവം. തന്റെ ഇഷ്ട താരത്തെ നേരിട്ട് കാണാൻ കഴിഞ്ഞതിന്റെ ത്രില്ലിലാണ് അഖിൽ മാരാർ. സന്തോഷം പങ്കുവെച്ചു കൊണ്ട് സമൂഹമാദ്ധ്യമങ്ങളിൽ ധോണിക്കൊപ്പമുള്ള വീഡിയോയും ഹൃദയ സ്പർശിയായ കുറിപ്പും പങ്കുവച്ചിട്ടുണ്ട്.
ഫേസ്ബുക്ക് കുറിപ്പ്:
മഹേന്ദ്ര സിംഗ് ധോണി എന്റെ ഉള്ളിൽ ഒരു വികാരമാണ്…. ക്രിക്കറ്റിൽ ബുദ്ധി കൊണ്ട് അത്ഭുതം തീർത്ത മനുഷ്യൻ…ആരെയെങ്കിലും എനിക്ക് കാണാൻ അതിയായ ആഗ്രഹം ഉണ്ടെങ്കിൽ അത് ധോണിയെ ആയിരുന്നു.. അടുത്തിടെ ഐപിഎൽ മാച്ചിന് ജിയോ മലയാളത്തിന്റെ അതിഥിയായി പോയപ്പോൾ ഞാൻ അവരോട് പറഞ്ഞത് ധോണിയെ ഒന്ന് നേരിൽ കാണാൻ കഴിയുമോ എന്നാണ്…
ചെന്നൈ ടീം മാനേജർ തമാശ രൂപേണ പറഞ്ഞത് ഇന്ത്യൻ പ്രസിഡന്റിനെ കാണിച്ചു തരാം ധോണി ഭായി അത്ര എളുപ്പമല്ല..ക്രിക്കറ്റ് കഴിഞ്ഞാൽ തന്റെതായ ലോകത്ത് ഒതുങ്ങി കഴിയുന്ന മനുഷ്യൻ..ജിയോ സ്റ്റുഡിയോയിൽ വെച്ചു ഇന്ത്യയുടെ മുൻ ക്രിക്കറ്റേഴ്സ് പറയുന്നത് കേട്ടു…ധോണി സ്റ്റേഡിയത്തിലേക്ക് വരുമ്പോൾ ഭൂമി കുലുങ്ങുന്നത് പോലെ തോന്നും.. സ്റ്റേഡിയം കുലുങ്ങും വിധമാണ് അദ്ദേഹത്തെ ജനങ്ങൾ സ്വീകരിക്കുന്നത്…
അദ്ദേഹത്തിനൊപ്പം കളിച്ച ബേസിൽ എന്നോട് പറഞ്ഞത് മാച്ചിന് ശേഷം കളിക്കാർ ഷോപ്പിംഗിന് പോയാൽ അവർ എന്തെടുത്താലും എല്ലാവരുടെയും പണം നൽകുന്നത് ധോണിയാണ്.. അദ്ദേഹം ഒന്നും വാങ്ങാറുമില്ലെന്നാണ്. ലോകത്തെ മറ്റ് രാജ്യങ്ങളിലെ കളിക്കാർ അദ്ദേഹത്തോട് കാണിക്കുന്ന ആദരവ് കാണുമ്പോൾ സത്യത്തിൽ രോമം എണീറ്റ് നിൽക്കും അത്ര ബഹുമാനം ആണ് ധോണിയോട് മറ്റുള്ളവർക്ക്…
രാജ്യത്തിന് മൂന്ന് ഐസിസി കിരീടങ്ങൾ സമ്മാനിച്ച ഈ അത്ഭുത മനുഷ്യനെ കാണാൻ കൊതിച്ച എനിക്ക് അതിനുള്ള അവസരം നൽകിയത് ജേഷ്ഠ സഹോദരനായ സുഭാഷ് മാനുവൽ എന്ന യുകെയിൽ സെറ്റിൽ ചെയ്യുന്ന മലയാളി വ്യവസായിയാണ്… അദ്ദേഹത്തിന്റെ കമ്പനിയുടെ ബ്രാൻഡ് അംബാസിഡറാണ് ധോണി.. ഇന്റർനാഷണൽ ബ്രാൻഡ് ആയ ധോണിയെ ബ്രാൻഡ് അംബാസിഡർ ആക്കിയ സുഭാഷ് മാനുവൽ എന്ന മലയാളി നമുക്ക് അഭിമാനം ആണ്.. മലയാള സിനിമയിലും ക്രിക്കറ്റ് മേഖലയിലും നിരവധി സംരംഭങ്ങൾ സുഭാഷ് ഏട്ടന്റെ വക നമ്മുടെ മുന്നിലെത്തും… സുപ്രീം കോടതി വക്കീൽ കൂടിയാണ് സുഭാഷ് മാനുവൽ..ധോണിയെ ഒന്ന് കാണണം ഫോട്ടോ എടുക്കണം എന്ന് കൊതിച്ച എനിക്ക് അദ്ദേഹത്തിനൊപ്പം ഒരു പരസ്യം ചെയ്യാനും മണിക്കൂറുകൾ ചിലവഴിക്കാനും അവസരം ഒരുക്കി നൽകിയതിന് ഒരായിരം നന്ദി..
The post ധോണി വരുമ്പോൾ സ്‌റ്റേഡിയം കുലുങ്ങും, ധോണിക്ക് ഒപ്പം പരസ്യ ചിത്രത്തിൽ അഭിനയിതിന്റെ സന്തോഷം പങ്കിട്ട് അഖിൽ മാരാർ appeared first on Viral Max Media.
from Mallu Articles https://ift.tt/UyQdO9I
via IFTTT