അമ്മയുടെ​ സാരിയും ബ്ലൗസും ആഭരണവുമെല്ലാം അതേപോലെ അണിഞ്ഞു, ഓർമ്മകൾ റീക്രിയേറ്റ് ചെയ്ത് സൗഭാ​ഗ്യ

നർത്തകിയും നടിയുമായ സൗഭാഗ്യ വെങ്കിടേഷ് സോഷ്യൽ മീഡിയയ്ക്കും സുപരിചിതയാണ്. യൂട്യൂബിലും ഇൻസ്റ്റഗ്രാമിലുമൊക്കെ സജീവമാണ് സൗഭാഗ്യ. തന്റെ ചെറുതും വലുതുമായ വിശേഷങ്ങളെല്ലാം സൗഭാഗ്യ സമൂഹമാധ്യമങ്ങളിലൂടെ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്.

ഇപ്പോഴിതാ, പഴയൊരു ചിത്രത്തെ റീക്രിയേറ്റ് ചെയ്തിരിക്കുകയാണ് സൗഭാഗ്യ. അമ്മ താര കല്യാണിനു ഒപ്പമുള്ള തന്റെ ചിത്രമാണ് സൗഭാഗ്യ പുനരാവിഷ്കരിച്ചിരിക്കുന്നത്. പുതിയ ചിത്രത്തിൽ സൗഭാഗ്യയും മകൾ സുദർശനയുമാണ് മോഡലുകൾ എന്നുമാത്രം.

പഴയ ചിത്രത്തിൽ അമ്മ അണിഞ്ഞതിനു സമാനമായ സാരിയും ബ്ലൗസും ആഭരണവുമെല്ലാം സൗഭാഗ്യയും അണിഞ്ഞിരിക്കുന്നു. മുടി കെട്ടിയിരിക്കുന്നതും പൂവച്ചതു പോലും അതേ രീതിയിൽ. തന്റെ കുട്ടിക്കാലചിത്രത്തിലുള്ളതിനു സമാനമായ പട്ടുപാവാടയും ആഭരണങ്ങളുമൊക്കെ മകൾ സുദർശനയ്ക്കും സൗഭാഗ്യ നൽകിയിട്ടുണ്ട്. എന്തായാലും കൗതുകമുണർത്തുന്ന ചിത്രം ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു.

മേക്കോവർ ഷൂട്ടിന്റെ വീഡിയോയും സൗഭാഗ്യ പങ്കുവച്ചിട്ടുണ്ട്. നടി താര കല്യാണിന്റെ മകളായ സൗഭാഗ്യ മികച്ചൊരു നർത്തകിയും അഭിനേത്രിയുമാണ്. ഉരുളക്ക് ഉപ്പേരി എന്ന സീരിയലിലൂടെ ആയിരുന്നു അഭിനയരംഗത്ത് സൗഭാഗ്യ അരങ്ങേറ്റം കുറിച്ചത്.

The post അമ്മയുടെ​ സാരിയും ബ്ലൗസും ആഭരണവുമെല്ലാം അതേപോലെ അണിഞ്ഞു, ഓർമ്മകൾ റീക്രിയേറ്റ് ചെയ്ത് സൗഭാ​ഗ്യ appeared first on Viral Max Media.



from Mallu Articles https://ift.tt/LNujoI0
via IFTTT
Previous Post Next Post