അറസ്റ്റിലായ കാമുകന് പിന്തുണയുമായി ഒരുപിടി നല്ല ചിത്രങ്ങളിലൂടെയും മിനിസ്ക്രീൻ ഷോകളിലൂടെയും പ്രേക്ഷകർക്ക് പ്രിയങ്കരിയായ നടിയാണ് ശാലിൻ സോയ. പൊതിയിടത്തിൽ അശ്രദ്ധമായി കാർ ഓടിക്കുകയും വാഹനമോടിക്കുന്നതിനിടെ മൊബൈൽ ഫോണിൽ സംസാരിക്കുകയും ചെയ്തത് ഉൾപ്പെടെയുള്ള കേസുകളിലാണ് താരത്തിന്റെ കാമുകനും ഇൻഫ്ലുവൻസരുമായ ടിടിഎഫ് വാസനെ പോലീസ് അറസ്റ്റ് ചെയ്തു. ജീവിതത്തിൽ അപ്രതീക്ഷിതമായി വരുന്ന ഇതുപോലെയുള്ള ഏതു പ്രതിസന്ധിയിലും തളരാതെ ഇരിക്കണമെന്നും താൻ എപ്പോഴും കൂടെയുണ്ടാകുമെന്നും ശാലിൻ സോയ സോഷ്യൽമീഡിയയിൽ കാമുകനായി സ്നേഹ വാക്കുകൾ കുറിച്ചു.
സമൂഹമാധ്യമത്തിലൂടെ വാസനും ശാലിനും കൈ ചേർത്തു പിടിച്ചിരിക്കുന്ന ചിത്രത്തിനൊപ്പമാണ് കുറിപ്പ് പങ്കുവെച്ചിരിക്കുന്നത്. ഏതാനും ദിവസങ്ങൾക്കു മുൻപാണ് താൻ മലയാളി താരം ശാലിൻ സോയയുമായി പ്രണയത്തിലാണെന്ന് യുട്യൂബർ ടിടിഎഫ് വാസൻ തൻറെ സോഷ്യൽ മീഡിയ പേജിലൂടെ പ്രേക്ഷകരോട് പങ്കുവെച്ചത്.
അദ്ദേഹത്തിന് എതിരെ ആറ് വകുപ്പുകൾ ചുമത്തിയാണ് മധുര പൊലീസ് അറസ്റ്റ് ചെയ്തത്. വാർത്ത ചുരുങ്ങിയ സമയം കൊണ്ടാണ് മാധ്യമങ്ങൾ ഏറ്റെടുത്തത്. മധുര വഴി തൂത്തുക്കുടിയിലേക്ക് പോകുന്ന വഴി യൂട്യൂബർ ഫോണിൽ സംസരിച്ചുകൊണ്ട് വാഹനമോടിച്ച് ജനങ്ങൾക്ക് അപകടകാരമാകുന്ന വിധത്തിൽ വണ്ടിയോടിച്ചു എന്നാണ് ചുമത്തിരിക്കുന്ന കുറ്റം.
The post ഏതു പ്രതിസന്ധിയിലും തളരാതെ ഇരിക്കണം എപ്പോഴും കൂടെയുണ്ടാകും!!! അറസ്റ്റിലായ കാമുകന് പിന്തുണയുമായി ശാലിൻ സോയ appeared first on Viral Max Media.
from Mallu Articles https://ift.tt/1KuJ2sm
via IFTTT