എന്താണ് ഈ ദിവസത്തിനായി ഇത്രകാലം വൈകിയത്? നയൻതാരക്ക് സ്നേഹചുംബനം നൽകി നസ്രിയ, ഹൃദ്യം ഈ ചിത്രം

മലയാളം- തമിഴ് ഭാഷകളിൽ നിരവധി ആരാധകരെ സൃഷ്ടിച്ചിട്ടുള്ള താരങ്ങളാണ് നസ്രിയയും നയൻതാരയും. ആറ്റ്ലി സംവിധാനം ചെയ്ത് 2013ൽ പുറത്തിറങ്ങിയ ‘രാജ റാണി’യിലാണ് ഇരുവരും ഒരുമിച്ച് അഭിനയിച്ചത്. ഇപ്പോഴിതാ ഒരു പതിറ്റാണ്ടിന് ശേഷം താരങ്ങൾ വീണ്ടും കണ്ടുമുട്ടിയിരിക്കുകയാണ്.

നയൻതാരയ്ക്കൊപ്പമുള്ള ചിത്രങ്ങൾ നസ്രിയ തന്റെ ഇൻസറ്റഗ്രാം അക്കൗണ്ടിൽ പോസ്റ്റു ചെയ്തിട്ടുണ്ട്. ‘എന്തുകൊണ്ടാണ് ഈ ദിവസത്തിനായി ഇത്രകാലം വൈകിയതെ’ന്ന കുറിപ്പും നസ്രിയ ചിത്രങ്ങൾക്കൊപ്പം പങ്കുവച്ചു. ഫഹദ് ഫാസിലും വിഘ്നേഷ് ശിവനും ഇരുവർക്കും ഒപ്പം പോസ് ചെയ്യുന്ന​ മറ്റൊരു ചിത്രവും നസ്രിയ പങ്കുവച്ചിട്ടുണ്ട്.

നിരവധി ആരാധകരാണ് ചിത്രത്തിൽ കമന്റ് ചെയ്യുന്നത്. റിജീന, കീർത്തന എന്നീ കഥാപാത്രങ്ങളെയാണ് രാജാ റാണിയിൽ ഇരുവരും അവതരിപ്പിച്ചത്. ‘കീർത്തനയും റെജീനയും പാരലൽ യൂണിവേഴ്സിൽ കണ്ടുമുട്ടുന്നു’ എന്നാണ് ഒരു ആരാധകൻ കമന്റ് ചെയ്തത്.

തമിഴ് സിനിമയിൽ ജനപ്രീതി നേടിയിട്ടും, ഫഹദ് ഫാസിലുമായുള്ള വിവാഹത്തിന് ശേഷം നസ്രിയ സിനിമയിൽ നിന്ന് ഇടവേള എടുക്കുകയായിരുന്നു. അതേസമയം, ‘അന്നപൂരണി: ദ ഗോഡ്‌സ് ഓഫ് ഫുഡ്’ എന്ന സിനിമയിൽ അവസാനമായി അഭിനയിച്ച നയൻതാരയുടേതായി ഒരു പിടി ചിത്രങ്ങളാണ് അണിയറയിൽ ഒരുങ്ങുന്നത്. ‘ടെസ്റ്റ്’, മണ്ണങ്ങാട്ടി, തനി ഒരുവൻ 2 തുടങ്ങിയ ചിത്രങ്ങളാണ് പുറത്തിറങ്ങാനിരിക്കുന്നത്.

The post എന്താണ് ഈ ദിവസത്തിനായി ഇത്രകാലം വൈകിയത്? നയൻതാരക്ക് സ്നേഹചുംബനം നൽകി നസ്രിയ, ഹൃദ്യം ഈ ചിത്രം appeared first on Viral Max Media.



from Mallu Articles https://ift.tt/GbVOUrJ
via IFTTT
Previous Post Next Post