മിമിക്രി വേദികളിൽ നിന്ന് ടെലിവിഷനിലേക്കും അവിടെ നിന്ന് സിനിമയിലേക്കും എത്തിയ താരമാണ് ധർമ്മജൻ ബോൾഗാട്ടി. മിനിസ്ക്രീനിലെ നിരവധി ഹിറ്റ് പരിപാടികളുടെ ഭാഗമായിരുന്ന ധർമ്മജൻ 2020ൽ ദിലീപ് നായകനായ ‘പാപ്പി അപ്പച്ചാ’ എന്ന സിനിമയിലൂടെയാണ് അരങ്ങേറ്റം കുറിച്ചത്. നടനും സംവിധായകനുമായ രമേഷ് പിഷാരടിയുമായി ചേർന്നുള്ള ധർമ്മജന്റെ സ്കിറ്റുകൾക്കും ആരാധകർ ഏറെയാണ്. ഇപ്പോഴിതാ വിവാഹവാർഷിക ദിനത്തിൽ ആരാധകരെ അമ്പരപ്പിച്ചിരിക്കുകയാണ് താരം.
വിവാഹവാർഷിക ദിനത്തിൽ മക്കളെ സാക്ഷിയാക്കി വീണ്ടും വിവാഹിതരായി നടൻ ധർമജനും ഭാര്യയും. പതിവിൽ നിന്ന് വ്യത്യസ്തമായ രീതിയിലാണ് ധർമജൻ ഇക്കുറി വിവാഹ വാർഷിക ദിനം ആഘോഷമാക്കിയത്. ഇന്ന് രാവിലെ 10.30 ഓടെ അടുത്ത ബന്ധുക്കളുടെ സാന്നിധ്യത്തിൽ ക്ഷേത്രത്തിൽ വച്ചാണ് ഭാര്യയെ രണ്ടാമതും വിവാഹം കഴിച്ചത്. ധർമജൻ ഭാര്യയെ താലികെട്ടി തുളസിമാല അണിയിക്കുന്ന വീഡിയോയും ചിത്രങ്ങളും സമൂഹമാദ്ധ്യമങ്ങളിൽ നിറയുന്നുണ്ട്.
ഇന്ന് രാവിലെ താരം ഫേസ്‌ബുക്കിൽ ഭാര്യയുമായി നിൽക്കുന്ന ചിത്രം പങ്കുവച്ചിരുന്നു. അതിന് താഴെ കുറിപ്പായി ആദ്യം എഴുതിയിരിക്കുന്നത് ‘എന്റെ ഭാര്യ വീണ്ടും വിവാഹിതയാകുന്നു’ എന്നായിരുന്നു. ഇത് കണ്ട ആരാധകർ ആദ്യം ഒന്ന് അമ്പരന്നെങ്കിലും സർപ്രെെസ് നിറച്ച് ബാക്കി വിവരം താരം കുറിപ്പിന്റെ തുടർച്ചയായി തന്നെ വെളിപ്പെടുത്തിയിട്ടുണ്ട്.
‘എന്റെ ഭാര്യ വീണ്ടും വിവാഹിതയാകുന്നു, വരൻ ഞാൻ തന്നെ. മുഹൂർത്തം 9.30 നും 10.30 നും ഇടയിൽ എല്ലാവരുടേയും അനുഗ്രഹം ഉണ്ടാകണം’ ധർമ്മജൻ കുറിച്ചു. പോസ്റ്റ് വെെറലായതിന് പിന്നാലെ നിരവധി ലെെക്കും കമന്റും ലഭിക്കുന്നുണ്ട്. നിരവധി പേരാണ് വിവാഹ വാർഷിക ആശംസകൾ അറിയിച്ചിരിക്കുന്നത്. അനൂജയാണ് ധർമ്മജന്റെ ഭാര്യ. ഇവരുവർക്കും വേദ, വെെഗ എന്ന് പേരുള്ള രണ്ട് പെൺമക്കളുണ്ട്.
‘വീണ്ടും വിവാഹ ആശംസകൾ’, ’കൊള്ളാം മോനെ നിന്നെ ഞാൻ നിരുത്സാഹപ്പെടുത്തുന്നില്ല’,’ഞങ്ങളെയൊന്നും വിളിക്കുന്നില്ലേ’,’ഇടയ്ക്കിടയ്ക്ക് പെണ്ണ് കെട്ടണം എന്ന് തോന്നുന്ന ആളുകൾ ധർമ്മജനെ കണ്ടു പിടിക്കട്ടെ ‘, ‘സദ്യ ഉണ്ടോ ആവോ’ എന്നിങ്ങനെ പോകുന്നു കമന്റുകൾ.
The post മക്കളെ സാക്ഷിയാക്കി ധർമജന് മിന്നുകെട്ട്, താലികെട്ടി തുളസിമാല അണിയിച്ച് ഭാര്യയും ഭർത്താവും appeared first on Viral Max Media.
from Mallu Articles https://ift.tt/a4ryA72
via IFTTT