മോനെ ആദ്യമായി എന്നെ കാണിക്കാന്‍ കൊണ്ടുവന്നപ്പോള്‍ ഒരു പീക്കിരി, നാല് വര്‍ഷത്തെ കാത്തിരിപ്പിന് ശേഷം കിട്ടിയ കണ്‍മണിക്ക് ഇന്ന് ഒന്നാം ജന്മദിനം, കുറിപ്പുമായി സ്നേഹ ശ്രീകുമാർ

മലയാളി കുടുംബ പ്രേക്ഷകരുടെ പ്രിയതാരങ്ങളാണ് ശ്രീകുമാറും സ്നേഹയും. ടെലിവിഷന്‍ പരമ്പരകളിലൂടെ ശ്രദ്ധേയരായ ഇരുവരുടെയും വിവാഹവും തുടര്‍ന്നുണ്ടായ കുട്ടിയുടെ ജനനവുമെല്ലാം വലിയ ആഹ്ലാദത്തോടെയാണ് പ്രേക്ഷകര്‍ സ്വീകരിച്ചത്.

ഇന്ന് കേദറിന്റെ ഒന്നാം ജന്മദിനമാണ്. വേദന അറിഞ്ഞ് പ്രസവിച്ച ആ ദിവസത്തെ ഓര്‍ത്ത് സ്‌നേഹ പങ്കുവച്ച ഇന്‍സ്റ്റഗ്രാം പോസ്റ്റാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. കഴിഞ്ഞ വര്‍ഷം ഈ ദിവസം, ഈ നേരം താന്‍ വേദന തുടങ്ങി ലേബര്‍ റൂമില്‍ കിടക്കുകയായിരുന്നു എന്ന് സേനഹ പറയുന്നു. കേദറിന്റെ മനോഹരമായ ഒരു ഫോട്ടോയ്‌ക്കൊപ്പമാണ് സ്‌നേഹയുടെ ഇന്‍സ്റ്റഗ്രാം പോസ്റ്റ്.

‘ഉച്ചക്ക് വാവയെ കിട്ടും വരെയുള്ള സമയം വേദനയും ചെറിയ പേടിയും ഒക്കെയായി മുന്നോട്ടു പോയി. ഇപ്പോഴും എന്റെ ദൈവത്തിന്റെ മുഖം സൂസന്‍ ഡോക്ടറിന്റെയാണ്. മോനെ എന്നെ കാണിക്കാന്‍ കൊണ്ടുവന്നപ്പോള്‍ ഒരു പീക്കിരി. പിന്നീടുള്ള ദിവസങ്ങള്‍ ഇന്നുവരെയും ഓരോ അനുഭവങ്ങള്‍ ആയിരുന്നു. എന്നും ഓര്‍മ്മയില്‍ സൂക്ഷിക്കാനുള്ള ദിവസങ്ങള്‍. ഞാന്‍ അമ്മ ആയിട്ട് ഇന്നേക്ക് ഒരു വര്‍ഷം. എന്റെ കേദാറിനു ഇന്ന് ഒരു വയസ്’ എന്നാണ് സ്‌നേഹയുടെ ഇന്‍സ്റ്റഗ്രാം പോസ്റ്റ്

മറിമായം എന്ന ആക്ഷേപഹാസ്യ പരിപാടിയിലൂടെ പ്രേക്ഷകരെ ചിരിപ്പിച്ച സ്നേഹയും ശ്രീകുമാറും 2019 ഡിസംബറില്‍ തൃപ്പൂണിത്തുറ പൂർണത്രയീശ ക്ഷേത്രത്തില്‍ വെച്ചാണ് വിവാഹിതരായത്. 2023 ജൂണ്‍ ഒന്നിനായിരുന്നു ഇരുവര്‍ക്കും കുഞ്ഞ് പിറന്നത്. സ്നേഹയുടെ ഗർഭകാല വിശേഷങ്ങൾ എങ്ങും ചർച്ചയായിരുന്നു.

The post മോനെ ആദ്യമായി എന്നെ കാണിക്കാന്‍ കൊണ്ടുവന്നപ്പോള്‍ ഒരു പീക്കിരി, നാല് വര്‍ഷത്തെ കാത്തിരിപ്പിന് ശേഷം കിട്ടിയ കണ്‍മണിക്ക് ഇന്ന് ഒന്നാം ജന്മദിനം, കുറിപ്പുമായി സ്നേഹ ശ്രീകുമാർ appeared first on Viral Max Media.



from Mallu Articles https://ift.tt/HLNcPeE
via IFTTT
Previous Post Next Post