അണിയറ പ്രവര്‍ത്തകര്‍ ഹോട്ടല്‍ബില്ല് നല്‍കിയില്ല, മൂന്ന് നടിമാരെ തടഞ്ഞു വെച്ചു; രക്ഷിച്ചത് മമ്മൂക്കയും ഇന്നസെന്റും- മഞ്ജു പിള്ള

മിനി സ്‌ക്രീന്‍ പ്രേക്ഷകര്‍ക്കും ബിഗ്‌സ്‌ക്രീന്‍ പ്രേക്ഷകര്‍ക്കുമേറെ പ്രിയങ്കരിയാണ് മഞ്ജു പിള്ള. തുടക്ക കാലത്ത് കോമഡി റോളുകളാണ് കൈകാര്യം ചെയ്തിരുന്നത് എങ്കിലും ഇപ്പോള്‍ വളരെ കരുതുറ്റ കഥാപാത്രങ്ങളെയാണ് മഞ്ജു അവതരിപ്പിക്കുന്നത്. മികച്ച പ്രതികരണങ്ങളാണ് ഒരോ കഥാപാത്രങ്ങള്‍ക്കും ലഭിക്കുന്നതും.

അടുത്തിടെ താരം നടത്തിയ മേക്കോവറുകളും ശ്രദ്ധിക്കപ്പെട്ടിരുന്നു. ടെലിവിഷന്‍ കോമഡി പ്രോഗ്രാമായ ഒരു ചിരി ഇരു ചിരി ബംബര്‍ ചിരിയിലെ ജഡ്ജാണ് മഞ്ജു പിള്ള. സിനിമാ ഷൂട്ടിങ് അനുഭവങ്ങള്‍ ഇടയ്ക്കിടെ മഞ്ജു പങ്കിടാറുണ്ട്.

അത്തരത്തില്‍ മിസ്റ്റര്‍ ബട്‌ലര്‍ സിനിമയില്‍ അഭിനയിക്കാന്‍ പോയപ്പോഴുള്ള അനുഭവം ഷോയില്‍ പങ്കിട്ടിരിക്കുകയാണ് മഞ്ജു പിള്ള. ഹോട്ടല്‍ ബില്‍ അണിയറപ്രവര്‍ത്തകര്‍ കൊടുക്കാതിരുന്നതിനാല്‍ താനടക്കമുള്ള മൂന്ന് സ്ത്രീകളെ ഹോട്ടലുകാര്‍ പോകാന്‍ അനുവദിക്കാതെ പിടിച്ചുവെച്ചുവെന്നാണ് മഞ്ജു പിള്ള പറയുന്നത്. മമ്മൂട്ടി അടക്കമുള്ള അമ്മ അംഗങ്ങള്‍ ഇടപെട്ടാണ് പ്രശ്‌നം പിന്നീട് പരിഹരിച്ചതെന്നും മഞ്ജു പിള്ള പറയുന്നു.

മിസ്റ്റര്‍ ബട്‌ലറെന്ന സിനിമ ചെയ്യുന്ന സമയത്ത് ഷൂട്ട് കഴിഞ്ഞു. ഒരു തമിഴ് മലയാളിയാണ് സിനിമയുടെ നിര്‍മാതാവ്. അവിടെ ഒരു ഹോട്ടലിലായിരുന്നു ഞങ്ങളുടെ താമസം. ഹോട്ടലിന്റെ പേര് മറന്നുപോയി. ഷൂട്ട് കഴിഞ്ഞപ്പോള്‍ ഞങ്ങള്‍ വെക്കേറ്റ് ചെയ്യാന്‍ പോയി. പക്ഷെ ഹോട്ടലുകാര്‍ പോകാന്‍ സമ്മതിച്ചില്ല. സിനിമയുടെ അണിയറപ്രവര്‍ത്തകര്‍ ബില്ല് കൊടുത്തില്ലായിരുന്നു.

അതുകൊണ്ട് ഞാന്‍, നടി ചിത്ര, സീനത്ത് ചേച്ചി എന്നിവരെ ഹോട്ടലുകാര്‍ വിട്ടില്ല. ദിലീപേട്ടനും ആ ഹോട്ടലിലായിരുന്നു താമസിച്ചിരുന്നത്. പക്ഷെ അദ്ദേഹം നേരത്തെ അവിടെ നിന്നും പോയി. ഹോട്ടലുകാര്‍ മലയാളികള്‍ ആയിരുന്നു. അവര്‍ ഞങ്ങളുടെ അടുത്ത് വന്ന് പറഞ്ഞു പൈസ കിട്ടാതെ വിടില്ല. ഒന്ന് സഹകരിക്കണമെന്ന്.

നിങ്ങള്‍ എത്ര വേണമെങ്കിലും താമസിച്ചോളൂ ഞങ്ങള്‍ക്ക് ഒരു കുഴപ്പവുമില്ലെന്നും പറഞ്ഞു. മൂന്ന് നേരവും നല്ല ഫുഡും എസി റൂമുമൊക്കെയായിരുന്നു. അവസാനം പ്രശ്‌നം സോള്‍വ് ചെയ്തത് അമ്മയില്‍ പറഞ്ഞപ്പോള്‍ മമ്മൂക്കയും ഇന്നസെന്റ് അങ്കിളുമെല്ലാം കൂടിയാണെന്നും മഞ്ജു പിള്ള പറയുന്നു. നടിയുടെ വാക്കുകള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരിക്കുകയാണ്.

The post അണിയറ പ്രവര്‍ത്തകര്‍ ഹോട്ടല്‍ബില്ല് നല്‍കിയില്ല, മൂന്ന് നടിമാരെ തടഞ്ഞു വെച്ചു; രക്ഷിച്ചത് മമ്മൂക്കയും ഇന്നസെന്റും- മഞ്ജു പിള്ള appeared first on Viral Max Media.



from Mallu Articles https://ift.tt/ePyH4wN
via IFTTT
Previous Post Next Post