മീരയുമൊത്ത് ഹണിമൂണിലാണോ? പരിഹാസങ്ങൾക്ക് മറുപടിയായി ഭാര്യയ്ക്ക് സ്നേഹ ചുംബനം നൽകുന്ന ചിത്രങ്ങൾ പങ്കിട്ട് വിപിൻ, ഇതാണ് യഥാർത്ഥ ഭർത്താവെന്ന് സോഷ്യൽ മീഡിയ

തന്മാത്ര എന്ന ഒരൊറ്റ സിനിമയിലൂടെ മലയാളികള്‍ക്കിടയില്‍ പ്രിയങ്കരിയാണ് നടി മീര വാസുദേവ്. സിനിമയുടെ തിരക്കുകളില്‍ നിന്നും ഒഴിഞ്ഞ നടി വര്‍ഷങ്ങള്‍ക്ക് ശേഷം ടെലിവിഷന്‍ പരമ്പരയിലൂടെയാണ് പ്രേക്ഷകര്‍ക്കിടയില്‍ തിരിച്ചെത്തിയത്. കുടുംബവിളക്ക് എന്ന സീരിയലിലെ സുമിത്രയായി പ്രേക്ഷക ഹൃദയങ്ങള്‍ കീഴടക്കിയ മീര വാസുദേവ് സീരിയലിന്റെ ഛായാഗ്രാഹകനായ വിപിന്‍ പുതിയങ്കത്തിനെയാണ് വിവാഹം ചെയ്തത്. മീരയുടെ മൂന്നാമത്ത വിവാഹമാണ് ഇതെന്നുള്ളതാണ് ശ്രദ്ധേയമായ കാര്യം. മീരയും വിപിനും തമ്മിലുള്ള പ്രായവ്യത്യാസം സോഷ്യല്‍ മീഡിയ വലിയ രീതിയില്‍ ചര്‍ച്ചയാക്കിയിരുന്നു.

42 വയസുകാരിയായ മീരയുടെ മൂന്നാമത് വിവാഹമാണിത്. 2005ല്‍ വിശാല്‍ അഗര്‍വാളുമായി വിവാഹിതയായ മീര 2010ല്‍ ഈ ബന്ധം വേര്‍പെടുത്തിയിരുന്നു. 2012ല്‍ പിന്നീട് നടന്‍ ജോണ്‍ കൊക്കനെ മീര വിവാഹം ചെയ്തു. ഈ വിവാഹത്തില്‍ ദമ്പതികള്‍ക്ക് ഒരു മകനുണ്ട്. എന്നാല്‍ 2016ല്‍ ഈ വിവാഹബന്ധവും വേര്‍പിരിഞ്ഞു. ഇതിന് ശേഷമാണ് വിപിന്‍ പുതിയങ്കവുമായി മീരയുടെ വിവാഹം നടക്കുന്നത്. വിപിന്റെ പ്രായം എന്തെന്ന് വ്യക്തമാക്കിയിട്ടില്ലെങ്കിലും ചെറുപ്പക്കാരനായ വിപിനെ മീര വിവാഹം ചെയ്തതില്‍ വലിയ രീതിയിലുള്ള വിമര്‍ശനമാണ് മീര ഏറ്റുവാങ്ങുന്നത്. ഇതിനിടെയാണ് മീരയുമൊത്തുള്ള പ്രണയനിമിഷങ്ങള്‍ വിപിന്‍ പങ്കുവെച്ചിരിക്കുന്നത്.

മീരയെ ചേര്‍ത്തുപിടിച്ചുനില്‍ക്കുന്നതും ഉമ്മ നല്‍കുന്നതുമായ ചിത്രങ്ങളാണ് വിപിന്‍ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തത്. ഇരുവരുടെയും വിവാഹം കഴിഞ്ഞ ശേഷം ഇതാദ്യമായാണ് ഇരുവരും ഒന്നിച്ചുള്ള ഫോട്ടോ പുറത്തുവരുന്നത്. അതേസമയം താരങ്ങള്‍ ഹണിമൂണിലാണോ എന്നാണ് പലരും കമന്റായി ചോദിക്കുന്നത്. ഏറെ വിമര്‍ശനങ്ങള്‍ ചിത്രങ്ങള്‍ക്ക് കീഴിലുണ്ടെങ്കിലും സജിന്‍ ജോണ്‍,റനീഷ റഹ്മാന്‍ എന്നിങ്ങനെ ടെലിവിഷന്‍ രംഗത്തെ പലരും ചിത്രത്തിന് സ്‌നേഹം രേഖപ്പെടുത്തിയിട്ടുണ്ട്.

ഇക്കഴിഞ്ഞ മേയ് മാസത്തിലായിരുന്നു മീരയുടെയും വിപിന്റെയും വിവാഹം. കുടുംബവിളക്ക് സീരിയലില്‍ പ്രവര്‍ത്തിക്കുമ്പോഴുള്ള പരിചയമാണ് വിവാഹത്തിലേക്കെത്തിച്ചത്. ലളിതമായ ചടങ്ങുകളോടെ അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തില്‍ കൊയമ്പത്തൂരില്‍ വെച്ചായിരുന്നു ഇരുവരുടെയും വിവാഹം.

The post മീരയുമൊത്ത് ഹണിമൂണിലാണോ? പരിഹാസങ്ങൾക്ക് മറുപടിയായി ഭാര്യയ്ക്ക് സ്നേഹ ചുംബനം നൽകുന്ന ചിത്രങ്ങൾ പങ്കിട്ട് വിപിൻ, ഇതാണ് യഥാർത്ഥ ഭർത്താവെന്ന് സോഷ്യൽ മീഡിയ appeared first on Viral Max Media.



from Mallu Articles https://ift.tt/hTpM7Ly
via IFTTT
Previous Post Next Post