ലീവ് കുറവാണ്, ഉടൻ തന്നെ ഞാൻ ദുബായിലേയ്ക്കും ശ്രീജു ലണ്ടനിലേയ്ക്കും പോകും, ലണ്ടനിൽ ഒരു റിസപ്ഷൻ കൂടിയുണ്ട്, ഹണിമൂൺ എവിടെയാണെന്ന ചോദ്യത്തിന് മറുപടിയുമായി മീര നന്ദന്‍

രണ്ട് ദിവസം മുൻപായിരുന്നു നടി മീര നന്ദന്റെ വിവാഹം. ഗുരുവായൂർ ക്ഷേത്രത്തിൽ വെച്ചായിരുന്നു താലികെട്ട്. ലണ്ടനിൽ അക്കൗണ്ടന്റായ ശ്രീജു ആണ് വരൻ. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് വിവാഹത്തിൽ പങ്കെടുത്തിരുന്നത്. ഇപ്പോഴിതാ ഹണിമൂൺ എവിടെയാണെന്ന മാധ്യമങ്ങളുടെ ചോദ്യത്തിന് താരം നല്‍കിയ മറുപടിയാണ് വൈറലായി മാറുന്നത്. ഇതുവരെ അത് പ്ലാൻ ചെയ്തിട്ടില്ലെന്നാണ് നടി പറയുന്നത്. ലീവ് കഴിഞ്ഞാൽ താൻ ദുബായിലേക്കും ശ്രീജു ലണ്ടനിലേക്കും പോകുമെന്ന് മീര പറഞ്ഞു.

ലീവ് കുറവാണ്. കുറച്ച് ദിവസം കഴിഞ്ഞ് ദുബായിൽ പോകും. ലണ്ടനിൽ ഒരു റിസപ്‌ഷൻ കൂടിയുണ്ട്. അത് കഴിഞ്ഞ് ജോലിയ്ക്ക് ജോയ്ൻ ചെയ്യണം. ലണ്ടനിൽ നിന്ന് എവിടെയെങ്കിലും പോകണം. അത് ഇനി വേണം പ്ലാൻ ചെയ്യാൻ’ എന്നും മീര പറഞ്ഞു.

ലണ്ടനില്‍ സ്ഥിരതാമസമാക്കിയ വ്യക്തിയാണ് ശ്രീജു. മാട്രിമോണി വഴി വന്ന ആലോചനയായിരുന്നു ഇതെന്ന് മീര തന്നെ പറഞ്ഞിട്ടുണ്ട്. ശ്രീജു വന്നത് ഭാഗ്യമായി ഞാന്‍ കാണുന്നു. അറേഞ്ചഡ് മാര്യേജ് ആണ്. ആദ്യം ഞങ്ങളുടെ അമ്മമാരാണ് സംസാരിച്ചത്. പിന്നീടാണ് ഞങ്ങള്‍ക്ക് നമ്പര്‍ നല്‍കുന്നത്.

ഞങ്ങള്‍ അങ്ങനെ സംസാരിച്ചു തുടങ്ങി. ആദ്യം എനിക്ക് അത്ര താല്‍പര്യം ഉണ്ടായിരുന്നില്ല. ലണ്ടനിലേക്ക് പോകേണ്ടി വരുമല്ലോ എന്നൊക്കെയാണ് ചിന്തിച്ചത്. അദ്ദേഹം ലണ്ടനില്‍ ജനിച്ചു വളര്‍ന്നത് കൊണ്ട് തന്നെ അതിന്റെതായ കള്‍ച്ചറല്‍ ഡിഫറന്‍സുകളും ഉണ്ട്’.

അതിനുശേഷം ഞങ്ങള്‍ കണ്ടു. ഞാന്‍ എന്റെ ഈ കണ്‍സേണുകള്‍ പറഞ്ഞു. വിവാഹശേഷം ദുബായില്‍ നിന്നും മാറേണ്ട കാര്യമില്ല. അക്കൗണ്ടന്റ് ആയ തനിക്ക് ലോകത്തിന്റെ എവിടെ വേണമെങ്കിലും ജോലി ചെയ്യാമെന്നാണ് അദ്ദേഹം പറഞ്ഞത്. അതോടെയാണ് മുന്നോട്ട് പോകാന്‍ തീരുമാനിച്ചത്. ശരിയായ സമയത്ത് എനിക്ക് ശരിയായ ഒരാളെ കിട്ടിയെന്ന് വിശ്വസിക്കുന്നു .

The post ലീവ് കുറവാണ്, ഉടൻ തന്നെ ഞാൻ ദുബായിലേയ്ക്കും ശ്രീജു ലണ്ടനിലേയ്ക്കും പോകും, ലണ്ടനിൽ ഒരു റിസപ്ഷൻ കൂടിയുണ്ട്, ഹണിമൂൺ എവിടെയാണെന്ന ചോദ്യത്തിന് മറുപടിയുമായി മീര നന്ദന്‍ appeared first on Viral Max Media.



from Mallu Articles https://ift.tt/vM9tZgl
via IFTTT
Previous Post Next Post