പടം കണ്ടപ്പോൾ അനശ്വരയുടെ ഭാഗങ്ങൾ  ഒന്നൂടെ കണ്ടു, യാ മോനേ!!! അനശ്വരയെ കുറിച്ച് ആരാധകർ

പൃഥ്വിരാജ് അനശ്വര രാജൻ നിഖില വിമൽ ബേസിൽ ജോസഫ് തുടങ്ങിയവർ കേന്ദ്ര കഥാപാത്രങ്ങൾ എത്തിയ ഗുരുവായൂർ അമ്പലനടയിൽ എന്ന ചിത്രം പ്ലാറ്റ്ഫോമിലും മികച്ച അഭിപ്രായത്തോട് മുന്നേറിക്കൊണ്ടിരിക്കുകയാണ്. ചിത്രം തിയേറ്ററിൽ വന്നതിനെ കഴിഞ്ഞും നല്ല രീതിയിലുള്ള റെസ്പോൺസ് ആണ്  ഓ ടി ടി യിലൂടെ വന്നപ്പോൾ  ലഭിച്ചുകൊണ്ടിരിക്കുന്നത്. ചിത്രത്തിലെ ഓരോ കഥാപാത്രത്തെയും എടുത്തുപറഞ്ഞുകൊണ്ടാണ് ചിലർ കമന്റുകൾ രേഖപ്പെടുത്തിയത്. അതിൽ ഏറ്റവും അധികം കമൻറ് വന്നത് അനശ്വര രാജനായിരുന്നു. അനശ്വരയുടെ ചിത്രത്തിലെ ഭംഗിയെ വർണിച്ചുകൊണ്ടുള്ളതായിരുന്നു മിക്ക കമൻറുകളും. ഷഫീഖ് വടക്കേതിൽ എന്ന ആരാധകർ അനശ്വരയെക്കുറിച്ച് സമൂഹമാധ്യമത്തിലൂടെ എഴുതിയ കുറിപ്പാണ് ശ്രദ്ധ നേടുന്നത്.

കുറിപ്പിന്റെ പൂർണ്ണരൂപം : അന’ശ്വര’ചിത്രം റിലീസിനു മുന്നേ ചിത്രത്തിൻ്റെ ആകർഷണങ്ങളിൽ പ്രധാനമായിരുന്നു നിഖിലയും അനശ്വരയും, ഏതോ ഗ്രൂപ്പിലോ മറ്റോ ലുക്കിൽ നിഖിലക്കും മുകളിൽ അനശ്വര വരും എന്ന് പറഞ്ഞപ്പോൾ അന്ന് നിഖിലക്കു വേണ്ടി വാദിച്ചിരുന്നു, കാരണം ക്രഷ് ലിസ്റ്റിൽ ഇന്ന് നിഖില കഴിഞ്ഞേ ആരും വരികയുള്ളൂ .തിയറ്ററിൽ ചിത്രം കണ്ടതിനു ശേഷം സിനിമ ചർച്ചക്ക് വിളിച്ച സുഹൃത്തും അന്ന് പറഞ്ഞതായിരുന്നു അനശ്വരയുടെ ലുക്, അപ്പോഴും വിട്ടുകൊടുത്തില്ല.. പിന്നെ അതൊക്കെ ഓരോരുത്തരുടെ സൗന്ദര്യ കാഴ്ചപ്പാടല്ലേ എന്ന് കരുതി

പക്ഷേ ഇന്നലെ പടം കണ്ടപ്പോൾ അനശ്വരയുടെ ഭാഗങ്ങൾ രണ്ടാം വട്ടം ഒന്നൂടെ കണ്ടു, യാ മോനേ..അനശ്വരയോടും ക്രഷ്തോന്നിയിട്ടുണ്ടേലും എനിക്ക് പോലും നിഖിലയെ സൈഡാക്കും എന്ന് തോന്നിയിട്ടുണ്ടായിരുന്നില്ല, കഥാപാത്രസൃഷ്ഠികൾ കൂടെയാണ് ഇവിടെ പ്രധാനം, (നിഖിലയുടെ കാര്യത്തിലായാലും) അനശ്വരയുടെ കഥാപാത്രം അത്രമാത്രം സ്ക്രീനിൽ നിറഞ്ഞു നിൽക്കുന്ന ഒന്നല്ലേലും കല്യാണത്തിനൊരുങ്ങി നിൽക്കുന്ന പെണ്ണ് എന്നത് തന്നെ ധാരാളമായിരുന്നു, മുഴുനീള കളർഫുൾ റൊമാൻറിക് പടത്തിൽ ഫുൾസ്കോർ ചെയ്യുന്ന അനശ്വരയെ കാണാൻ കാത്തിരിക്കുന്നു.

The post പടം കണ്ടപ്പോൾ അനശ്വരയുടെ ഭാഗങ്ങൾ  ഒന്നൂടെ കണ്ടു, യാ മോനേ!!! അനശ്വരയെ കുറിച്ച് ആരാധകർ appeared first on Viral Max Media.



from Mallu Articles https://ift.tt/Xaef3Yi
via IFTTT
Previous Post Next Post