സേതുവിൻ്റെ എതിരാളിയായി തലയെടുപ്പോടെ നിന്ന കീരിക്കാടൻ ; കണ്ണീരോടെ വിട നൽകി മോഹൻലാൽ

കീരിക്കാടൻ ജോസ് എന്ന കഥാപാത്രത്തെ അനശ്വരമാക്കിയ നടൻ മോഹൻലാൽ അന്തരിച്ചത് ഇന്നലെ ആയിരുന്നു. ദീർഘനാളുകളായി ആരോഗ്യപരമായ അസ്വസ്ഥത ചികിത്സ തേടുകയായിരുന്നു. ഇന്നാണ് മൃതദേഹം സംസ്കരിക്കുക എന്ന ബന്ധുക്കൾ അറിയിച്ചിട്ടുണ്ട്. സമൂഹമാധ്യമത്തിലൂടെ സിനിമ പ്രവർത്തകർ അടക്കം സിനിമയെ സ്നേഹിക്കുന്ന ഒരുപാട് താരത്തിന് അന്ത്യഞ്ജലി അർപ്പിച്ചു കൊണ്ട് രംഗത്തെത്തിയിരുന്നു.

വില്ലൻ കഥാപാത്രങ്ങളിലൂടെയാണ് അദ്ദേഹം കൂടുതൽ ശ്രദ്ധ നേടിയെടുത്തത്. മലയാളത്തിൽ നിരവധി നല്ല കഥാപാത്രങ്ങളും ജീവൻ നൽകാൻ സാധിച്ചിരുന്നു.
ഇപ്പോഴിതാ മരണത്തിൽ അനുശോചനം അറിയിച്ചുകൊണ്ട് മോഹൻലാൽ സമൂഹമാധ്യമത്തിൽ പങ്കുവെച്ച് കുറിപ്പ് ശ്രദ്ധ നേടുകയാണ്. സേതുവിൻ്റെ എതിരാളിയായി തലയെടുപ്പോടെ ക്യാമറയുടെ മുന്നിൽ നിൽക്കുന്ന അദ്ദേഹത്തിൻ്റെ ഗാംഭീര്യം,  ഇന്നലത്തെപ്പോലെ ഞാൻ ഓർക്കുന്നു എന്ന് നടൻ സോഷ്യൽ മീഡിയയിലൂടെ എഴുതി.

പോസ്റ്റ് ; കഥാപാത്രത്തിൻ്റെ പേരിൽ വിളിക്കപ്പെടുകയും അറിയപ്പെടുകയും ചെയ്യുക എന്നത് അഭിനയസിദ്ധിയുടെ മഹാനുഗ്രഹം നേടിയ   കലാകാരന് മാത്രം കിട്ടുന്ന സൗഭാഗ്യമാണ് . കിരീടത്തിലെ കീരിക്കാടൻ ജോസ് എന്ന അനശ്വര കഥാപാത്രത്തെ അവതരിപ്പിച്ച  പ്രിയപ്പെട്ട   മോഹൻരാജ്  നമ്മെ വിട്ടുപിരിഞ്ഞു. സേതുവിൻ്റെ എതിരാളിയായി തലയെടുപ്പോടെ ക്യാമറയുടെ മുന്നിൽ നിൽക്കുന്ന അദ്ദേഹത്തിൻ്റെ ഗാംഭീര്യം,  ഇന്നലത്തെപ്പോലെ ഞാൻ ഓർക്കുന്നു. വ്യക്തിജീവിതത്തിൽ നന്മയും സൗമ്യതയും കാത്തുസൂക്ഷിച്ച എൻ്റെ പ്രിയപ്പെട്ട സുഹൃത്തിന്  കണ്ണീരോടെ വിട.

The post സേതുവിൻ്റെ എതിരാളിയായി തലയെടുപ്പോടെ നിന്ന കീരിക്കാടൻ ; കണ്ണീരോടെ വിട നൽകി മോഹൻലാൽ appeared first on Viral Max Media.



from Mallu Articles https://ift.tt/bd3Ug0t
via IFTTT
Previous Post Next Post