ഇതാര് മലയാളത്തിലെ അനുഷ്ക ഷെട്ടിയോ!!! നവരാത്രി ചിത്രങ്ങളിൽ തിളങ്ങി മിയ

വേറിട്ട ലുക്കിൽ നവരാത്രി സ്പെഷ്യൽ ഫോട്ടോഷൂട്ടുമായി ആരാധകരുടെ ഹൃദയം കവർന്ന മലയാളത്തിന്റെ പ്രിയപ്പെട്ട നടി  മിയ ജോർജ്. രശ്മി മുരളീധരനാണ് താരത്തെ മനോഹരമായി സ്റ്റൈലും ചെയ്തിരിക്കുന്നത്. ചിത്രങ്ങൾ മനോഹരമായി ക്യാമറയിൽ പകർത്തിരിക്കുന്നത് അവിനാഷ് ആണ്.

സമൂഹമാധ്യമത്തിലൂടെ ചിത്രങ്ങൾ ഏറെ ശ്രദ്ധ നേടിയിട്ടുണ്ട്. സെലിബ്രിറ്റികൾ അടക്കം നിരവധി പേരാണ് ചിത്രങ്ങൾക്ക് താഴെ കമന്റുകളുമായി രംഗത്തെത്തിയിരിക്കുന്നത്. നവരാത്രി സ്പെഷ്യൽ ഫോട്ടോ ഷൂട്ടുമായി നിരവധി പേരാണ് സമൂഹമാധ്യമത്തിൽ എത്തിയിരിക്കുന്നത്. കല്യാണിന്റെ പ്രത്യേക നവരാത്രി ആഘോഷത്തിൽ പങ്കെടുത്ത നിരവധി പേരാണ് കൊച്ചിയിൽ വന്നിരിക്കുന്നത്. ചിത്രങ്ങളൊക്കെ ഇതിനോടകം സോഷ്യൽ മീഡിയയിൽ ട്രെൻഡിങ് ആയി മാറിയിട്ടുണ്ട്.

അതേ സമയം, ‘തലവൻ’ ആണ് മിയയുടെതായി പുറത്തിറങ്ങിയ ഏറ്റവും പുതിയ ചിത്രം. വിവാഹത്തിന് ശേഷവും താരം അഭിനയരംഗത്ത് വളരെയധികം സജീവമാണ്. താരത്തിന്റെ ഭർത്താവ് ബിസിനസുകാരനാണ്. മകൻറെ പേര് ലൂക്കാ എന്നാണ്. ലോക് ഡൗൺ കാലത്തായിരുന്നു നടിയുടെ വിവാഹം.  വളരെ ചെറിയ രീതിയിൽ ആയിരുന്നു വിവാഹം സംഘടിപ്പിച്ചത്.

The post ഇതാര് മലയാളത്തിലെ അനുഷ്ക ഷെട്ടിയോ!!! നവരാത്രി ചിത്രങ്ങളിൽ തിളങ്ങി മിയ appeared first on Viral Max Media.



from Mallu Articles https://ift.tt/IR9FEm4
via IFTTT
Previous Post Next Post