സോഷ്യൽ മീഡിയയിൽ സജിവമാണ് നടനും ബിജെപി നേതാവുമായ കൃഷ്ണകുമാർ. താരത്തിന്റെ കുടുംബവും ആരാധകർക്ക് സുപരിചിതരാണ്. ഭാര്യയും നാല് പെൺമക്കളും അടങ്ങുന്ന കുടുംബമാണ് അദ്ദേഹത്തിന്റേത്. അച്ഛന്റെ പാത പിന്തുടർന്ന് മക്കൾ സിനിമയിലെത്തി. എല്ലാവർക്കും യുട്യൂബ് ചാനലുമുണ്ട്. സിന്ധുവിന്റെ ചാനലിലൂടെ പങ്കുവെക്കുന്ന വീഡിയോസെല്ലാം വളരെ ജനപ്രിയമാവുകയും ചെയ്യാറുണ്ട്.
സീരിയസ് കാര്യങ്ങൾ മാത്രമല്ല ഇഷാനിയെ പ്രസവിച്ചിരുന്ന സമയത്ത് നടന്ന രസകരമായ കാര്യത്തെക്കുറിച്ചും കൃഷ്ണകുമാറും സിന്ധുവും സംസാരിച്ചിരുന്നു. കോളേജിലെത്തിയപ്പോഴാണ് റഷ്യൻ പഠിച്ചത്. നന്നായി പത്രം വായിക്കുകയും ഒരുപാട് സംസാരിക്കാനുമിഷ്ടപ്പെടുന്നയാളാണ് ഞാൻ. ദൂരദർശനിൽ പോയപ്പോഴാണ് ഉച്ഛാരണം ശ്രദ്ധിക്കാൻ ശീലിപ്പിച്ചത്. നമ്മുടെ പോരായ്മകളെല്ലാം അവർ തിരുത്തി തരുമായിരുന്നു. ദൂരദർശൻ ജീവിതം മിസ്സ് ചെയ്യുന്നുണ്ടോയെന്ന് ചോദിച്ചപ്പോൾ ഇല്ലെന്നായിരുന്നു കൃഷ്ണകുമാറിന്റെ മറുപടി. ആ പ്രായത്തിൽ അത് ചെയ്തു. അത്രയേയുള്ളൂ. ഞങ്ങൾ പരിചയപ്പെട്ടിട്ട് രണ്ടോ മൂന്നോ പ്രാവശ്യമേ ദൂരദർശനിൽ വാർത്ത വായിച്ചിട്ടുള്ളൂ. ദൂരദർശനിലെ ലാസ്റ്റ് ഡേയെക്കുറിച്ചൊക്കെ എന്നോട് പറഞ്ഞിട്ടുണ്ടെന്നായിരുന്നു സിന്ധു കൃഷ്ണ പറഞ്ഞത്. അത് ഞാൻ റെക്കോർഡ് ചെയ്തിരുന്നു.
ഹൻസുവിനെ ഗർഭിണിയായിരുന്ന സമയത്ത് നല്ല ഛർദ്ദിയായിരുന്നു. അന്ന് എനിക്കൊരു സാധനം മണക്കാൻ വേണമെന്ന് പറഞ്ഞപ്പോൾ കിച്ചു കൊണ്ടുത്തന്നിരുന്നു. തമിഴ്‌നാട്ടിൽ നിന്നാണ് ആ പൂവ് കൊണ്ട് തന്നത്. താഴമ്പൂ കൊണ്ട് തന്നിരുന്നു. ഞങ്ങളുടെ മക്കളിൽ മൂന്ന് പേരും അബദ്ധം പിള്ളേരാണ്. പ്ലാൻ ചെയ്തുണ്ടായ ആൾ ഓസിയാണ്. പ്രഗ്നന്റായാൽ നിന്റമ്മ നോൺ വെജ് കഴിക്കില്ല. അതിന്റെ സ്‌മെൽ പോലും പറ്റാത്ത അവസ്ഥയാണ്. പ്രസവം കഴിഞ്ഞാൽ ഉടൻ തന്നെ നോൺ വെജ് കഴിച്ച് തുടങ്ങുമെന്നായിരുന്നു കൃഷ്ണകുമാർ പറഞ്ഞത്.
അവിടെ ചെന്ന് കഴിഞ്ഞപ്പോഴാണ് മെഡിക്കൽ കാർഡ് എടുത്തില്ലെന്നറിഞ്ഞത്. പെട്ടെന്ന് പോയി എടുത്ത് വരാൻ പറഞ്ഞിരുന്നു. വീട്ടിൽ ചെന്ന് ഒരു മഞ്ഞക്കാർഡും എടുത്ത് ഞാൻ തിരിച്ചെത്തി. ഇതെവിടെ നോക്കിയാ എടുത്തതെന്നായിരുന്നു ഡോക്ടർ ചോദിച്ചത്. അമ്മൂന്റെ പ്രോഗ്രസ് കാർഡായിരുന്നു അത്. വെപ്രാളത്തിൽ കാർഡ് തുറന്ന് നോക്കിയിരുന്നില്ല. അച്ഛന്റെ അനിയത്തി പെട്ടെന്ന് തന്നെ ഡ്രൈവറെ വിട്ട് ഒറിജിനൽ കാർഡ് എടുപ്പിച്ചിരുന്നു. അതുകൊണ്ട് രക്ഷയായെന്നുമായിരുന്നു കൃഷ്ണകുമാർ പറഞ്ഞത്.
അമ്മൂനെ പ്രഗ്നന്റായിരുന്ന സമയത്ത് കശുമാങ്ങ കഴിക്കാൻ തോന്നിയപ്പോൾ പോവുന്ന വഴിക്ക് ചാടിക്കയറി പറച്ചിരുന്നു. ഇഷാനിയെ പ്രസവിച്ച സമയത്തുണ്ടായിരുന്ന രസകരമായ സംഭവത്തെക്കുറിച്ചും കൃഷ്ണകുമാർ പറഞ്ഞിരുന്നു. ലൊക്കേഷനിൽ നിന്നും ലേറ്റായാണ് വന്നത്. പെയ്ൻ തുടങ്ങിയപ്പോൾ ആശുപത്രിയിൽ പോയിരുന്നു. അച്ഛന്റെ അനിയത്തിയായിരുന്നു ഡോക്ടർ.
The post മക്കളിൽ മൂന്ന് പേരും അബദ്ധം സംഭവിച്ചുണ്ടായതാണ്, പ്ലാൻ ചെയ്തുണ്ടായ ആൾ ദിയയാണ്- കൃഷ്ണകുമാറും സിന്ധുവും appeared first on Mallu Talks.
from Mallu Articles https://ift.tt/bZdt45C
via IFTTT