സെക്കന്റ് ഷോ, ഡയമണ്ട് നെക്ക്ലേസ് തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധ നേടിയ താരമാണ് ഗൗതമി. താരം വിവാഹ മോചനം നേടിയതിനെക്കുറിച്ച് പങ്കുവച്ച വാക്കുകൾ വൈറൽ. ധന്യ വർമയുടെ ചാറ്റ് ഷോയിൽ അതിഥിയായി എത്തിയപ്പോഴാണ് തന്റെ ജീവിതത്തെ കുറിച്ച് ഗൗതമി മനസ്സുതുറന്നത്
സെക്കന്റ് ഷോയുടെയും കുറുപ്പിന്റെയും സംവിധായകനായ ശ്രീനാഥ് രാജേന്ദ്രനെയാണ് ഏറെ നാളത്തെ പ്രണയത്തിനു ശേഷം ഗൗതമി വിവാഹം ചെയ്തത്. തങ്ങളുടെ ഐഡിയോളജികൾ തമ്മിൽ ഒത്തുപോകാതെയായതോടെയാണ് പിരിഞ്ഞതെന്നു ഗൗതമി തുറന്നു പറയുന്നു.
പേഴ്സണൽ ലൈഫിൽ കുറെ പ്രശ്നങ്ങളുണ്ടായിരുന്നു. ഞാനും ശ്രീനാഥും വേർപിരിഞ്ഞുവെന്നത് പലർക്കും അറിയില്ല. അത് പുറത്ത് പറഞ്ഞ് പിന്നെ ഒരു വാർത്തയായി വരുന്നതിനോട് എനിക്ക് താൽപര്യമില്ലായിരുന്നു. സത്യാവസ്ഥ അറിയാതെ ആളുകൾ പലതും പറഞ്ഞ് നടക്കും. ഡിവോഴ്സായി എങ്കിലും ശ്രീനാഥിനെ കുറിച്ച് ആളുകൾ ചോദിക്കുമ്പോൾ ഞാൻ മറുപടി പറയാറുണ്ട്. പിരിഞ്ഞുവെങ്കിലും ഞങ്ങൾ നല്ല സുഹൃത്തുക്കളാണ്. മെസേജും കോളുമെല്ലാം ചെയ്യാറുണ്ട്. സിനിമയിൽ കാണുന്നത് പോലെ ഡ്രാമയൊന്നും ഇല്ലായിരുന്നു. മ്യൂച്ചലായി എടുത്ത തീരുമാനമായിരുന്നു. അങ്ങനെയാണ് പിരിഞ്ഞത്.
ഇപ്പോൾ ഞങ്ങൾ രണ്ടുപേരും ഹാപ്പിയാണ്. അടിയോ തർക്കമോ ഒന്നും ഉണ്ടായിരുന്നില്ല. ഇതിനെല്ലാം ശേഷം ഞാൻ ഒരു തെറാപ്പി അറ്റൻഡ് ചെയ്തിരുന്നു. മൂന്ന് വർഷത്തെ ദാമ്പത്യ ജീവിതമായിരുന്നു. 2017ലായിരുന്നു വിവാഹം. 2012 മുതൽ ഞങ്ങൾ പരിചയക്കാരായിരുന്നു. ശേഷം ഡേറ്റിങ്ങിലായിരുന്നു. ഞങ്ങൾ തമ്മിൽ യാതൊരു പ്രശ്നവുമില്ലായിരുന്നു. അതുകൊണ്ട് തന്നെ ഞാനും ശ്രീനാഥും പിരിയുകയാണെന്ന് വീട്ടിൽ പറഞ്ഞപ്പോൾ ഞങ്ങളുടെ രണ്ട് വീട്ടുകാരും ചോദിച്ചത് നിങ്ങൾ തമ്മിൽ ഒരു പ്രശ്നവുമില്ലല്ലോ പിന്നെ എന്തിന് പിരിയുന്നുവെന്നാണ്. ‘ഒരു സമയം കഴിഞ്ഞപ്പോൾ ഞങ്ങളുടെ ഐഡിയോളജികൾ തമ്മിൽ ചേരാതെയായി.
ഒരുമിച്ച് പോകാൻ ഒരുപാട് ശ്രമിച്ചു. പക്ഷെ സാധിക്കുന്നില്ലായിരുന്നു. അല്ലെങ്കിൽ ആരെങ്കിലും ഒരാൾ കോംപ്രമൈസ് ചെയ്യേണ്ടി വരും ജീവിതത്തിൽ ബാലൻസ് വരാൻ. സന്തോഷമില്ലാത്ത ജീവിതം വേണ്ടെന്ന് കരുതി തന്നെയാണ് പിരിയാമെന്ന് ഞങ്ങൾ തീരുമാനിച്ചത്. ഇപ്പോൾ എനിക്ക് എന്താണ് വേണ്ടത് എന്നതിൽ ധാരണയുണ്ട്. 23 മുതൽ 26 വയസ് വരെയുള്ള പ്രായത്തിൽ നമുക്ക് വേണ്ടത് എന്താണെന്ന് നമുക്ക് തിരിച്ചറിയാൻ കഴിയില്ല. ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട കാര്യങ്ങളിൽ 27 വയസിന് ശേഷമെ തീരുമാനം എടുക്കാൻ പാടുള്ളു’ ഗൗതമി നായർ പറഞ്ഞു.
The post അടിയോ തർക്കമോ ഇല്ല, സന്തോഷമില്ലാത്ത ജീവിതം വേണ്ടെന്ന് തിരുമാനിച്ചു: വിവാഹമോചനത്തെക്കുറിച്ച് വെളിപ്പെടുത്തി ഗൗതമി appeared first on Mallu Talks.
from Mallu Articles https://ift.tt/oByYbSH
via IFTTT