മിനി സ്ക്രീനിൽ നിന്ന് തുടങ്ങി പിന്നീട് അവതാരകയായും സിനിമാതാരമായും തിളങ്ങി നിൽക്കുന്ന അഭിനേത്രിയാണ് സ്വാസിക വിജയ്. മിനി സ്‌ക്രീനിലും ബിഗ് സ്ക്രീനിലും ഒരുപോലെ തിളങ്ങുന്ന ചുരുക്കം ചില താരങ്ങളിലൊരാൾ കൂടിയാണ് സ്വാസിക. അവതാരകായായും അഭിനേത്രിയായും നർത്തകിയെയുമെല്ലാം സജീവമായ താരത്തിന്റെ ‘ചതുരം’ സിനിമയാണ് ഏറ്റവുമൊടുവിൽ തിയേറ്ററിലെത്തിയത്.
നായികയായി തിളങ്ങുമ്ബോഴും ചെറുതും വലുതുമായ നിരവധി കഥാപാത്രങ്ങൾ താരം അവതരിപ്പിക്കാറുണ്ട്. സോഷ്യൽ മീഡിയയിലും വളരെ സജീവമാണ് താരം. ഇപ്പോഴിതാ സ്വാസിക പങ്കുവച്ച ഏറ്റവും പുതിയ ഫോട്ടോഷൂട്ടാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. സമൂഹ മാധ്യമങ്ങളിൽ പങ്കുവെക്കുന്നത്. ഏതെങ്കിലും പുതിയ സിനിമയ്ക്ക് വേണ്ടിയുള്ള തയാറെടുപ്പാണോ എന്ന് വ്യക്തമല്ല. എന്നാൽ ഫോട്ടോസ് പങ്കുവച്ചപ്പോൾ അതിന് താഴെ ഒരു മോശം കമന്റ് വരികയുണ്ടായി.
സ്വാസിക അതിന് കിടിലം മറുപടിയും കൊടുത്തിരുന്നു. ‘കൂടുതൽ അഭ്യാസം ഒന്നും വേണ്ട, ഇനി രണ്ട് പടവും കൂടി കഴിഞ്ഞാൽ ഫീൽഡ് ഔട്ട് ആണ് പിന്നെ വീട്ടിൽ അടങ്ങി ഇരിക്കാം..’, എന്നായിരുന്നു കമന്റ്.
വീട്ടിൽ ഇരിക്കുമ്പോൾ ടൈം പാസിന് വേണ്ടിയാണ് പഠിക്കുന്നെ.. എന്തിനെയും നേരിടാൻ തയാറാണെന്നും സ്വാസിക മറുപടിയും കൊടുത്തു. താനൊരു വലിയ കളരി ഫാനായിരുന്നുവെന്നും ഒരുപാട് നാളായി പഠിക്കണമെന്ന് ആഗ്രഹം ഉണ്ടായിരുന്നുവെന്നും സ്വാസിക വീഡിയോ പങ്കുവച്ചതിന് ഒപ്പം കുറിച്ചു.
The post ‘കൂടുതൽ അഭ്യാസം ഒന്നും വേണ്ട, ഇനി രണ്ട് പടവും കൂടി കഴിഞ്ഞാൽ ഫീൽഡ് ഔട്ട് ആണ്” ; മോശം കമന്റിന് മറുപടി നൽകി സ്വാസിക appeared first on Mallu Talks.
from Mallu Articles https://ift.tt/bST84sJ
via IFTTT