ബോയ് ഫ്രണ്ട്സ് എന്ന സിനിമയിലൂടെ അഭിനയ ലോകത്ത് എത്തിയ നടിയാണ് ഹണി റോസ്. ‘ട്രിവാണ്ട്രം ലോഡ്ജ്’ എന്ന ചിത്രമാണ് കരിയര്‍ ബ്രേക്ക് ഉണ്ടാക്കിയത്. മമ്മൂട്ടി മോഹന്‍ലാല്‍ തുടങ്ങിയ സൂപ്പര്‍താരങ്ങള്‍ക്കൊപ്പം തുടര്‍ച്ചയായി സിനിമകള്‍ ചെയ്ത ഹണി റോസ് തെലുങ്കിലും തമിഴിലും എല്ലാം തന്റെ സാന്നിധ്യം അറിയിച്ചിട്ടുണ്ട്.
മലയാള സിനിമയിലെ യുവനടിമാരില്‍ ശ്രദ്ധേയയാണ് ഹണി റോസ്. സൗന്ദര്യം കൊണ്ടും അഭിനയ മികവ് കൊണ്ടും മലയാളി പ്രേക്ഷകരുടെ മനസില്‍ ഇടംനേടിയ ഹണി റോസ് സമൂഹ മാധ്യമങ്ങളിലും സജീവമാണ്. ഹണി റോസ് പങ്കുവെയ്ക്കാറുള്ള ചിത്രങ്ങളും വിശേഷങ്ങളുമെല്ലാം വളരെ വേഗം വൈറലാകാറുണ്ട്.
തെലുങ്ക് ചിത്രം വീര സിംഹ റെഡ്ഡിയുടെ പ്രി റിലീസ് ചടങ്ങില്‍ താരം തിളങ്ങിയിരുന്നു. കൂടാതെ അവിടെ തെലുങ്കില്‍ സംസാരിച്ചു പ്രേക്ഷക പ്രീതി നേടാനും താരത്തിന് കഴിഞ്ഞു. ചിത്രത്തെ കുറിച്ചും അതില്‍ വര്‍ക്ക് ചെയ്യ്തതിനെ കുറിച്ചും, അതിലെ അണിയറപ്രവര്‍ത്തകരെയും കുറിച്ച് തെലുങ്കില്‍ സംസാരിച്ച ഹണി റോസിനു നിരവധി ആരാധകരാണ് കമെന്റുകള്‍ അറിയിച്ചിരിക്കുന്നത്.
ഇങ്ങനെ തെലുങ്ക് നടികള്‍ പോലും സംസാരിക്കില്ല എന്നാണ് ഒരു ആരാധകന്‍ കമെന്റില്‍ അറിയിച്ചിരിക്കുന്നത്. നന്ദമുറി ബാലകൃഷ്ണയുടെ ആക്ഷന്‍ എന്റര്‍ടെയ്നര്‍ വീര സിംഹ റെഡ്ഡിക്ക് മികച്ച അഭിപ്രായങ്ങളാണ് ലഭിക്കുന്നത്. രചനയും സംവിധാനവും ഗോപിചന്ദ് മലിനേനിയാണ്. കുര്‍ണൂല്‍ ആയിരുന്നു സിനിമയുടെ പ്രധാന ലൊക്കേഷന്‍. ബിഗ് ബജറ്റ് ആണ് ചിത്രത്തിന് വഹിച്ചിരിക്കുന്നത്.
മലയാളത്തില്‍ നിന്ന് ഹണി റോസും ലാലും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു. ബാലയ്യയുടെ നായിക വേഷത്തിലാണ് ഹണി റോസ് പ്രത്യക്ഷപ്പെട്ടത്. താരത്തിന്റെ ആരാധകരെ ഏറെ സന്തോഷിപ്പിക്കുന്ന വാര്‍ത്തയും കൂടിയായിരുന്നു സൂപ്പര്‍താരത്തോടൊപ്പം ഉള്ള താരത്തിന്റെ തെലുങ്കിലെ നായിക വേഷം. അതുകൊണ്ടുതന്നെയാണ് ഇപ്പോള്‍ താരത്തിന്റെ സമയം എന്ന് പറയാനുള്ള കാരണം.
ഈ ചിത്രത്തിലെ മാ ബവ മനോഭാവലു എന്ന ഗാനത്തിന്റെ വീഡിയോ ഇപ്പോള്‍ പുറത്തിറങ്ങിയിരിക്കുകയാണ്. റിലീസ് ചെയ്ത് മണിക്കൂറുകള്‍ക്കകം തന്നെ നിരവധി കാഴ്ചക്കാരെയാണ് ഈ വീഡിയോ ഗാനം സ്വന്തമാക്കിയത്. സോണി മ്യൂസിക് സൗത്ത് യൂട്യൂബ് ചാനലിലൂടെയാണ് മൂന്നര മിനിറ്റ് ദൈര്‍ഘ്യമുള്ള ഈ വീഡിയോ ഗാനം പ്രേക്ഷകരിലേക്ക് എത്തിയിട്ടുള്ളത്.
ബാലയ്യ , മലയാളി താരം ഹണി റോസ് , ചന്ദ്രിക രവി എന്നിവരുടെ ഗംഭീര പ്രകടനമാണ് ഈ വീഡിയോ ഗാനത്തില്‍ കാണാന്‍ സാധിക്കുന്നത്. ചന്ദ്രിക രവിയുടെ തീവ്ര ഗ്ലാമര്‍ പ്രദര്‍ശനം തന്നെയാണ് ഈ ഗാനത്തിന്റെ ഹൈലൈറ്റ്. രാമ ജോഗിയ ശാസ്ത്രി വരികള്‍ രചിച്ച ഈ ഗാനത്തിന് ഈണം പകര്‍ന്നിരിക്കുന്നത് തമന്നസ് ആണ് . സഹിതി ചഗന്തി, സത്യ യാമിനി , രേണുകുമാര്‍ എന്നിവര്‍ ചേര്‍ന്നാണ് ഈ ഗാനം ആലപിച്ചിട്ടുള്ളത്.
ഇത്രയും ബോള്‍ഡ് ആയി താരം ഇതിന് മുമ്പ് പ്രത്യക്ഷപ്പെട്ടിട്ടുണ്ടോ എന്ന് പോലും സംശയമാണ്. വീഡിയോ വൈറലായിരിക്കുകയാണ്. വരലക്ഷ്മി ശരത്കുമാര്‍, ദുനിയ വിജയ്, പി. രവി ശങ്കര്‍, ചന്ദ്രികാ രവി, അജയ് ഘഓഷ്, മുരളി ശര്‍മ്മ തുടങ്ങിയ താരങ്ങളും ഈ ചിത്രത്തില്‍ അഭിനയിക്കുന്നു. തെലുങ്കിലെ പ്രമുഖ നിര്‍മാണ കമ്പനിയായ മൈത്രി മൂവി മേക്കേഴ്സിന്റെ ബാനറില്‍ നവീന്‍ യെര്‍നേനിയും രവി ശങ്കര്‍ ലമന്‍ചിലിയും ചേര്‍ന്നാണ് നിര്‍മാണം.
അടുത്തിടെ മോഹന്‍ലാല്‍ നായകനായെത്തിയ ‘മോണ്‍സ്റ്റ’റിലെ ഭാമിനി എന്ന കഥാപാത്രം ഹണി റോസിന്റെ കരിയറിലെ ഏറ്റവും മികച്ച വേഷങ്ങളില്‍ ഒന്നായിരുന്നു. ചിത്രത്തില്‍ ഏറ്റവും കൂടുതല്‍ കയ്യടി നേടിയതും ഹണി റോസായിരുന്നു. ഇപ്പോള്‍ തന്റെ പുതിയ തെലുങ്ക് ചിത്രത്തിന്റെ തിരക്കിലാണ് താരം.
The post ബാലയ്യക്കൊപ്പം തകർത്താടി നമ്മുടെ ഹണി റോസ്.. പൂത്ത വീഡിയോ സോങ്ങ് ഏറ്റെടുത്ത് ആരാധകർ appeared first on Viral Max Media.
from Mallu Articles https://ift.tt/fdVFe6R
via IFTTT