കിടിലൻ ലുക്കിൽ ഉദ്ഘാടന വേദിയിൽ നിറഞ്ഞ് അന്ന രാജൻ.. ഫോട്ടോസ് ഏറ്റെടുത്ത് ആരാധകർ

ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത അങ്കമാലി ഡയറീസ് എന്ന ചിത്രത്തിലൂടെ മലയാളികളുടെ പ്രിയപ്പെട്ട താരങ്ങളായി മാറിയ നിരവധി പേരുണ്ട്. ആദ്യ ചിത്രത്തിലെ പ്രകടനത്തിലൂടെ ഏറെ ശ്രദ്ധേയയായ നടിയാണ് രേഷ്മ അന്ന രാജന്‍. ലിച്ചി എന്ന കഥാപാത്രമായി തിളങ്ങിയ രേഷ്മ വളരെ ചുരുങ്ങിയ സമയം കൊണ്ടു തന്നെ മലയാള സിനിമയിലെ മുന്‍നിര നായികമാരിലൊരാളായി മാറി.

ഇപ്പോള്‍ താരത്തിന്റെ പുതിയ ഒരു വീഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ തരംഗം ആയിട്ടുള്ളത്. ബോള്‍ഡ് ആന്‍ഡ് സ്‌റ്റൈലിഷ് ലുക്കിലാണ് താരം ഇപ്പോള്‍ പ്രത്യക്ഷപ്പെട്ടിട്ടുള്ളത്. ബ്ലാക്ക് സാരിയില്‍ അതിമനോഹരമായി താരം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ഉദ്ഘടനാ വേദിയില്‍ പ്രത്യക്ഷപ്പെട്ട താരത്തിന്റെ പുതിയ വീഡിയോക്ക് പതിവ് പോലെ തന്നെ വളരെ മികച്ച പ്രേക്ഷക അഭിപ്രായങ്ങള്‍ ലഭിക്കുന്നുണ്ട്.

ഹെയര്‍ സ്റ്റൈല്‍ മുതല്‍ വസ്ത്രങ്ങളില്‍ വരെ മാറ്റം കൊണ്ടുവരാന്‍ അന്ന ശ്രദ്ധിക്കുന്നുണ്ട്. ഇന്‍സ്റ്റയില്‍ സജീവമായ ലിച്ചിക്ക് ഒരു ലക്ഷത്തിനടുത്ത് ഫോളോവേഴ്‌സുണ്ട്. ഇടയ്ക്കിടയ്ക്ക് പുത്തന്‍ ചിത്രങ്ങള്‍ നടി പങ്കുവയ്ക്കാറുണ്ട്. സിനിമയിലെ തന്റെ കഥാപാത്രങ്ങളിലൂടെ അടുത്ത വീട്ടിലെ പെണ്‍കുട്ടിയെന്ന വിശേഷണത്തിന് അര്‍ഹയായ അന്നയുടെ ചിത്രത്തിന്നിരവധി ആരാധകരാണ് കമന്റുകളുമായി എത്തിയിരിക്കുന്നത്.

ഐശ്വര്യ ലക്ഷ്മിയെ പോലെയും ഹന്‍സികയെ പോലെയുമൊക്കെ ഉണ്ടല്ലോ എന്നാണ് ആരാധകര്‍ കമന്റുകളിലൂടെ ചൂണ്ടിക്കാട്ടുന്നത്. യാത്ര ചെയ്യാനിഷ്ടമാണെന്ന് താരം ഒരു അഭിമുഖത്തില്‍ വെളിപ്പെടുത്തിയിരുന്നു. യാത്ര ചെയ്യാന്‍ ഒരുപാടിഷ്ടമുള്ള ആളാണു ഞാന്‍.

നമ്മളിതു വരെ കാണാത്ത, അറിയാത്ത സ്ഥലത്തേക്കു പോകുക, അവരുടെ സംസ്‌കാരത്തെക്കുറിച്ചറിയുക, അവരുടെ രുചികള്‍ പരീക്ഷിക്കുക- എനിക്കൊത്തിരി ഇഷ്ടപ്പെട്ട കാര്യമാണത്. ലോക്ഡൗണില്‍ ഇല്ലാതായതും അത്തരം യാത്രകളായിരുന്നു. അപ്പോള്‍ കൂട്ടായി വന്നതാണ് സീരീസുകള്‍. ഫാമിലി സീരീസുകളാണ് എനിക്കു കൂടുതലിഷ്ടം. ബിഗ് ബാങ് തിയറിയും ഫ്രണ്ട്‌സുമൊക്കെ വീണ്ടും വീണ്ടും കാണുന്ന സീരീസുകളാണ്.- അന്ന പറഞ്ഞു.

ലിച്ചി എന്ന കഥാപാത്രം ശ്രദ്ധിക്കപ്പെട്ടതോടെ അന്നയെ തേടി കൈനിറയെ അവസരങ്ങള്‍ തേടിയെത്തിയിരുന്നു. എന്നാല്‍ ആദ്യത്തേത് പോലെ മറ്റു ചിത്രങ്ങളില്‍ തിളങ്ങാന്‍ രേഷ്മ അന്ന രാജന് കഴിഞ്ഞിരുന്നില്ല. 2017ല്‍ അങ്കമാലി ഡയറീസിലൂടെയാണ് അന്ന സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്. പിന്നീട് വെളിപാടിന്റെ പുസ്തകം, ലോനപ്പന്റെ മാമ്മോദിസ, മധുര രാജ, സ്വര്‍ണമത്സ്യങ്ങള്‍, അയ്യപ്പനും കോശിയും തുടങ്ങിയ ചിത്രങ്ങളില്‍ വേഷമിട്ടു.

വിഷ്ണു ഉണ്ണികൃഷ്ണന്‍ നായകനായി എത്തിയ രണ്ട് ആണ് അന്നയുടേതായി അവസാനം പുറത്തിറങ്ങിയ ചിത്രം. ഇടുക്കി ബ്ലാസ്റ്റേഴ്സ്, തലനാരിഴ എന്നിവയാണ് അന്നയുടെ പുതിയ പ്രോജക്ടുകള്‍. സിനിമയിലെത്തുന്നതിന് മുമ്പ് അന്ന രേഷ്മ രാജന്‍ കൊച്ചിയിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ നേഴ്സായിരുന്നു.

The post കിടിലൻ ലുക്കിൽ ഉദ്ഘാടന വേദിയിൽ നിറഞ്ഞ് അന്ന രാജൻ.. ഫോട്ടോസ് ഏറ്റെടുത്ത് ആരാധകർ appeared first on Viral Max Media.



from Mallu Articles https://ift.tt/Wdq49n3
via IFTTT
Previous Post Next Post