തെന്നിന്ത്യയിലെ നടിമാരിൽ ഏറെ ശ്രദ്ധേയയാണ് അമല പോൾ. അഭിനയപ്രാധാന്യമുള്ള വേഷങ്ങളിലും ഗ്ലാമർ വേഷങ്ങളിലും തിളങ്ങിയ താരമാണ് അമല. നിരവധി ചിത്രങ്ങളിലൂടെ നടി പ്രേക്ഷകരുടെ മനസിലിടം നേടി. മലയാളി ആണെങ്കിലും അന്യ ഭാഷകളിലും നടി തിളങ്ങി. തന്റെ കഥാപാത്രങ്ങളെ എല്ലാം വളരെ മികവുറ്റതാക്കാൻ അമലയ്ക്ക് കഴിഞ്ഞിട്ടുണ്ട്. ശക്തമായ കഥാപാത്രങ്ങൾ അവതരിപ്പിച്ച് നടി പ്രേക്ഷകരെ വിസ്മയിപ്പിച്ചിട്ടുണ്ട്. ലാൽ ജോസ് ഒരുക്കിയ നീലത്താമര എന്ന ചിത്രത്തിലൂടെയാണ് നടിയുടെ അരങ്ങേറ്റം. പിന്നീട് തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിൽ താരം അഭിനയിച്ചു. മലയാളത്തിൽ ചുരുക്കം സിനിമകളെ അമല ചെയ്തിട്ടുള്ളു എങ്കിലും മലയാളികൾക്ക് പ്രിയ സിനിമകളാണ് അവയെല്ലാം
സോഷ്യൽ മീഡിയയിൽ വളരെ സജീവമായ അമല പങ്കുവെക്കുന്ന ചിത്രങ്ങളും വീഡിയോകളുമെല്ലാം ശ്രദ്ധനേടാറുണ്ട്. അത്തരത്തിൽ കഴിഞ്ഞ ദിവസം നടി പങ്കുവച്ച പുതിയ വീഡിയോയാണ് ഇപ്പോൾ വൈറലാകുന്നത്. ബാലിയിൽ നിന്നുള്ള വിഡിയോയാണ് അമല പോൾ പങ്കുവച്ചിരിക്കുന്നത്. വെള്ളച്ചാട്ടത്തിനരികിലെ കൂറ്റൻ പാറക്കെട്ടുകളിൽ അള്ളിപ്പിടിച്ച് കയറുന്ന അമലയെ വീഡിയോയിൽ കാണാം. പറക്കെട്ടിന് മുകളിൽ എത്തിയ അമല താഴേക്ക് ചാടുകയും ചെയ്യുന്നു. ഒപ്പം വെള്ളച്ചാട്ടതിന് സമീപം ഊഞ്ഞാൽ കെട്ടി ആടുന്നുമുണ്ട് താരം. പിന്നാലെ നിരവധി പേരാണ് കമന്റുകളുമായി രംഗത്തെത്തിയത്. അമലയുടെ സാഹസികതയെ അഭിനന്ദിക്കുന്നതോടൊപ്പം അപകടം പിടിച്ച പ്രവൃത്തിയാണിതെന്നും ആരാധകർ പറയുന്നു.
View this post on Instagram
യാത്രകളെ ഏറെ ഇഷ്ടപ്പെടുന്ന ഒരാളുകൂടിയാണ് അമല. പലപ്പോഴും തന്റെ യാത്രകളുടെ ഓർമകളും ചിത്രങ്ങളുമെല്ലാം അമല പങ്കുവയ്ക്കാറുണ്ട്. അവയെല്ലാം തന്നെ വൈറലാകാറുമുണ്ട്. അതേസമയം, ക്രിസ്റ്റഫർ എന്ന ചിത്രമാണ് അമലയുടേതായി ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ സിനിമ. മമ്മൂട്ടിയായിരുന്നു നടൻ. ഉദയകൃഷ്ണയുടെ തിരക്കഥയിൽ ബി ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്ത ചിത്രത്തിൽ പൊലീസ് വേഷത്തിലായിരുന്നു മമ്മൂട്ടി.
The post കൂറ്റൻ പാറയിൽ അള്ളിപ്പിടിച്ചു കയറി, ഒറ്റച്ചാട്ടം, അമല പോളിന്റെ ബാലിയിൽ നിന്നുള്ള വീഡിയോ വൈറൽ appeared first on Mallu Talks.
from Mallu Articles https://ift.tt/5dNol0V
via IFTTT