സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായിട്ടുള്ള നടിമാരിലൊരാളാണ് അഹാന കൃഷ്ണ. അഭിനയവും നൃത്തവും പാട്ടും മോഡലിങ്ങുമൊക്കെയായി എപ്പോഴും പ്രേക്ഷകര്‍ക്ക് മുന്നിലെത്താറുണ്ട് താരം. അഹാനയുടെ കുടുംബം മുഴുവനും സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. അഹാനയുടേയും സഹോദരിമാരുടേയും നൃത്ത വീഡിയോകള്‍ക്കും ആരാധകരേറെയാണ്.
ഇടയ്ക്കിടെ കുടുംബം യാത്രകളും നടത്താറുണ്ട്. യാത്ര പോകുന്ന വീഡിയോകളും അഹാന പങ്കുവയ്ക്കാറുണ്ട്. വളരെ കുറച്ചു ചിത്രങ്ങള്‍ കൊണ്ട് തന്നെ മലയാളി പ്രേക്ഷകരുടെ മനസ്സില്‍ ഇടം പിടിച്ചതാണ് താരം. വിരലിലെണ്ണാവുന്ന ചിത്രങ്ങളില്‍ മാത്രം അഭിനയിച്ചിട്ടുള്ള അഹാന, പ്രശസ്ത നടനായ കൃഷ്ണ കുമാറിന്റെ മകളാണ്. സമൂഹമാധ്യമങ്ങളില്‍ ഏറെ സ്വാധീനം ചെലുത്തുന്ന ഒരു താരകുടുംബമാണ് ഇവരുടെത്.
നടിയും നര്‍ത്തകിയും മോഡലുമായ അഹാന, ധാരാളം ഫോളോവേഴ്സ് ഉള്ള ഒരു സോഷ്യല്‍ മീഡിയ സെലിബ്രിറ്റി കൂടിയാണ്. 2014 ല്‍ ഞാന്‍ സ്റ്റീവ് ലോപ്പസ് എന്ന രാജീവ് രവി സംവിധാനം ചെയ്ത ചിത്രത്തിലൂടെയാണ് അഹാന ആദ്യമായി വെള്ളിത്തിരയില്‍ എത്തുന്നത്. പിന്നീട് മൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് അഹാന തന്റെ രണ്ടാമത്തെ ചിത്രമായ ഞണ്ടുകളുടെ നാട്ടില്‍ ഒരു ഇടവേളയില്‍ അഭിനയിക്കുന്നത്.
ഈ ചിത്രത്തില്‍ നായകനായ നിവിന്‍ പോളിയുടെ അനിയത്തിയുടെ റോളാണ് അഹാന അവതരിപ്പിച്ചത്. പിന്നീട് ടോവിനോ തോമസ് ഒപ്പമുള്ള ലൂക്ക എന്ന ചിത്രത്തിലൂടെ താരം ഏറെ പ്രശസ്തയായി. പതിനെട്ടാം പടി എന്ന ചിത്രത്തിലും ശ്രദ്ധേയമായ ഒരു വേഷത്തില്‍ അഹാന കൃഷ്ണ എത്തിയിരുന്നു.
സിനിമകള്‍ വളരെ കുറച്ചു ചെയ്തിട്ടുണ്ടെങ്കിലും നവമാധ്യമങ്ങളില്‍ വളരെ സജീവമാണ് താരം. 20 ലക്ഷത്തിലധികം ഫോളോവേഴ്സ് ഇന്‍സ്റ്റഗ്രാമില്‍ ഉള്ള അഹാനക്ക് യൂട്യൂബ് ചാനലിലും ലക്ഷ കണക്കിന് സബ്സ്‌ക്രൈബേഴ്സുണ്ട്. തന്റെ സോഷ്യല്‍ മീഡിയ ഹാന്‍ഡിലുകളില്‍ അഹാന സ്ഥിരമായി തന്നെ കണ്ടന്റ് പോസ്റ്റ് ചെയ്യാറുണ്ട്.
അഭിനയത്തോടൊപ്പം തന്റെ ശരീരസൗന്ദര്യം ശ്രദ്ധിക്കുന്ന ഒരാളാണ് അഹാന. ജിമ്മില്‍ ഹെവി വര്‍ക്ക്ഔട്ട് ചെയ്യുന്ന ഒരു വീഡിയോ അഹാന പങ്കുവച്ചിട്ടുണ്ട്. ”രണ്ട് മോട്ടിവേറ്റഡ് ഡേയ്‌സ്.. ലാറ്റ്‌സ്, ചെസ്റ്റ്, അബ്‌സ്, ഹാംസ്ട്രിംഗ്..”, എന്ന ക്യാപ്ഷനോടെയാണ് അഹാന വീഡിയോ പോസ്റ്റ് ചെയ്തത്. ഇതിന് താഴെ ഒരുപാട് പേര്‍ പോസിറ്റീവ് കമന്റുകള്‍ ഇട്ടപ്പോള്‍ ചിലര്‍ അശ്ലീല കമന്റുകളുമായി രംഗത്ത് വരികയും ചെയ്തു. താരം ഇതിനൊന്നും മറുപടി നല്‍കിയിട്ടില്ല.
View this post on Instagram
The post ജിമ്മിൽ ഹെവി വർക്ക്ഔട്ടുമായി നടി അഹാന കൃഷ്ണ.. കിടിലൻ വീഡിയോ കാണാം appeared first on Viral Max Media.
from Mallu Articles https://ift.tt/cMYXbnx
via IFTTT