സുബിയുടെ മരണം പലർക്കും ഇതുവരേയും വിശ്വസിക്കാൻ പോലും സാധിച്ചിട്ടില്ല. സുബിയുടെ പഴയ പല വീഡിയോകളും ഇപ്പോൾ സോഷ്യൽ മീഡിയയിൽ ട്രെൻഡിംഗാണ്. ഇപ്പോഴിതാ സുബിയുടെ പ്രതിശ്രുത വരനായിരുന്ന കലാഭവന്‍ രാഹുല്‍ സുബിയെ കുറിച്ച് പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്.
അടുത്തിടെയാണ് രാഹുലുമായുള്ള വിവാഹത്തെ കുറിച്ച് സുബി സംസാരിച്ചത്. ‘സുബിയെ രക്ഷിച്ചെടുക്കാന്‍ മാക്‌സിമം നോക്കി. ആളെ രക്ഷിച്ചെടുക്കാന്‍ പറ്റാത്ത സങ്കടമാണ് എല്ലാവര്‍ക്കും. എന്നേക്കാള്‍ നൂറിരട്ടി ബിസിയായ താരമായിരുന്നു സുബി.’ ഞാനും പ്രൊഫഷനില്‍ കൂടുതല്‍ ശ്രദ്ധിച്ചു. ജീവിതം അത്ര ശ്രദ്ധിച്ചില്ല. വിവാഹം അടക്കം വൈകിയത് അതുകൊണ്ടാണ്. പ്രോഗാമും മറ്റുമായി ഞങ്ങള്‍ എപ്പോഴും ഒരുമിച്ചുണ്ടായിരുന്നു. അതുകൊണ്ടാണ് ഒരുമിച്ച് ജീവിച്ചേക്കാം എന്ന തീരുമാനത്തിലേക്ക് എത്തിയത്.
വീട്ടുകാര്‍ക്കും എല്ലാം അറിയാമായിരുന്നു. ഫെബ്രുവരിയില്‍ വിവാഹം കഴിക്കാന്‍ സാധിക്കുമായിരുന്നില്ല. സുബിക്കും ഒരുപാട് ഷോകള്‍ ഉണ്ടായിരുന്നു. ഏഴ് പവന്റെ താലിമാല എന്നത് സുബി വെറുതെ പറഞ്ഞതാണ്. സുബിക്ക് ഈ ലോകത്ത് ഏറ്റവും ഇഷ്ടം അവളുടെ അമ്മയെയാണ്.’ അമ്മയ്ക്ക് എന്നെ ഇഷ്ടപ്പെട്ടതുകൊണ്ടായിരിക്കും എന്നെ സുബിയും ഇഷ്ടപ്പെട്ടത്. അമ്മ കഴിഞ്ഞെ സുബിക്ക് ജീവിതത്തില്‍ മറ്റാരും ഉള്ളൂ. സുബിക്ക് എന്നെപോലത്തെ നൂറ് പേര് കിട്ടും. അമ്മ പറയുന്നതിന് അപ്പുറം പോകാത്താതത് കൊണ്ടാകാം സുബി എന്നെ ഇഷ്ടപ്പെട്ടത്. സുബിയുടെ അമ്മ എന്റേയും അമ്മയാണ്.
‘എന്റെ അമ്മ എന്നോട് പെരുമാറുന്നതുപോലെയാണ് സുബിയുടെ അമ്മയും പെരുമാറുന്നത്. പരിപൂര്‍ണമായി മനസിലാക്കിയിട്ട് വിവാഹിതരാകാം എന്ന തീരുമാനത്തിലായിരുന്നു ഞാനും സുബിയും. ഏറെ കുറെ ഞങ്ങള്‍ പരസ്പരം മനസിലാക്കിയിരുന്നു. ഇനി എനിക്ക് വിവാഹം ഉണ്ടാകുമോ എന്നത് അറിയില്ല.’ഇങ്ങനെ പോട്ടെ നോക്കാം… സുബിക്ക് കരള്‍ രോഗമില്ല. പൊട്ടാസ്യം, സോഡിയം എന്നിവ കുറവായിരുന്നു. ജാര്‍ഖണ്ഡില്‍ നിന്നും വന്ന ശേഷം പാലക്കാട് ഒരു പരിപാടിക്ക് പോയിരുന്നു. അതുകൊണ്ട് ആശുപത്രിയില്‍ പോകാന്‍ വൈകി. അസുഖ ലക്ഷണങ്ങളൊന്നും സുബി കാണിച്ചിരുന്നില്ല. പെട്ടന്നാണ് കാര്യങ്ങള്‍ മാറി മറഞ്ഞത്.’ ‘ആശുപത്രിയിലായിരിക്കുമ്പോഴും നല്ല ഓര്‍മയോടെയാണ് സംസാരിച്ചത്. ആദ്യം ആശുപത്രി റൂമിലായിരുന്നു. പിന്നീടാണ് വെന്റിലേറ്ററിലേക്ക് മാറ്റിയത്. സുബിക്ക് കൊടുക്കാവുന്നതിന്റെ മാക്‌സിമം നല്ല ട്രീറ്റ്‌മെന്റ് ഞങ്ങള്‍ കൊടുത്തിട്ടുണ്ടായിരുന്നു.’
‘ഹൃദയത്തിനായിരുന്നു പ്രശ്‌നമായത്. നമ്മള്‍ അവയവം ചോദിച്ച് ചെന്നതല്ല. സുബിയുടെ ബന്ധു ഇങ്ങോട്ട് വന്ന് അവയവം തരാന്‍ സമ്മതം അറിയിച്ചതാണ്. സുബി എല്ലാ ആരാധകരേയും കെയര്‍ ചെയ്യും. ഒരിക്കലും താല്‍പര്യമില്ലെന്ന് പറഞ്ഞ് പോകാറില്ല.’ ‘മണിച്ചേട്ടനും സുബിക്കും കുറെകാര്യത്തില്‍ സാമ്യതയുണ്ട്. അവര്‍ക്ക് രണ്ടുപേര്‍ക്കും സഹജീവി സ്‌നേഹമുണ്ട്. സുബി മരണവീടുകളില്‍ പോകാറില്ലായിരുന്നു. മറ്റുള്ളവരുടെ കരച്ചില്‍ കാണാന്‍ കഴിയാത്ത് കൊണ്ട്.
സുബിയേയും കൊണ്ട് ഏത് പ്രോഗ്രാമിനും പോകാം. ‘ഒരു ശല്യവുമില്ല. സുബി സിനിമയില്‍ കൂടുതല്‍ അഭിനയിച്ചിരുന്നെങ്കില്‍ ഇത്രയും പോപ്പുലാരിറ്റി കിട്ടുമോ എന്ന് സംശയമാണ്. മാസം മുപ്പത് ദിവസം ഉണ്ടെങ്കില്‍ ആ മുപ്പത് ദിവസവും സുബിക്ക് പ്രോഗ്രാമുണ്ട്. വരാന്‍ പറ്റുന്നവരെല്ലാം സുബിയെ കാണാന്‍ വന്നിട്ടുണ്ട്
രോഗം കൂടുതലായതോടെ ജനുവരി 20 നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തുടർന്ന് ചൊവ്വാഴ്ച രാത്രി വെന്റിലേറ്ററിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കുവാൻ സാധിച്ചില്ല. എറണാകുളം ജില്ലയിലെ തൃപ്പൂണിത്തുറയിലാണ് സുബി ജനിച്ചത്. രാജസേനൻ സംവിധാനം ചെയ്ത കനക സിംഹാസനം ചിത്രത്തിലീടെയാണ് സുബി സിനിമയിൽ എത്തിയത്. പിന്നീട് 20 അധികം സിനിമയിൽ അഭിനയിച്ചു. സോഷ്യൽ മീഡിയയിലൂം സിബി സജ്ജീവമായിരുന്നു. കൊവിഡിന് ശേഷം സുബിക്ക് ആരോഗ്യ പ്രശ്‌നങ്ങൾ ഉണ്ടായിരുന്നതായി സുഹൃത്തിക്കൾ പറയുന്നു
The post ഇനി എനിക്ക് വിവാഹം ഉണ്ടാകുമോ എന്നത് അറിയില്ല, സുബിയുടെ രാഹുല്‍ appeared first on Mallu Talks.
from Mallu Articles https://ift.tt/j1bPlwM
via IFTTT