ഇതാണ് ബ്ലൂ ബ്യൂട്ടി, സാരിയിൽ സുന്ദരിയായി മാളവിക, കിടിലൻ ഫോട്ടോകൾ കാണാം

തെന്നിന്ത്യൻ സിനിമയിലാകെ ആരാധകരുള്ള താരമാണ് മാളവിക മോഹനൻ. മലയാളത്തിൽ തുടക്കം കുറിച്ച മാളവിക ഇന്ന് തെന്നിന്ത്യിലെ സൂപ്പർ താരങ്ങളുടെ നായികയാണ്. തമിഴിൽ വിജയിയുടെ നായികയായും മാളവിക ശ്രദ്ധ നേടി.

സോഷ്യൽ മീഡിയയിൽ എപ്പോഴും ഫോട്ടോഷൂട്ടുകൾക്കൊണ്ടാണ് താരം ഞെട്ടിക്കുന്നത്. മാളവികയുടെ നീല സാരിയിലിലുള്ള സിംപിൾ ക്യൂട്ട് ലുക്കാണ് ഇപ്പോൾ ശ്രദ്ധേയമാകുന്നത്.തെന്നിന്ത്യൻ ഭാഷകളിലെല്ലാം മികച്ച കഥാപാത്രങ്ങളാണ് താരകത്തിന് ലഭിച്ചിട്ടുള്ളത്. തമിഴിലെ സൂപ്പർസ്റ്റാറുകൾക്കൊപ്പം വേഷമിട്ട മാളവികയ്ക്ക് ഇപ്പോൾ ആരാധകരും ഏറെയാണ്.

ദുൽഖർ സൽമാൻ നായകനായ പട്ടം പോലെ എന്ന ചിത്രത്തിലൂടെയാണ് മാളവിക ശ്രദ്ധേയയാകുന്നത്. പിന്നീട് മലയാളത്തിലേതിനേക്കാൾ കൂടുതൽ അവസരങ്ങൾ ലഭിച്ചത് തമിഴിൽ നിന്നായിരുന്നു. അഞ്ചുവർഷത്തെ ഇടവേളയ്ക്കു ശേഷം മാളവിക മലയാളത്തിലേക്ക് തിരിച്ചെത്തി. ക്രിസ്റ്റി എന്ന ചിത്രത്തിലൂടെയായിരുന്നു താരത്തിന്റെ തിരിച്ചുവരവ്. ഈയടുത്ത് റിലീസ് ചെയ്ത ഈ ചിത്രം തിയറ്ററുകളിൽ വൻ വിജയം നേടി മുന്നേറുകയാണ്. തങ്കലാൻ എന്ന തമിഴ് ചിത്രവും യുദ്ര എന്ന ഹിന്ദി ചിത്രമാണ് മാളവികയുടെ പുതിയ പ്രോജക്ടുകൾ .

തെന്നിന്ത്യയിൽ മാത്രമല്ല 2017-ൽ തന്നെ ബോളീവുഡിലും സാന്നിദ്ധ്യമറിയിച്ചു. 2017-ൽ പുറത്തിറങ്ങിയ ബിയോണ്ട് ദ ക്ലൌഡ് എന്ന ചിത്രത്തിൽതാര എന്ന കഥാപാത്രമായി വേഷമിട്ടത് മാളവികയാണ്. രണ്ടായിരത്തി ഇരുപത്തിരണ്ട് താരത്തിന് മികച്ച അവസരങ്ങൾ നേടിക്കൊടുത്ത വർഷമായിരുന്നു. 2023 തെന്നിന്ത്യയിൽ നിന്നും ബോളീവുഡിൽ നിന്നും താരത്തിന് പുതിയ അവസരങ്ങളുടേതുകൂടിയായിരുന്നു.

The post ഇതാണ് ബ്ലൂ ബ്യൂട്ടി, സാരിയിൽ സുന്ദരിയായി മാളവിക, കിടിലൻ ഫോട്ടോകൾ കാണാം appeared first on Mallu Talks.



from Mallu Articles https://ift.tt/T1FUqaJ
via IFTTT
Previous Post Next Post