മകൾ നടിയാവരുതെന്നായിരുന്നു അമ്മയ്ക്ക്, കാരണം തുറന്നുപറഞ്ഞ് സീമ ജി നായർ

ടെലിവിഷൻ പ്രേക്ഷകർക്ക് സുപരിചിതയാണ് നടി സീമ ജി നായർ. ചേറപ്പായി കഥകളിലൂടെ എന്ന സീരിയലിലൂടെയാണ് നടി ടെലിവിഷൻ രംഗത്തേക്ക് കടക്കുന്നത്. ഇപ്പോഴിതാ നാടകനടിയായിരുന്ന തന്റെ അമ്മ മകൾ ഒരിക്കലും അഭിനയരംഗത്തേക്ക് കടന്നുവരരുതെന്ന് ആഗ്രഹിച്ചിരുന്നുവെന്ന് തുറന്നുപറഞ്ഞിരിക്കുതയാണ്.

സീമയുടെ വാക്കുകൾ

‘ഒമ്പതാം വയസ്സിലാണ് അമ്മ നാടക രംഗത്തേക്ക് വരുന്നത്. അന്ന് നന്നായി പാടുന്ന ആൾക്കാർ വേണം. അമ്മ നന്നായി പാടുമായിരുന്നു. അങ്ങനെയാണ് അമ്മ അഭിനയ രംഗത്തേക്ക് വരുന്നത്. നടിയെന്ന് പറഞ്ഞാൽ സമൂഹം പുച്ഛത്തോടെ കണ്ടിരുന്ന ഒരു കാലഘട്ടം ഉണ്ടായിരുന്നു. പക്ഷെ അമ്മ പിടിച്ചു നിന്നു. ‘അത് കഴിഞ്ഞ് വിവാഹം ശേഷം പ്രസവിച്ചിട്ട് രണ്ടാമത്തെയോ മൂന്നാമത്തെയോ ദിവസം കുഞ്ഞിനെയും കൊണ്ട് നാടക സ്റ്റേജിലേക്കാണ് പോയത്. സ്റ്റേജിന്റെ അടിയിൽ തൊട്ടിൽ കെട്ടി കുഞ്ഞിനെ അതിലുറക്കും. സീനില്ലാത്തപ്പോൾ വന്ന് പാല് കൊടുക്കും.

‘അമ്മയക്ക് സമൂഹത്തിൽ നേരിടേണ്ടി വന്ന ഒരുപാട് അനുഭവങ്ങളുണ്ട്. ഒരു നികൃഷ്ട ജീവിയെ പോലെ നോക്കിക്കാണുന്ന സമൂഹമായിരുന്നു. ആ ഒരവസ്ഥയിൽ നിന്ന് അമ്മ പ്രതിഞ്ജയെടുത്തു. മക്കൾ കലാകാരൻമാരാവുന്നതിൽ കുഴപ്പമില്ല ഒരിക്കലും നടിയാവരുതെന്ന്’.

The post മകൾ നടിയാവരുതെന്നായിരുന്നു അമ്മയ്ക്ക്, കാരണം തുറന്നുപറഞ്ഞ് സീമ ജി നായർ appeared first on Mallu Talks.



from Mallu Articles https://ift.tt/apx2UMB
via IFTTT
Previous Post Next Post