എന്റെ ജീവിതത്തിൽ അനുഭവിച്ച കാര്യങ്ങളാണ് പറഞ്ഞത്, ഒന്നും ഉണ്ടാക്കി പറഞ്ഞതല്ല, മെന്റൽ ഹെൽത്താണ് പ്രധാനം- ആര്യ ബാബു

മലയാളികളുടെ പ്രിയപ്പെട്ട നടിയും ആവതാരകയും ഒക്കെയാണ് ആര്യ ബാബു. ബിഗ് ബോസ് മലയാളം സീസൺ രണ്ടിൽ മത്സരാർത്ഥിയായി എത്തിയതോടെയാണ് നടിക്ക് ആരാധകരേറിയതും, താരത്തിന്റെ ജീവിതത്തെ കുറിച്ച് പ്രേക്ഷകർ അടുത്തറിഞ്ഞതും. ഇപ്പോൾ നിരവധി ടെലിവിഷൻ പരിപാടികളുടെ അവതാരികയാണ് ആര്യ. തന്റെ വ്യക്തി ജീവിതത്തെ കുറിച്ചും കുടുംബ ജീവിതത്തെ കുറിച്ചുമൊക്കെ ആര്യ പലപ്പോഴും തുറന്ന് പറയാറുണ്ട്. .

തന്റെ പ്രണയം തകർന്നതും വിഷാദത്തിൽ ആയതിനെ കുറിച്ചുമൊക്കെ ആര്യ പറഞ്ഞിരുന്നു. താൻ അതെല്ലാം പറഞ്ഞത് തന്റെ അനുഭവങ്ങൾ മറ്റാർക്കെങ്കിലും ജീവിതത്തിൽ സഹായകമായിക്കോട്ടെ എന്ന് കരുതിയാണെന്ന് പറയുകയാണ് ആര്യ.

‘പബ്ലിക് ഡൊമൈനിലാണ് ഞാൻ ജീവിതത്തിലുണ്ടായത് പറയുന്നതെന്ന പൂർണ ബോധ്യമുണ്ട്. എന്റെ സൈഡിൽ നിന്ന് ഞാനായിട്ട് ഇനിഷിയേറ്റീവ് എടുത്ത് ഒന്നും ഓപ്പണായിട്ട് പറയാറില്ല. എന്നോട് ചോദ്യങ്ങൾ വരുമ്പോഴാണ് ഞാൻ ഇതിനെ കുറിച്ചെല്ലാം സംസാരിക്കാറുള്ളത്. ചോദിക്കുമ്പോൾ അതിന് മറുപടി പറയാതിരിക്കേണ്ട ആവശ്യം എനിക്കില്ല. അത് പറയുന്നതിന് ഞാൻ പേടിക്കേണ്ട ആവശ്യവുമില്ല,’

‘ഞാൻ ഒന്നും ഉണ്ടാക്കി പറയുന്നതല്ല. ഇതെല്ലാം സംഭവിച്ചിട്ടുള്ള കാര്യങ്ങളാണ്. അനുഭവിച്ചിട്ടുള്ള കാര്യങ്ങളാണ്. ലൈഫിൽ കടന്ന് പോയിട്ടുള്ള കാര്യങ്ങളാണ്. അതിനെ കുറിച്ച് സംസാരിക്കുന്നതിൽ ഒരു തെറ്റുണ്ടെന്ന് എനിക്ക് തോന്നുന്നില്ല. നമ്മൾ സംസാരിക്കുമ്പോഴായിരിക്കും പലരും റിലേറ്റ് ചെയ്യുന്നത്. ചിലർ വിചാരിക്കുന്നത് നമ്മൾ സെലിബ്രിറ്റികളാണ് അവരുടെ ലൈഫ് വേറെ നമ്മുടെ ലൈഫ് വേറെ എന്നൊക്കെയാണ്. അങ്ങനെയല്ല,’

‘നമ്മുടെയൊക്കെ ലൈഫ് ഒരുപോലെയാണ്. ലൈഫ് സിറ്റുവേഷനുകളൊക്കെ എല്ലാവരുടെയും ഒരുപോലെയാണ്. അതിന് സെലിബ്രിറ്റി എന്നൊന്നുമില്ല. എല്ലാവരും ലൈഫിൽ അങ്ങനെ പലതും നേരിട്ടിട്ടുണ്ടാവും. ഇതൊക്കെ എങ്ങനെ ഓവർകം ചെയ്യുന്നു എന്നതിനെ കുറിച്ച് ഞാൻ എപ്പോഴും വളരെ ലൗഡായി തന്നെ സംസാരിക്കാറുണ്ട്,’

‘കാരണം അത് കേട്ട് ഒന്ന് രണ്ടു പേരെയെങ്കിലും അത് സഹായിക്കുന്നുണ്ടെങ്കിൽ അത് അങ്ങനെ ആയിക്കോട്ടെ എന്ന് കരുതി തന്നെയാണ്. എല്ലാവരും അതിനെ ഒരേ കണ്ണിൽ ആയിരിക്കില്ല കാണുന്നതെന്ന് എനിക്ക് അറിയാം. കുറെ പേര് പോസിറ്റീവായി കാണും കുറെ പേര് എന്നെ മോശം പറയുമായിരിക്കും. പക്ഷെ അതിൽ കുഴപ്പമില്ല,’

ഇതേ സിറ്റുവേഷനിലൂടെ കടന്നു പോകുന്ന മറ്റൊരു വ്യക്തിയുണ്ടെങ്കിൽ! അത് ആണായിക്കോട്ടെ പെണ്ണായിക്കോട്ടെ, എന്റെ അനുഭവങ്ങളിൽ നിന്ന് അവർക്കെന്തെങ്കിലും കിട്ടുന്നെങ്കിൽ കിട്ടിക്കോട്ടെ എന്ന് കരുതി തന്നെയാണ് അങ്ങനെ പറയുന്നത്. നമ്മുടെ ഫിസിക്കൽ ഹെൽത്ത് പോലെ തന്നെ പ്രധാനമാണ് മെന്റൽ ഹെൽത്തും. മെന്റൽ ഹെൽത്തിൽ നമ്മൾ പാളി പോയാൽ ചിലപ്പോൾ നമ്മുടെ ലൈഫിൽ പലതും നമ്മുക്ക് നഷ്ടമാകും. നമ്മുടെ നാട്ടിലൊക്കെ നടക്കുന്ന ആത്മഹത്യകളുടെ എണ്ണം എടുത്ത് നോക്കിയാൽ തന്നെ അറിയാം. എന്തുകൊണ്ടാണ് ഇതൊക്കെ സംഭവിക്കുന്നതെന്ന്,’ഇപ്പോഴാണ് കൂടുതൽ പേർ ഇതിനെ കുറിച്ച് സംസാരിച്ചു തുടങ്ങിയത്.

നേരത്തെ മെന്റൽ ഹെൽത്ത് എന്ന പ്രയോഗം പോലുമില്ല. പ്രാന്ത്, വട്ട് എന്നൊക്കെ പറയൂ. ഇതൊക്കെ പേടിച്ചിട്ടാണ് പലരും ഇതേക്കുറിച്ച് സംസാരിക്കാത്തത്. അതിലേക്ക് വീണു പോകുന്നത് ആളുകൾ ഇതിനെ എങ്ങനെ കാണും എന്ന് ഓർത്തിട്ടാണ്, മെന്റൽ ഹെൽത്ത് ശരിയല്ലെങ്കിൽ കുടുംബത്തിൽ നിന്നും സുഹുത്തുക്കളിൽ നിന്നുമൊക്കെ പിന്തുണ നേടാം. അല്ലെങ്കിൽ കൗൺസിലിംഗ് തേടാം. ഒരു ഭാരം ഇറക്കി വെക്കുന്നത് പോലെ തോന്നും. അങ്ങനെ ചെറിയൊരു ആശ്വാസ വാക്ക് മതിയാവും ജീവിതത്തിലേക്ക് തിരിച്ച് വരാൻ. അതെടുക്കുക

The post എന്റെ ജീവിതത്തിൽ അനുഭവിച്ച കാര്യങ്ങളാണ് പറഞ്ഞത്, ഒന്നും ഉണ്ടാക്കി പറഞ്ഞതല്ല, മെന്റൽ ഹെൽത്താണ് പ്രധാനം- ആര്യ ബാബു appeared first on Mallu Talks.



from Mallu Articles https://ift.tt/SHeTQ9z
via IFTTT
Previous Post Next Post